FoodNEWS

രുചികരമായ മിക്സ്ചർ വീട്ടിൽ ഉണ്ടാക്കാം

ഘോഷങ്ങൾ ഏതു തന്നെയായാലും മലയാളിക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവമാണ് മിക്സ്ചർ.കടലമാവ് ചെറിയ കൊള്ളികളായും കുമിളകളായും തിളക്കുന്ന എണ്ണയിലേക്ക് പ്രത്യേക അച്ചുകളിലൂടെ കടത്തിവിട്ട് പൊരിച്ചെടുത്ത് അതിൽ പലതരത്തിലുള്ള കടലകൾ വറുത്തിട്ടാണ് മിക്സ്ചർ ഉണ്ടാക്കുന്നത്. എരിവും മധുരവും ഉപ്പുമുള്ള പലതരം മിക്ചറുകൾ ലഭ്യമാണ്. മിശ്രണം ചെയ്തത് എന്ന അർത്ഥത്തിലുള്ള മിക്സ് എന്ന ആംഗലേയപദത്തിൽനിന്നാവണം മിക്സ്ചർ എന്ന പേരു വന്നത്.
രുചികരമായ മിക്സ്ചർ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

കടലമാവ് – അരക്കിലോ
പൊട്ടുകടല – 100 ഗ്രാം
കപ്പലണ്ടി – 100 ഗ്രാം
വെളുത്തുള്ളി – 5-6 എണ്ണം ചതച്ചത്
ഉപ്പ് – പാകത്തിന്
കറിവേപ്പില – പാകത്തിന്
കായം – ഒരു നുള്ള്
എണ്ണ – വറുക്കാന്‍ പാകത്തിന്
മുളക് പൊടി- കാല്‍ ടീസ്പൂണ്‍

Signature-ad

തയ്യാറാക്കുന്ന വിധം

ആദ്യമായി പകുതി കടല മാവ് എടുത്ത് അതിലേക്ക് കായം പൊടിച്ചത്, ഉപ്പ്, അല്‍പം മുളക് പൊടി എന്നിവ മിക്‌സ് ചെയ്ത് ഇടിയപ്പത്തിന്റെ പാകത്തില്‍ കുഴച്ചെടുക്കുക. ബാക്കി വരുന്ന മാവിലേക്ക് വെള്ളം ഒഴിച്ച് ഉപ്പിട്ട് അത് ദോശമാവിന്റെ പാകത്തില്‍ കലക്കിയെടുക്കുക. ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് അിലേക്ക് ഇടിയപ്പത്തിന്റെ പാകത്തില്‍ വരുന്ന മാവ് ഇടിയപ്പത്തിന്റെ അച്ചില്‍ ഒഴിച്ച് എണ്ണയില്‍ വറുത്ത് കോരുക.

ശേഷം ദോശമാവിന്റെ പരുവത്തില്‍ ആക്കി വെച്ചിരിക്കുന്ന മാവ് എടുത്ത് അത് ഓട്ടപ്പാത്രത്തില്‍ കോരിയൊഴിച്ച് ചെറുതായി എണ്ണയില്‍ വറുത്ത് കോരുക. ഇത് രണ്ടും മാറ്റി വെക്കുക. ശേഷം ആ എണ്ണയിലേക്ക് കടല, പൊട്ടുകടല, കറിവേപ്പില, കപ്പലണ്ടി എന്നിവ എല്ലാം വെവ്വേറെ വറുത്തെടുക്കുക. എല്ലാം നല്ലതുപോലെ വറുത്തെടുത്ത് എല്ലാം കൂടി നല്ലതുപോലെ മിക്‌സ് ചെയ്ത് എടുക്കുക. ഉപ്പ് കുറവാണെങ്കില്‍ അല്‍പം ഉപ്പ് ചേര്‍ക്കാം. ശേഷം മുളക് പൊടി അതിന് മുകളില്‍ വിതറുകയും ചതച്ച വെളുത്തുള്ളി വറുത്ത് ചേര്‍ക്കുകയും ചെയ്യുക. നല്ല സ്വാദിഷ്ഠമായ മിക്‌സ്ചര്‍ തയ്യാര്‍.

 

Back to top button
error: