Month: July 2023

  • Kerala

    ഗൾഫിലുള്ള ഭർത്താവിനോട് സംസാരിച്ചത് പ്രകോപനം; അങ്കമാലിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

    അങ്കമാലി സ്വദേശിനി ലിജിയെ ആലുവ സ്വദേശി മഹേഷ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ഗൾഫിലുള്ള ഭർത്താവിനോട് ലിജി ഫോണിൽ സംസാരിച്ചതാണ് മഹേഷിനെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. തുറവൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റാണ് കൊല്ലപ്പെട്ട ലിജി. യുവതിയുടെ ഭര്‍ത്താവ് രാജേഷിന് ഖത്തറിലാണ് ജോലി. ഹയര്‍ സെക്കൻഡറിക്ക് പഠിക്കുന്ന സമയത്താണ് മഹേഷിനെ ലിജി പരിചയപ്പെടുന്നത്. ഈ ബന്ധം വിവാഹശേഷവും തുടരുകയായിരുന്നു. അടുത്തിടെ മഹേഷുമായുള്ള സൗഹൃദം ലിജി അവസാനിപ്പിച്ചു. എന്നാല്‍, മഹേഷ് അത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലിജിയും മഹേഷുമായി സാമ്ബത്തിക ഇടപാടും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് മൂക്കന്നൂര്‍ എം.എ.ജി.ജെ ആശുപത്രിയിലെ നാലാംനിലയിലാണ് സംഭവം. ലിജിയുടെ അമ്മ അല്ലിക്കായി എടുത്തിരുന്ന മുറിയുടെ മുന്നിലെ വരാന്തയില്‍ വെച്ചാണ് ലിജിയെ കുത്തിക്കൊന്നത്. ആശുപത്രി മുറിയിലെത്തിയ മഹേഷ് ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നത് കണ്ട് ലിജിയുമായി വഴക്കുണ്ടാക്കുകയായിരുന്നു.തുടർന്ന്  അക്രമാസക്തനായ  മഹേഷില്‍ നിന്നും രക്ഷപ്പെടാൻ മുറിക്ക് പുറത്തിറങ്ങിയ ലിജിയെ ആദ്യം കൈയില്‍ കുത്തി.…

    Read More »
  • NEWS

    കൊല്ലം ഫെസ്റ്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

    കുവൈറ്റ്‌സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് പതിനെഴാമത് വാര്‍ഷികാഘോഷം കൊല്ലം ഫെസ്റ്റ് ‘സ്‌നേഹനിലാവ് 23’ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് അലക്‌സ് മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ റീജിയണല്‍ ഡയറക്ടര്‍ അയൂബ് കച്ചേരി പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ശശികുമാര്‍ കര്‍ത്തക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി.ടി. രക്ഷാധികാരി സലിം രാജ്, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, സംഘടന സെക്രട്ടറി ലിവിന്‍ വര്‍ഗ്ഗീസ്, പ്രോഗ്രാം ജോ.കണ്‍വീനര്‍ സജിമോന്‍ തോമസ്, കേന്ദ്ര കമ്മറ്റി അംഗം നൈസാം റാവുത്തര്‍, ഗ്രാന്‍ഡ് ഡി.ആര്‍ ഓ തഹസീര്‍ അലി, സി.ഒ.ഒ. അസ്‌ലം ചേലാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. ഒക്ടോബര്‍ പതിമൂന്നിന് അബ്ബാസിയ ഇന്ത്യന്‍ സെന്റെര്‍ സ്‌കൂളില്‍ നടക്കുന്ന കൊല്ലം ഫെസ്റ്റില്‍ പ്രഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കും. സുപ്രസിദ്ധ പിന്നണി ഗായകരായ അപര്‍ണ രാജീവ്, സജീവ് സ്റ്റാന്‍ലിന്‍, പ്രസിദ്ധ വയലിന്‍ ആര്‍ട്ടിസ്റ്റ് അപര്‍ണ ബാബൂ, ഫിലിം, ടീവി കോമഡി ആര്‍ട്ടിസ്റ്റ്കളായ മായ കൃഷ്ണയും മണിക്കുട്ടനും പങ്കെടുക്കുന്ന…

    Read More »
  • Kerala

    ലോറിയിലെ കയര്‍ കാലില്‍ കുരുങ്ങി കാല്‍നട യാത്രികന് ദാരുണാന്ത്യം; ദമ്പതികള്‍ക്കും പരുക്ക്

    കോട്ടയം: പച്ചക്കറി ലോറിയില്‍ കെട്ടിയ കയര്‍ കാലില്‍ കുരുങ്ങി കാല്‍നട യാത്രികന്‍ മരിച്ചു. സംക്രാന്തിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. സംക്രാന്തി സ്വദേശി മുരളി (50) ആണ് മരിച്ചത്. ഡ്രൈക്ലീനിങ് സ്ഥാപനത്തില്‍ ജീവനക്കാരനാണ്. പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴാണ് അപകടം. അപകടത്തില്‍ ഇയാളുടെ കാല്‍ അറ്റുപോയി. കയര്‍ കുരുങ്ങി ദമ്പതിമാര്‍ക്കും പരുക്കേറ്റു. പെരുമ്പായിക്കാട് സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പച്ചക്കറിയുമായി വന്ന ലോറിയിലെ കയറാണ് കാലില്‍ കുരുങ്ങി അപകടമുണ്ടാക്കിയത്. മുരളിയുമായി ലോറി 100 മീറ്ററോളം നീങ്ങി. ശരീരവും കാലും രണ്ട് ഇടങ്ങളിലായാണ് കണ്ടെത്തിയത്. വാഹനത്തിലെ പച്ചക്കറി റോഡില്‍ വീണപ്പോഴാണ് ലോറി ഡ്രൈവറും സഹായിയും അപകടമറിയുന്നത്. ഇരുവരേയും ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, അപകടത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് പോലീസിനടക്കം വ്യക്തത വന്നിട്ടില്ല. പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള സി.സി. ടി.വി. പരിശോധനകളിലൂടെ ഇത് വ്യക്തമായേക്കും എന്നാണ് പ്രതീക്ഷ.  

    Read More »
  • Kerala

    പിഎസ്സിയുടെ കവര്‍ സംഘടിപ്പിച്ച്‌ സ്വന്തം മേല്‍വിലാസത്തിലേക്ക് അയച്ചു; താലൂക്ക് ഓഫീസിൽ ജോലിക്ക് കയറാനെത്തിയ യുവതി അറസ്റ്റിലായതിങ്ങനെ

    കൊല്ലം:താലൂക്ക് ഓഫീസിൽ ജോലിക്ക് കയറാനെത്തിയ യുവതി അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.നിയമന ഉത്തരവ് ലഭിച്ച രണ്ട് ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നതാണ് രാഖി എന്ന യുവതി തട്ടിപ്പിന് ഉപയോഗിച്ചത്. കൊല്ലം പിഎസ്സി ഓഫീസിലെത്തിയ രാഖിയോട് അഡ്വൈസ് മെമ്മോയുടെയും നിയമന ഇത്തരവിന്റെയും യഥാര്‍ഥ കോപ്പി ചോദിച്ചിട്ട് കൊടുക്കാതിരുന്നതാണ് സംശയം ഉയരാൻ കാരണം. 2022 ആഗസ്ത് ഒന്നിന് പിഎസ്സി പ്രസിദ്ധീകരിച്ച എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ ഇരുപത്തിരണ്ടാം റാങ്കുകാരൻ അമല്‍ എന്നയാള്‍ അഡ്വൈസ് മെമ്മോയും നിയമന ഉത്തരവും ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ഇതു മനസ്സിലാക്കിയ രാഖി റാങ്ക് ലിസ്റ്റ് പകര്‍ത്തി മൊബൈലില്‍ സാങ്കേതികവിദ്യയിലൂടെ അമലിന്റെ സ്ഥാനത്ത് സ്വന്തം പേര് ചേര്‍ക്കുകയായിരുന്നു. എന്നിട്ട് പിഎസ്സിയുടെ കവര്‍ സംഘടിപ്പിച്ച്‌ സ്വന്തം മേല്‍വിലാസത്തിലേക്ക് അയച്ചു. പിഎസ്സിയുടെ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ 102-ാം റാങ്കിലുള്ളത് സരിഗ എന്നയാളാണ്. എന്നാല്‍, കൃത്രിമ റാങ്ക് പട്ടികയില്‍ ഈ സ്ഥാനത്ത് രാഖിയാണ്. ഇതും പിഎസ്സി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കുറ്റം മൂടിവയ്ക്കാൻ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും മുന്നില്‍ രാഖി…

    Read More »
  • Crime

    ബോള്‍ ദേഹത്തുവീണതിനെ ചൊല്ലി തര്‍ക്കം; ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റ യുവാവ് മരിച്ചു

    ഇടുക്കി: ക്രിക്കറ്റ് ബാറ്റിന് അടിയേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പീരുമേട് പാമ്പനാര്‍ കൊടുവാക്കരണം തോട്ടത്തിലെ ജയപാലിന്റെ മകന്‍ ജസ്റ്റിന്‍ (38)ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോയ ജസ്റ്റിന്റെ ശരീരത്തില്‍ ബോള്‍ വീണതിനെ തുടര്‍ന്ന് കളിച്ചുകൊണ്ടിരുന്നവരുമായി ജസ്റ്റിന്‍ തര്‍ക്കത്തിലായി. ബന്ധുകൂടിയായ യുവാവിനെ ജസ്റ്റിന്‍ ബോളിന് ഇടിച്ചു. ഇയാള്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് ജസ്റ്റിനെ അടിച്ചു. അടിയേറ്റ ജസ്റ്റിന്‍ ബോധംകെട്ടുവീണു. ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നവര്‍ ഇയാളെ അടുത്തുള്ള ലയത്തിലെ മുറിയില്‍ കിടത്തി. പിറ്റേദിവസം ലയത്തിന്റെ കതക് തുറന്നുകിടക്കുന്നതുകണ്ട് ഉള്ളില്‍ കയറി നോക്കിയ അയല്‍വാസിയായ സ്ത്രീയാണ് ജസ്റ്റിന്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്കിടെ ജസ്റ്റിന്‍ മരിച്ചു. അവിവാഹിതനാണ്.  

    Read More »
  • ഫോണ്‍ വിളികളില്‍ സംശയം, കലഹം; വരന്തരപ്പിള്ളിയില്‍ യുവാവ് മരിച്ചത് ഭാര്യയുടെ കുത്തേറ്റ്

    തൃശൂര്‍: വരന്തരപ്പിള്ളിയില്‍ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ യുവാവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് ആണ് മരിച്ചത്. വിനോദിന്റെ ഭാര്യ നിഷ (43) ആണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട വിനോദ് കൂലിപ്പണിക്കാരനാണ്. തൃശൂര്‍ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയാണ് പോലീസ് അറസ്റ്റ് ചെയ്ത നിഷ. ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. നിഷയുടെ ഫോണ്‍ വിളികളില്‍ സംശയാലുവായിരുന്ന വിനോദ് ഇതേച്ചൊല്ലി കലഹിക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവ ദിവസം വൈകിട്ട് വിനോദ് ഭാര്യ ഫോണ്‍വിളിയില്‍ മുഴുകിയിരിക്കുന്നതു കണ്ട് ഒച്ചവയ്ക്കുകയും ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നിഷ ഫോണ്‍ കൊടുക്കാതിരുന്നതോടെ ഇരുവരും തമ്മില്‍ പിടിവലിയായി. ഇതിനിടെ വിനോദ് നിഷയുടെ കൈപിടിച്ച് തിരിച്ചു. കുപിതയായ നിഷ സമീപത്തിരുന്ന മൂര്‍ച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ വിനോദ് കട്ടിലിലിരുന്നപ്പോള്‍ ഭയപ്പെട്ടു പോയ നിഷ മുറിവ് അമര്‍ത്തിപ്പിടിച്ചതിനാല്‍ ആന്തരിക രക്തസ്രാവമുണ്ടായി. ഇതോടെ വിനോദ് തളര്‍ന്നു പോയെന്നാണ്…

    Read More »
  • India

    തന്നെ ആക്രമിച്ച പുലിയെ സാഹസികമായി കീഴ്‌പ്പെടുത്തി വനം വകുപ്പ് ഓഫീസിലെത്തിച്ച യുവാവിനെതിരെ കേസെടുത്ത് വനംവകുപ്പ് 

    ബംഗളൂരു:തന്നെ ആക്രമിച്ച പുലിയെ സാഹസികമായി കീഴ്‌പ്പെടുത്തി ബൈക്കില്‍ കെട്ടിയിട്ട് വനം വകുപ്പിന്റെ ഓഫീസിലെത്തി കൈമാറി യുവാവ്. കര്‍ണാടകയിലെ ഹാസൻ ജില്ലയില്‍ ബാഗിവാലു ഗ്രാമത്തില്‍ ജൂലൈ 14നാണ് സംഭവം. ബാഗിവാലു ഗ്രാമത്തിലെ താമസക്കാരനായ മുത്തുവാണ് പുള്ളിപ്പുലിയെ അതിസാഹസികമായി കീഴ്‌പ്പെടുത്തി മോട്ടോര്‍ ബൈക്കില്‍ കെട്ടിയിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. കൃഷിയിടത്തില്‍ കീടനാശിനി തളിക്കാനെത്തിയ മുത്തുവിനെ മരത്തില്‍ ഇരുന്ന പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. എന്നാല്‍ മനോധൈര്യം കൈവിടാതെ യുവാവ് പുള്ളപ്പുലിയെ നേരിടുകയായിരുന്നു.   ഏറ്റുമുട്ടലില്‍ യുവാവിനും പുലിക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ പുലിക്ക് മതിയായ ചികിത്സ നല്‍കി കാട്ടില്‍ വിട്ടയച്ചുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റ മുത്തു സര്‍ക്കാര്‍ ജയചാമരാജേന്ദ്ര ആശുപത്രിയില്‍ ചികിത്സയിലാണ്.അതേസമയം പുലിയെ ഉപദ്രവിച്ചതിൽ ഇയാൾക്കെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    അമ്മയോടൊപ്പം പുഴയില്‍ ചാടിയ മകളുടെ മൃതദേഹം കണ്ടെത്തി

    വയനാട്: വെണ്ണിയോട് പുഴയില്‍ അമ്മയും അഞ്ച് വയസ്സ് പ്രായമായ മകളും പുഴയില്‍ ചാടിയ സംഭവത്തില്‍ മകളുടെ മൃതദേഹം കണ്ടെത്തി. പാത്തിക്കല്‍ അനന്തഗിരിയില്‍ അഞ്ച് വയസുകാരി ദക്ഷയുടെ മൃതദേഹമാണ് നാല് ദിവസത്തെ തിരിച്ചിലിനൊടുവില്‍ കണ്ടെത്തിയത്. സംഭവം നടന്നിടത്തുനിന്ന് രണ്ട് കിലോമീറ്ററോളം അപ്പുറം കൂടല്‍കടവിലാണ് മൃതദേഹം കിട്ടിയത്.   ഗുരുതരവാസ്ഥയിലായിരുന്ന ദക്ഷയുടെ അമ്മ ദര്‍ശന (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മകളുമായി ദര്‍ശന പുഴയില്‍ ചാടിയത്. ദര്‍ശനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല. ദര്‍ശന നാല് മാസം ഗര്‍ഭിണിയുമായിരുന്നു. വെണ്ണിയോട് ജൈൻസ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യയാണ്. ഇവരുടെ ഏകമകളായിരുന്നു ദക്ഷ.അതേസമയം ദര്‍ശന ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല.

    Read More »
  • NEWS

    അയർലണ്ടിൽ പാലക്കാട് സ്വദേശിനിയായ യുവതി കൊല്ലപ്പെട്ടു; ഭർത്താവ് അറസ്റ്റിൽ

    ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കോര്‍ക്ക് സിറ്റിക്ക് സമീപം വില്‍ട്ടണില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി 38 വയസ്സുള്ള ദീപ ദിനമനണിയെയാണ് വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ വിൽട്ടണിലെ കർദിനാൾ കോർട്ട് റസിഡൻഷ്യൽ ഏരിയയിൽ കിടപ്പുമുറിയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദീപയുടെ ഭർത്താവ് റിജിനെ (41) പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ-4 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊ ലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇവർക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്.കൂട്ടുകാർക്കൊപ്പമുണ്ടായിരുന്ന മകൻ തിരിച്ചെത്തിയപ്പോഴാണ് ദാരുണമായ വാർത്ത പുറത്തറിഞ്ഞത്.

    Read More »
  • Kerala

    തൃശൂരില്‍ മോഷണക്കുറ്റം ആരോപിച്ച്‌ യുവതിയ്‌ക്ക് നേരെ പോലീസ് മര്‍ദ്ദനം;യുവതിയടക്കമുളള നാലംഗ കുടുംബം വിഷം കഴിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

    തൃശൂര്‍: തൃശൂരില്‍ മോഷണക്കുറ്റം ആരോപിച്ച്‌ യുവതിയ്‌ക്ക് നേരെ പോലീസ് മര്‍ദ്ദനം. പോലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് യുവതിയടക്കമുളള നാലംഗ കുടുംബം വിഷം കഴിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തൃശൂര്‍ അന്തിക്കാട് വാടകയ്ക്ക് താമസിക്കുന്ന തമിഴ് കുടുംബത്തിനാണ് കേരള പോലീസിൽ നിന്നും ദുരവസ്ഥ ഉണ്ടായിരിക്കുന്നത് നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് കുടുംബം.   പേരാമംഗലം എസ്.ഐയുടെ ബന്ധുവിന്റെ പരാതിയിലാണ് യുവതിയ്‌ക്ക് നേരെ പോലീസ് മര്‍ദ്ദനമുണ്ടായത്. അന്തിക്കാട് പോലീസ് സ്റ്റേഷന്റെ ഓഫീസ് മുറിയില്‍ വച്ചായിരുന്നു മര്‍ദ്ദനം. ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിക്കെതിരെ നിലവില്‍ മോഷണക്കുറ്റത്തിന് പുറമെ ആത്മഹത്യാ ശ്രമത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    Read More »
Back to top button
error: