Month: July 2023
-
Kerala
‘മറുനാട’നോടു സുധാകരടനു പ്രിയം, കെ മുരളീധരനു ദേഷ്യം; മുസ്ലിം ലീഗിന് കട്ടക്കലിപ്പ്
മറുനാടന്‍ മലയാളി വിഷയത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസ്സും വ്യത്യസ്ഥ ചേരിയില്‍. മറുനാടനെ മാധ്യമ സ്ഥപനമായി കാണുന്നില്ലെന്ന് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഷാജന്‍ സ്‌കറിയയുടെ നിലപാട് മതസ്പര്‍ദ്ദ വളര്‍ത്തുന്നതാണ്. അത്തരം നിലപാടുകളോടു ലീഗിന് കടുത്ത വിയോജിപ്പുണ്ട്. ഇത്തരം ഇടപെടലുകള്‍ അന്വേഷിക്കണം. മറുനാടന്‍ കേസില്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിച്ച് പോലീസ് നിയമപരമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. ഇതിനിടെ ഷാജന്‍ സ്‌കറിയയെ സംരക്ഷിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെ തള്ളി കെ മുരളീധരന്‍ എംപി. ഷാജന്‍ സ്‌കറിയ നടത്തുന്നത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ലെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഷാജന്‍ സ്‌കറിയ സംസാരിക്കുന്നത് സംഘി ലൈനിലാണ്. മറുനാടന്‍ മലയാളിക്കെതിരെ നിയമനടപടി തുടരുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസിനെ അധിക്ഷേപിച്ച ആളാണ് ഷാജന്‍ സ്‌കറിയയെന്നും കെ മുരളീധരന്‍ പറഞ്ഞു. ‘മറുനാടനെ’തിരായ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 26ന് പോലീസ് സ്റ്റേഷന്‍മാര്‍ച്ച് നടത്താന്‍ കെ.പി.സി.സി തീരുമാനിച്ചിരിക്കെയാണ് കോൺസിലെ ഒരു വിഭാഗവും മുസ്ലിം ലീഗും…
Read More » -
LIFE
വീട്ടിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാന്‍ ഈ പൊടികൈകള്‍ പരീക്ഷിക്കാം
വീട്ടില്‍ മീന്‍ മേടിച്ചാല്‍ പിന്നെ ആ മണം വീട് മുഴുവന്‍ പരക്കുമെന്നതില്‍ സംശയം വേണ്ട. അതും പറഞ്ഞ് മീന്‍ മേടിക്കാതിരിക്കാന്‍ പറ്റുവോ അതും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മീന്‍ കറി വച്ചാലും വറുത്താലും മണം വരുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാന്‍ പല വഴികളും ശ്രമിക്കാറുണ്ട് വീട്ടമ്മമാര്‍ പരീക്ഷിക്കാറുണ്ട്. എപ്പോള്‍ മത്സ്യ വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. പൊതുവെ ഇപ്പോഴത്തെ അടുക്കളയില്‍ മണവും പുകയുമൊക്കെ പുറത്തേക്ക് പോകാനുള്ള വഴികളൊക്കെ ഇപ്പോള്‍ നിലവിലുണ്ട്. ചിമ്മിനി ഉപയോഗിച്ചാല്‍ ദുര്‍ഗന്ധം എളുപ്പത്തില്‍ പുറത്ത് പോകാന്‍ സഹായിക്കും. മീന്‍ പാകം ചെയ്യുമ്പോള്‍ ഒരു പാനില്‍ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ സ്പൂണ്‍ വിനാഗിരി ചേര്‍ക്കുക. വെള്ളം നന്നായി തിളച്ച് വരണം. ഈ വെള്ളവും അത് പുറപ്പെടുവിക്കുന്ന നീരാവിയും ദുര്‍ഗന്ധം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. ദുര്‍ഗന്ധം അകറ്റി വീടിന് നല്ല മണം ലഭിക്കാന്‍ വിനാഗിരി തിളപ്പിച്ച വെള്ളത്തില്‍ കറുവപ്പട്ട ചേര്‍ക്കാം. ഇതോടൊപ്പം, നിങ്ങള്‍ക്ക്…
Read More » -
Kerala
പാര്‍ട്ടി അവസരം നല്‍കിയാല്‍ കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍
കോട്ടയം: ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന രാഷ്ട്രീയമായി വളച്ചൊടിക്കുന്നുവെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഭരണഘടനയെ ഉദ്ധരിച്ചാണ് പ്രധാന മന്ത്രി സംസാരിച്ചതെന്നും അവസരവാദ രാഷ്ട്രീയത്തില്‍ ആരാണ് മുന്നിലെന്ന കാര്യത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും മത്സരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി അവസരവാദ രാഷ്ടീയത്തിനില്ലെന്നും ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെയാണ് പെരുമാറുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പാര്‍ട്ടി അവസരം നല്‍കിയാല്‍ കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
Kerala
എംപിയെ അയോഗ്യനാക്കിയതോടെ അനാഥമായി വയനാട്
വയനാട്:രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതോടെ അനാഥമായി വയനാട്. രാഹുലിന് എംപി സ്ഥാനം നഷ്ടമായതിന് പിന്നാലെ വികസന പ്രവര്‍ത്തനങ്ങളും മറ്റാവശ്യങ്ങളും ലോകസഭയില്‍ ഉന്നയിക്കാൻ ആളില്ലാത്ത സ്ഥിതിയിലാണ് വയനാട്. രാഹുലിനെ മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച മണ്ഡലത്തിലേക്ക് കോൺഗ്രസുകാരും തിരിഞ്ഞു നോക്കുന്നില്ല.ജാതി അധിക്ഷേപം നടത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് രാഹുലിന്റെ ലോകസഭാ അംഗത്വം നഷ്ടമായത്. കേരളത്തിലെ പിന്നോക്ക ജില്ലയായ വയനാടിന്റെ പ്രശ്നങ്ങള്‍ ലോകസഭയില്‍ ഉന്നയിക്കാൻ നിലവില്‍ എംപി ഇല്ലാത്ത അവസ്ഥയാണ്. ഇക്കാരണത്താല്‍ ലോകസഭയ്‌ക്കുള്ളില്‍ ജില്ലയുടെ വികസന ആവശ്യങ്ങളും മറ്റ് പ്രശ്നങ്ങളും ഉന്നയിക്കുവാനോ ചര്‍ച്ച ചെയ്യാനോ സാധിക്കാതെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങൾക്കു വേണ്ടി ശബ്ദിക്കാൻ കേരളത്തിൽ നിന്നുള്ള മറ്റ് കോൺഗ്രസ് എംപിമാരും ശ്രമിക്കുന്നില്ല. 2019 ലോകസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് വലിയ വികസന വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ വയനാട്ടില്‍ അവതരിപ്പിച്ചത്. അതിനാല്‍ തന്നെ ജില്ലയില്‍ എംപി ഇല്ലാത്ത സാഹചര്യത്തിൽ മറ്റ് കോണ്‍ഗ്രസ് അംഗങ്ങൾ വയനാടിന്റെ ആവശ്യങ്ങൾ കൂടി സഭയിൽ…
Read More » -
Kerala
ഭീതി പടര്‍ത്തി അമീബിക് മസ്തിഷ്‌കജ്വരം; ആലപ്പുഴയില്‍ മൂന്ന് പേര്‍ നിരീക്ഷണത്തില്‍
ആലപ്പുഴ: പൂച്ചാക്കലില്‍ 15 വയസുകാരന്‍ പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌കജ്വരം) രോഗം ബാധിച്ച് മരിച്ചതിന് പിന്നാലെ പ്രദേശത്ത് ഭീതി പടരുകയാണ്. പാണാവള്ളി സ്വദേശി ഗുരുദത്ത് ആണ് മരിച്ചത്. പൂച്ചാക്കല്‍ തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗം ബാധിച്ചത് എന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ ഗുരുദത്തിനൊപ്പം കുളിച്ച മൂന്ന് പേരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്. കുട്ടികള്‍ക്ക് ഇതുവരെ രോഗങ്ങളൊന്നും പിടിപെട്ടിട്ടില്ല. പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗം (അമീബിക് മസ്തിഷ്‌കജ്വരം)പടരുന്ന രോഗമല്ലെന്നത് ആശ്വാസമായിട്ടുണ്ട്. അതേസമയം, പൂച്ചാക്കല്‍ തോട് ഏറെ നാളായി മലിനമായി കിടക്കുകയാണ്. ഇതിന് പുറമേ സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും വെള്ളക്കെട്ടുകളുണ്ട്. ശുചിമുറി മാലിന്യം പതിവായി തോട്ടില്‍ ഒഴുക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ ടാങ്കറില്‍ എത്തിച്ച് ശുചിമുറി മാലിന്യം ഒഴുക്കുകയാണ്. പോലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഇത് എലിപ്പനി ഉള്‍പ്പെടെയുളള രോഗങ്ങള്‍ക്ക് കാരണമാകും. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാട്ടുകാര്‍ക്ക് വേണ്ടി ബോധവത്കരണ ക്ലാസുകള്‍ എടുക്കാനും തീരുമാനമായിട്ടുണ്ട്. അമീബിക് മസ്തിഷ്‌കജ്വരം…
Read More » -
Movie
അത്ഭുതാവഹമായ അഭിനയപാഠവം കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച ഉർവ്വശിയുടെ ‘ഭാര്യമാർ’
ഉർവ്വശിയുടെ നടന മികവ് ജിതേഷ് മംഗലത്ത് എൺപതുകൾ മുതലുള്ള മലയാളസിനിമയിലെ നായികമാരെക്കുറിച്ചോർത്തു നോക്കൂ. ജലജ, സീമ, സുഹാസിനി, രേവതി, ശോഭന, ഉർവശി, പാർവ്വതി, കാർത്തിക, ലിസി, രഞ്ജിനി, സുചിത്ര, സുനിത, മാതു, ആനി, മഞ്ജു വാര്യർ, കാവ്യ, മീര ജാസ്മിൻ, നയൻതാര, നവ്യാനായർ തുടങ്ങി എത്രയെത്ര മുഖങ്ങൾ…! അവരിൽത്തന്നെ ഓൺ സ്ക്രീനിലെ പ്രഭാവം കൊണ്ടും, തനിയാർന്ന പ്രതിഭ കൊണ്ടും നമ്മെ വിസ്മയിപ്പിച്ചവരും ഉണ്ട്. എന്നിട്ടും ആ നിരയിലേക്ക് കണ്ണോടിക്കുമ്പോൾ ബഹുമുഖപ്രതിഭകൊണ്ടും ആറ്റിറ്റ്യൂഡു കൊണ്ടും മറ്റെല്ലാവരെയും ഒരു ചുവട് പിന്നിലാക്കുന്ന ഒരാളെ കാണാം… സാക്ഷാൽ ഉർവ്വശി…! ഒരേസമയം നായികയുടെ ഗ്ലാമറസ് പ്രഭാവം പേറുമ്പോഴും അവർ തിരഞ്ഞെടുത്ത കഥാപാത്രങ്ങളുടെ ആഴവും, അവർ തിരഞ്ഞെടുക്കുന്ന വഴികളും അതിശയിപ്പിക്കുന്നതായിരുന്നു. ‘കഴക’വും, ‘നാരായ’വും പോലെ സിനിമയെ ഒറ്റയ്ക്ക് തോളിലേറ്റുന്ന പൊസിറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച അതേ അഭിനേത്രി തന്നെയാണ് ‘തലയണമന്ത്രം’ പോലൊരു സിനിമയിലെ സോ-കോൾഡ് നെഗറ്റീവ് റോളിൽ കൂടെയുള്ള സകല അഭിനയപ്രതിഭകളെയും രണ്ടാമതാക്കുന്ന തരത്തിലുള്ള അത്യുജ്വലമായ പെർഫോമൻസ് നടത്തുന്നതും!…
Read More » -
Crime
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കടയുടമ തൊഴിലാളിയെ തീകൊളുത്തി കൊലപ്പെടുത്തി
ബംഗുളൂരു: കര്‍ണാടകയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കടയുടമ തൊഴിലാളിയെ തീകൊളുത്തി കൊലപ്പെടുത്തി.മുളിഹിത്ത്‌ലുവിലെ ഒരു കടയിലെ തൊഴിലാളയായ ഗജ്ന എന്നയാളാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ തൗസിഫ് ഹുസൈൻ(32) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. നിസാര വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അക്രമാസക്തനായ തൗസിഫ്, ഗജ്നയുടെ ശരീരത്തില്‍ തീകൊളുത്തുകയായിരുന്നു. എന്നാല്‍ ഗജ്നയ്ക്ക് വൈദ്യുതാഘാതമേറ്റെന്നാണ് ഇയാൾ പരിസരവാസികളോട് പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് തൗസിഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
Food
മൂലക്കുരു ഉൾപ്പെടെ പല രോഗങ്ങൾക്കുമുള്ള മരുന്ന്;ചേനയുടെ ഔഷധ ഗുണങ്ങള്‍ അറിയാതെ പോകരുത്
മൂലക്കുരു ഉൾപ്പെടെ പല രോഗങ്ങൾക്കുമുള്ള മരുന്നാകയാൽ സദ്യവട്ടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്. മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നിൽക്കുന്നതിനാൽ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്. എരിശ്ശേരി, കാളൻ, തോരൻ, മുളകൂഷ്യം, അവിയൽ, അച്ചാർ, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങൾ നിരവധിയാണ്.ഇതിനുപുറമേ വറുത്തോ, കനലിൽ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം. ചില രോഗങ്ങളുടെ കാര്യത്തിൽ ഔഷധത്തോടൊപ്പം ഭക്ഷണത്തിൽ ചേന ഉൾപ്പെടുത്തുന്നത് അതിവേഗം രോഗശമനം നൽകാറുണ്ട്. ദഹനശക്തി ഇല്ലാത്തവരും അർശസ് രോഗികളും ചേനക്കറിയോടൊപ്പം മോരുകൂട്ടി ഊണ് കഴിക്കുന്നത് നല്ല ഫലം തരും. ചേനയിലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിക്കും ഗുണകരമാണ്. കുടലിന്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. കൂടാതെ അതിസാരം, സന്ധിവേദന, ആർത്തവപ്രശ്നങ്ങൾ, ആസ്ത്മ, വാതം എന്നിവയുടെ ശമനത്തിനും ചേന വളരെ ഗുണം ചെയ്യും.പ്രമേഹമുള്ളവർക്ക് പ്രധാന ഭക്ഷണത്തിന്റെ സ്ഥാനത്ത് അരിയും ഗോതമ്പും ഒഴിവാക്കി ചേനയ്ക്കൊപ്പം പയറ് ചേർത്ത് പുഴുക്ക് മാത്രമായി ആഴ്ചയിൽ ഒന്ന് രണ്ട് തവണ…
Read More » -
Kerala
ഹോം നഴ്‌സിനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു
കോഴിക്കോട്:ഹോം നഴ്‌സിനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേവരമ്ബലത്ത് വീട് വാടകയ്‌ക്കെടുത്തു ഹോം നഴ്സ് റിക്രൂര്‍ട്ട്മെന്റ് സ്ഥാപനം നടത്തിവരുന്ന ചങ്ങാനാശേരി ചെത്തിപ്പുഴ സ്വദേശി സോഫിയ മാത്യു, വെങ്കലം കമ്ബിവളപ്പില്‍ അനീഷ്, ചോയിമഠത്തില്‍ ഹരീഷ് എന്നിവരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹോം നഴ്സ് റിക്രൂട്ട്‌മെന്റ് വഴി ജോലിക്കെത്തിയ യുവതിയെ നിലവില്‍ ജോലി ഒഴിവില്ലെന്നു പറഞ്ഞു വാടക സ്ഥലത്തു താമസിപ്പിച്ചു. പിന്നീട് ഹരീഷ് എത്തി ഇവരെ പീഡിപ്പിക്കുകയായിരുന്നു. റിക്രൂട്ട്മെന്റ് സ്ഥാപന ഉടമ അനീഷിന്റെ സുഹൃത്താണ് ഹരീഷ്.ഒരു മാസത്തോളം യുവതിയെ കേന്ദ്രത്തില്‍ താമസിപ്പിച്ചു പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.
Read More » -
Kerala
ഥാറിന് പിന്നാലെ ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എക്സ് യുവി കാര്‍; ഓട്ടോമാറ്റിക് കാറിന്റെ വില 25 ലക്ഷം
തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എക്സ്.യു.വി കാര്‍. ഏറ്റവും പുതിയ മോഡലായ എക്സ്.യു.വി 700 എ.എക്സ് 7 ഓട്ടോമാറ്റിക് കാറാണ് സമര്‍പ്പിച്ചത്. പെട്രോള്‍ എഡിഷനാണ്. വാഹന വിപണിയില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്. 25 ലക്ഷം രൂപ വിലയുണ്ട്. ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു വാഹന സമര്‍പ്പണച്ചടങ്ങ്. കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ ലിമിറ്റഡിന്റെ ആട്ടോമോറ്റീവ് ടെക്നോളജി ആന്‍ഡ് പ്രോഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റ് ആര്‍. വേലുസ്വാമി കൈമാറി. 2021 ഡിസംബറില്‍ ലിമിറ്റഡ് എഡിഷന്‍ ഥാര്‍ വാഹനവും മഹീന്ദ്ര കമ്പനി ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചിരുന്നു. ഇത് ലേലത്തില്‍ പോയത് വിവാദത്തിലായിരുന്നു. ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാറിന്റെ ആദ്യം ലേലം വിവാദമായതിനെ തുടര്‍ന്ന് പുനര്‍ലേലം വേണ്ടിവന്നു. 2021 ഡിസംബര്‍ 18ന് നടന്ന ലേലത്തില്‍ കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലി 15.1 ലക്ഷത്തിന് കാര്‍…
Read More »