KeralaNEWS

പാലായില്‍ ലോട്ടറി കച്ചവടക്കാരായ യുവതിയേയും യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി

പാലാ:ലോട്ടറി കച്ചവടക്കാരായ യുവതിയേയും യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി.പ്രകാശ്, പ്രീതി എന്നിവരാണ് മരിച്ചത്.

നഗരത്തില്‍ ലോട്ടറി വില്പന നടത്തിയിരുന്ന ഇവരെ അഞ്ചുദിവസം മുൻപാണ് കാണാതായത്. യുവതിയെ വള്ളിച്ചിറയ്ക്ക് സമീപമുള്ള ആളെഴിഞ്ഞ പറമ്ബിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ കുടക്കച്ചിറയ്ക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

 

Signature-ad

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചതാണോയെന്ന് സംശയമുണ്ട്. പ്രീതിയെ അഞ്ചുദിവസം മുൻപ് കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: