ബോളിവുഡില്‍ തൊണ്ണൂറുകളിലെ താരറാണിയായിരുന്നു ബോളിവുഡ്. അജയ് ദേവ്ഗണുമായുള്ള വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമാണ് താരം. ‘ദി ഗുഡ് വൈഫി’ന്റെ ഇന്ത്യന്‍ രൂപാന്തരമായ ‘ദി ട്രയല്‍’ എന്ന വെബ് സീരീസാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഈ സീരീസിലെ കജോളിന്റെ ചുംബനരംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 1992 ല്‍ ‘ബേഖുദി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കജോള്‍ തന്റെ 31 വര്‍ഷത്തെ കരിയറിനിടയില്‍ ആദ്യമായാണ് ഒരു ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നത്.
കജോളിന്റെ ലിപ്ലോക്ക് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. സീരീസില്‍ അഭിഭാഷകയായ നൊയോനിക സെന്‍ഗുപ്തയുടെ വേഷത്തിലാണ് കജോള്‍ എത്തുന്നത്. രണ്ട് എപ്പിസോഡുകളിലായി രണ്ട് ചുംബനരംഗങ്ങളാണ് സീരിസിലുള്ളത്. ചിത്രത്തില്‍ നൊയോനിക സെന്‍ഗുപ്തയുടെ മുന്‍ കാമുകനായി എത്തുന്ന അലി ഖാനുമായാണ് കജോളിന്റെ ചുംബന രംഗം കജോളിന്റെ തീരുമാനത്തെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിപേരാണ് എത്തൂന്നത്.
നടനും കാജോളിന്റെ ഭര്‍ത്താവുമായ അജയ് ദേവ്ഗണ് ആണ് ‘ദി ട്രയല്‍’ നിര്‍മ്മിക്കുന്നത്. കജോളിനെയും അലിയെയും കൂടാതെ, ജിഷു സെന്‍ഗുപ്ത, കുബ്ര സെയ്ത്, ഗൗരവ് പാണ്ഡെ, ആമിര്‍ അലി എന്നിവരും പരമ്പരയില്‍ അഭിനയിക്കുന്നു.