Month: July 2023

  • Movie

    മുപ്പത് വര്‍ഷത്തിനിടെ ആദ്യം; ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ച് കജോള്‍, വീഡിയോ വൈറല്‍

    ബോളിവുഡില്‍ തൊണ്ണൂറുകളിലെ താരറാണിയായിരുന്നു ബോളിവുഡ്. അജയ് ദേവ്ഗണുമായുള്ള വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമാണ് താരം. ‘ദി ഗുഡ് വൈഫി’ന്റെ ഇന്ത്യന്‍ രൂപാന്തരമായ ‘ദി ട്രയല്‍’ എന്ന വെബ് സീരീസാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഈ സീരീസിലെ കജോളിന്റെ ചുംബനരംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 1992 ല്‍ ‘ബേഖുദി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കജോള്‍ തന്റെ 31 വര്‍ഷത്തെ കരിയറിനിടയില്‍ ആദ്യമായാണ് ഒരു ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നത്. കജോളിന്റെ ലിപ്ലോക്ക് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. സീരീസില്‍ അഭിഭാഷകയായ നൊയോനിക സെന്‍ഗുപ്തയുടെ വേഷത്തിലാണ് കജോള്‍ എത്തുന്നത്. രണ്ട് എപ്പിസോഡുകളിലായി രണ്ട് ചുംബനരംഗങ്ങളാണ് സീരിസിലുള്ളത്. ചിത്രത്തില്‍ നൊയോനിക സെന്‍ഗുപ്തയുടെ മുന്‍ കാമുകനായി എത്തുന്ന അലി ഖാനുമായാണ് കജോളിന്റെ ചുംബന രംഗം കജോളിന്റെ തീരുമാനത്തെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിപേരാണ് എത്തൂന്നത്. നടനും കാജോളിന്റെ ഭര്‍ത്താവുമായ അജയ് ദേവ്ഗണ്‍ ആണ് ‘ദി ട്രയല്‍’ നിര്‍മ്മിക്കുന്നത്. കജോളിനെയും അലിയെയും കൂടാതെ, ജിഷു സെന്‍ഗുപ്ത, കുബ്ര സെയ്ത്, ഗൗരവ്…

    Read More »
  • Kerala

    ജോലി ഭാരമെന്ന യൂണിയനുകളുടെ വാദം പൊളിച്ചു; 3 മണിക്കൂറില്‍ 80 വാട്ടര്‍ മീറ്റര്‍ റീഡിംഗെടുത്ത് വനിതാ എം.ഡി

    തിരുവനന്തപുരം: ജോലി ഭാരം കൂടുതലാണെന്ന മീറ്റര്‍ റീഡര്‍മാരുടെ പരാതി പൊളിച്ചടുക്കി വാട്ടര്‍ അതോറിട്ടി എം.ഡിയായ വനിതാ ഐ.എ.എസ് ഓഫീസര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്. തലസ്ഥാനത്ത് പി.ടി.പി നഗര്‍ സബ്ഡിവിഷനു കീഴിലെ വീടുകളിലെത്തി റീഡിംഗ് എടുത്തായിരുന്നു ഇത്. കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രതിദിനം 80 വീടുകളില്‍ റീഡിംഗ് എടുക്കണമെന്ന ഉത്തരവ് അപ്രായോഗികമാണെന്ന അംഗീകൃത ഭരണ – പ്രതിപക്ഷ യൂണിയനുകളുടെ പരാതിയെ തുടര്‍ന്നായിരുന്നു എം.ഡി നേരിട്ടിറങ്ങിയത്. മീറ്റര്‍ റീഡര്‍ക്കൊപ്പമെത്തിയ എം.ഡി, മൂന്ന് മണിക്കൂറില്‍ 80 വീടുകളില്‍ റീഡിംഗെടുത്തു. പരിചിതനായ മീറ്റര്‍ റീഡര്‍ക്ക് ദിവസം 80 റീഡിംഗെന്നത് അനായാസമാണെന്ന് എം.ഡിക്ക് ബോദ്ധ്യപ്പെട്ടു. പഞ്ചായത്ത് – 50, മുനിസിപ്പാലിറ്റി – 60, കോര്‍പ്പറേഷന്‍ – 80 എന്ന തോതില്‍ പ്രതിദിന റീഡിംഗ് പുനര്‍നിശ്ചയിച്ച് ഇറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനും നിര്‍ദ്ദേശിച്ചു. 2005ല്‍ ഒമ്പതു ലക്ഷം കണക്ഷനുകള്‍ ഉണ്ടായിരുന്നപ്പോള്‍ പ്രതിദിന റീഡിംഗ് ഗ്രാമങ്ങളില്‍ 30, നഗരത്തില്‍ 40 എന്നിങ്ങനെയായിരുന്നു. ഇത് 2020 ഡിസംബറില്‍ എം.വെങ്കിടേസപതി എം.ഡി ആയിരിക്കെ യഥാക്രമം…

    Read More »
  • India

    ഉത്തർപ്രദേശിൽ 13 ലക്ഷത്തിലധികം ആളുകൾക്ക് തോക്ക് ലൈസൻസ്

    ന്യൂഡൽഹി:രാജ്യത്ത് തോക്ക് ലൈസൻസ് ഏറ്റവും കൂടുതൽ ഉള്ളത് ഉത്തർപ്രദേശിൽ. 13 ലക്ഷത്തിലധികം ആളുകൾക്കാണ് ഇവിടെ തോക്ക് ലൈസൻസുള്ളത്. രണ്ടാംസ്ഥാനത്തുള്ള ജമ്മു കശ്മീരിൽ അഞ്ചു ലക്ഷത്തിൽ താഴെയാണ് തോക്ക് ലൈസൻസുള്ളവരുടെ എണ്ണം.ജമ്മു കശ്മീരിൽ തോക്ക് ലൈസന്സിന് 2018ൽ ഏർപ്പെടുത്തിയ നിരോധനം 2023ലാണ് നീക്കിയത്. ജൂണ് വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 37.7 ലക്ഷം ആളുകളാണ് തോക്ക് ലൈസൻസുള്ളവർ. 2016ലെ കണക്കുകളേക്കാൾ നാലു ലക്ഷം കൂടുതലാണ് ഇത്.

    Read More »
  • Kerala

    ”യെച്ചൂരി കാപട്യത്തിന്റെ അപ്പോസ്തലന്‍; മുസ്ലിംങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാന്‍ സിപിഎം ശ്രമം”

    തിരുവനന്തപുരം: സിപിഎം മുസ്ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വ്യക്തിനിയമങ്ങളില്‍ മാറ്റം വരണമെന്ന് ഇഎംഎസിന്റെ കാലം മുതല്‍ ആവശ്യപ്പെടുന്ന സിപിഎം ഇപ്പോള്‍ യൂടേണ്‍ അടിച്ചത് വോട്ട് ബാങ്കില്‍ കണ്ണു വെച്ചാണ്. കേരളത്തില്‍ മതധ്രുവീകരണം നടത്തി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് അവര്‍ കോഴിക്കോട് സെമിനാര്‍ നടത്തിയതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. സീതാറാം യെച്ചൂരി കാപട്യത്തിന്റെ അപ്പോസ്തലനാണ്. ഒരു മതവിഭാഗത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തേണ്ടത് അവര്‍ തന്നെയാണെന്നാണ് സീതാറാം യെച്ചൂരി കോഴിക്കോട് പറഞ്ഞത്. എന്നാല്‍ ശബരിമലയിലെ ആചാരങ്ങള്‍ മാറ്റാനായിരുന്നു പിണറായി സര്‍ക്കാരിനും സിപിഎമ്മിനും ധൃതിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇനിയെങ്കിലും അയ്യപ്പഭക്തന്‍മാരോട് മാപ്പ് പറയാന്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി മുസ്ലിംങ്ങളെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത്. വര്‍ഗീയ കലാപമുണ്ടാക്കുന്ന പ്രചരണത്തില്‍ നിന്നും മാര്‍കിസ്റ്റ് പാര്‍ട്ടി വിട്ടു നില്‍ക്കണം. കേരളത്തില്‍ മോദി സര്‍ക്കാരിന്റെ വികസനവും ജനക്ഷേമനയങ്ങളും ചര്‍ച്ചയാകാതിരിക്കാനാണ് ഇത്തരം ക്യാമ്പയിന്‍…

    Read More »
  • Kerala

    യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍

    കൊച്ചി:യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍  അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ സ്റ്റാര്‍ ഹോംസ് അനക്സില്‍ വാടകക്ക് താമസിക്കുന്ന കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി ഗീത നിവാസില്‍ വിനു കെ. സനിലാണ് (30) തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച കാമറയും അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച ലാപ്ടോപ്പും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ പി.പി. ജസ്റ്റിൻ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സിനാജ്, സാബു എന്നിവര്‍ ചേര്‍ന്നായിരുന്നു ഇയാളെ പിടികൂടിയത്.

    Read More »
  • Crime

    അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തത് കാമുകനും സുഹൃത്തുക്കളും; ആറുപേര്‍ കസ്റ്റഡിയില്‍

    പത്തനംതിട്ട: അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ ആറുപേര്‍ പിടിയില്‍. 17 വയസുകാരിയെ ബലാത്സംഗംചെയ്ത കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂലൈയ് ആദ്യവാരമാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്തതോടെ പെണ്‍കുട്ടിയുടെ കാമുകന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നാട്ടില്‍നിന്ന് മുങ്ങിയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് ഇവരെ പിടികൂടിയത്. രണ്ടുപ്രതികളെ ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരിയാണ്. ഞായറാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി. പിന്നീട് കാമുകന്‍ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍നമ്പര്‍ കൈമാറി. പെണ്‍കുട്ടിയെ ഇവര്‍ക്ക് പരിചയപ്പെടുത്തി. ഇവരുമായി സൗഹൃദത്തിലാകാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്നാണ് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

    Read More »
  • Kerala

    കര്‍ക്കിടക വാവുബലി;തിരുനാവായയിലേക്ക് വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി

    മലപ്പുറം:കര്‍ക്കിടക വാവുബലിയോടാനുബന്ധിച്ച്‌ മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നും തിരുനാവായയിലേക്ക് വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി. വാവുബലി ദിവസം പുലര്‍ച്ചെ രണ്ടിന് തിരുനാവായയില്‍ എത്തിച്ചേരുന്ന രീതിയില്‍ മലപ്പുറം, പെരിന്തല്‍മണ്ണ, പൊന്നാനി ഡിപ്പോകളില്‍ നിന്നാണ് ബസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നായി പത്തോളം സര്‍വീസുകളാണ് ഒരുക്കിയിട്ടുള്ളത്. തിരൂര്‍, കുറ്റിപ്പുറം, പുത്തനത്താണി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തിരുനാവായയിലേക്കും തിരിച്ചും 20 മിനിറ്റ് ഇടവേളകളില്‍ ബസുകള്‍ ഉണ്ടായിരിക്കും.വിവരങ്ങള്‍ക്ക് മലപ്പുറം -04832734950, പെരിന്തല്‍മണ്ണ -04933227342, പൊന്നാനി -04942666396

    Read More »
  • Kerala

    ഉടമയുമായി തെറ്റി, ലോറി നിര്‍ത്തി ഡ്രൈവര്‍ മുങ്ങി; വെട്ടിലായത് മില്‍മ ഡയറി അധികൃതര്‍

    കണ്ണൂര്‍: ശ്രീകണ്ഠപുരം മടമ്പത്തെ മില്‍മ ഡയറിയുടെ മുറ്റത്ത് മാര്‍ഗ തടസം സൃഷ്ടിച്ച് ചരക്കുലോറി നിര്‍ത്തിയിട്ടിട്ട് നാലുമാസം! ലോറി ഉടമയുമായി പിണങ്ങിയതിനെത്തുടര്‍ന്ന് പാല്‍പാക്കറ്റ് നിര്‍മിക്കുന്ന വസ്തുക്കളുമായി എത്തിയ ഡ്രൈവര്‍ വാഹനമുപേക്ഷിച്ച് മുങ്ങുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 14-നാണ് മഹാരാഷ്ട്രയില്‍നിന്നുള്ള ഉല്‍പന്നങ്ങളുമായി എംഎച്ച് 12 പിക്യു 7717 നമ്പര്‍ ലോറി മലയോര ഡയറിയിലെത്തിയത്. യാത്രാമധ്യേ ഉടമയുമായി തര്‍ക്കിച്ചെന്ന് ഡ്രൈവര്‍ അവിടത്തെ ജീവനക്കാരോട് പറഞ്ഞിരുന്നു. ഫോണിലൂടെയുള്ള വാക്കേറ്റത്തില്‍ പ്രകോപിതനായ ലോറി ഡ്രൈവര്‍ ലോഡ് ഇറക്കിയശേഷം താക്കോല്‍ വാഹനത്തില്‍ തന്നെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. പിന്നീട് മില്‍മ മലയോര ഡയറി അധികൃതര്‍ ഡ്രൈവറെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് മില്‍മ മാനേജര്‍ ശ്രീകണ്ഠപുരം പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വാഹനത്തിന്റെ ആര്‍സി ഉടമയ്ക്ക് രജിസ്ട്രേഡായി കത്തയച്ചിട്ടും യാതൊരു വിവരവും ലഭിച്ചിടില്ല. ഇതോടെ ലോറി മോഷണം പോകാതെ സംരക്ഷിക്കേണ്ട അവസ്ഥയിലായി മില്‍മ ഡയറി അധികൃതര്‍.

    Read More »
  • India

    ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ വീണ് ഇന്നലെയും മുന്നുപേര്‍ക്ക് ദാരുണാന്ത്യം; മൊത്തം മരിച്ചത് ആറ് പേർ

    ഡൽഹി: കഴിഞ്ഞ ദിവസം റോഡിലെ വെള്ളക്കെട്ടിൽ മൂന്നു കുട്ടികൾ മുങ്ങിമരിച്ചത് കൂടാതെ വീണ്ടും ഡൽഹിയിൽ മൂന്നു പേർ മുങ്ങിമരിച്ചു.ദ്വാരക സെക്ടര്‍ 23ല്‍ ഗോള്‍ഫ് കോഴ്സില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. അരുണ്‍, അനുജ്, അഭിഷേക് എന്നിവരാണ് മരിച്ചത്. വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി നിര്‍മ്മാണം നടക്കുന്ന ഗോള്‍ഫ് കോഴ്സില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനിറങ്ങിയതായിരുന്നു.   കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുകുന്ദ്പുരിലും മൂന്ന് പേര്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചിരുന്നു. മെട്രോ നിര്‍മ്മാണ പ്രദേശത്തുള്ള വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. പിയുഷ് (13), നിഖില്‍ (10), ആശിഷ് (13) എന്നിവരാണ് മരിച്ചത്. ഇതോടെ കഴിഞ്ഞദിവസം മാത്രം ഡൽഹിയിൽ മുങ്ങിമരിച്ചത് ആറുപേരാണ്.

    Read More »
  • Crime

    ഓണ്‍ലൈന്‍ ലുഡോ കളിച്ച് പണം പോയി; കുട്ടിയുമായി ജ്വല്ലറിയിലെത്തി മാല മോഷ്ടിച്ച യുവതി പിടിയില്‍

    തൃശൂര്‍: വടക്കാഞ്ചേരി ഓട്ടുപാറയിലെ പ്രമുഖ ജ്വല്ലറിയില്‍നിന്നും മാല മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അത്തിപ്പറ്റ ചിറക്കോട് സുജിത (30) യാണ് പിടിയിലായത്. ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനായാണ് യുവതി മോഷണത്തിന് ഇറങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുമായി ജ്വല്ലറിയിലെത്തിയ യുവതി ഒരു മാല തെരഞ്ഞെടുത്തു. പിന്നീട് ഈ മാലയുടെ ബില്ല് തയാറാക്കാന്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പുറത്ത് പോയി. യുവതി തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാം തൂക്കംവരുന്ന സ്വര്‍ണ്ണ മാല കാണാതായതായി മനസിലാകുന്നത്. ജ്വല്ലറി മാനേജറുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജ്വല്ലറിയിലെയും പ്രദേശത്തേയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കുറ്റകൃത്യം നടത്തിയത് 20 നും 30 നും മധ്യേ പ്രായം തോന്നിക്കുന്ന സ്ത്രീയാണെന്നും നാലു വയസ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടി ഇവരുടെ കൂടെയുണ്ടായിരുന്നുവെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് നിരവധി സിസി ടിവി ക്യാമറകള്‍…

    Read More »
Back to top button
error: