ഡൽഹി: കഴിഞ്ഞ ദിവസം റോഡിലെ വെള്ളക്കെട്ടിൽ മൂന്നു കുട്ടികൾ മുങ്ങിമരിച്ചത് കൂടാതെ വീണ്ടും ഡൽഹിയിൽ മൂന്നു പേർ മുങ്ങിമരിച്ചു.ദ്വാരക സെക്ടര്‍ 23ല്‍ ഗോള്‍ഫ് കോഴ്സില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
അരുണ്‍, അനുജ്, അഭിഷേക് എന്നിവരാണ് മരിച്ചത്. വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി നിര്‍മ്മാണം നടക്കുന്ന ഗോള്‍ഫ് കോഴ്സില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനിറങ്ങിയതായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുകുന്ദ്പുരിലും മൂന്ന് പേര് വെള്ളക്കെട്ടില്‍ വീണ് മരിച്ചിരുന്നു. മെട്രോ നിര്‍മ്മാണ പ്രദേശത്തുള്ള വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. പിയുഷ് (13), നിഖില്‍ (10), ആശിഷ് (13) എന്നിവരാണ് മരിച്ചത്. ഇതോടെ കഴിഞ്ഞദിവസം മാത്രം ഡൽഹിയിൽ മുങ്ങിമരിച്ചത് ആറുപേരാണ്.