IndiaNEWS

നാവികസേന ഉദ്യോഗസ്ഥരില്‍നിന്ന് പണം തട്ടി; വനിതാ ഇൻസ്പെക്ടര്‍ അടക്കം നാലുപേര്‍ അറസ്റ്റിൽ

റിട്ട. നാവികസേന ഉദ്യോഗസ്ഥരില്‍നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ വനിതാ ഇൻസ്പെക്ടര്‍ അടക്കം നാലുപേര്‍ ആന്ധ്രാപ്രദേശില്‍ അറസ്റ്റില്‍.

വിശാഖപട്ടണം സിറ്റി ആംഡ് റിസര്‍വ് ഇൻസ്പെക്ടര്‍ ബി. സ്വര്‍ണലത, പോലീസ് കോണ്‍സ്റ്റബിള്‍ എം. ഹേമസുന്ദര്‍, ഹോംഗാര്‍ഡ് വി.ശ്രീനിവാസ റാവു എന്ന ശ്രീനു, ഇടനിലക്കാരനായ വി.സുരി ബാബു എന്നിവരെയാണ് വിശാഖപട്ടണം ദ്വാരക പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

 

Signature-ad

റിട്ട. നാവികസേന ഉദ്യോഗസ്ഥരായ രണ്ടുപേരില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പോലീസ് ഉദ്യോഗസ്ഥരടക്കം നാലുപേരെയും പിടികൂടിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എം. ത്രിവിക്രമ വര്‍മ അറിയിച്ചു.

 

അഞ്ഞൂറുരൂപയുടെ കറൻസികള്‍ നല്‍കി നോട്ടിരട്ടിപ്പ് സംഘത്തില്‍നിന്ന് കൂടുതല്‍പണം വാങ്ങാൻ ശ്രമിച്ച രണ്ട് റിട്ട. ഉദ്യോഗസ്ഥരില്‍നിന്നാണ് നാലുപ്രതികളും 12 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് പോലീസ് പറയുന്നത്.

 

ആന്ധ്രാപ്രദേശ് പോലീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയായ സ്വര്‍ണലത അടുത്തിടെ ചില നൃത്തവീഡിയോകളും പുറത്തിറക്കിയിരുന്നു. ഇൻസ്റ്റഗ്രാം റീല്‍സിലും സ്വര്‍ണലത സജീവമായിരുന്നു. അടുത്തിടെ ‘എ.പി. 31, നമ്ബര്‍ മിസിങ്’ എന്ന സിനിമയിലും ഇവര്‍ അഭിനയിച്ചു. പോലീസ് ഉദ്യോഗസ്ഥയായി ചിത്രത്തില്‍ വേഷമിട്ട സ്വര്‍ണലത ചിത്രത്തിന്റെ പോസ്റ്ററുകളിലും ഇടംപിടിച്ചു. ഈ ചിത്രത്തിന് പണംമുടക്കിയതിലും സ്വര്‍ണലതയ്ക്ക് പങ്കുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

Back to top button
error: