Month: July 2023

  • Kerala

    ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപ്രതികള്‍ കൂടി പിടിയിലായി

    കഴക്കൂട്ടം: സമൂഹമാധ്യമമായ ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപ്രതികള്‍ കൂടി പിടിയിലായി. പാലക്കാട് പരുതൂര്‍ സ്വദേശി സഞ്ചു എന്ന ഉണ്ണിക്കൃഷ്ണൻ (20), മലപ്പുറം വളാഞ്ചേരി സ്വദേശി മഹേഷ് (37) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ മലപ്പുറം പെരിന്തല്‍മണ്ണ വെങ്ങാട് സ്വദേശി ഗോകുല്‍ (20) പോക്സോ കേസില്‍ റിമാൻഡിലാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഷെയര്‍ ചാറ്റ് വഴി ഒരു കുറ്റകൃത്യം നടക്കുന്നത്. മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത പെണ്‍കുട്ടികളെ കണ്ടെത്തി പ്രണയം നടിച്ച്‌ ലൈംഗികമായി ഉപയോഗിച്ചതിന് ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നതാണ് പ്രതികളുടെ രീതി. മലപ്പുറം സ്വദേശിയായ 20കാരൻ ഷെയര്‍ ചാറ്റ് ഉപയോഗിച്ച്‌ പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയിലെ അസ്വാഭാവികതകള്‍ തിരിച്ചറിഞ്ഞ ബന്ധുക്കള്‍ വിവരം ചോദിച്ചറിഞ്ഞ് കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി. കരുനാഗപ്പള്ളിയിലെ ജ്യൂസ് കടയില്‍ ജോലി ചെയ്യവേയാണ് ഒന്നാം പ്രതിയായ ഗോകുലിനെ അറസ്റ്റ് ചെയ്തത്. പീഡിപ്പിച്ചതിനുശേഷം പെണ്‍കുട്ടിയുടെ പക്കല്‍ ഉണ്ടായിരുന്ന നാലുപവൻ സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ കൈക്കലാക്കി.…

    Read More »
  • Crime

    അയര്‍ലന്‍ഡിലെ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കൊലപാതകം; ഭര്‍ത്താവ് 20 വരെ റിമാന്‍ഡില്‍

    ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കോര്‍ക്കിലെ മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദീപ ദിനമണി (38) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് റിജിന്‍ രാജനെ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വില്‍ട്ടണ്‍, കാര്‍ഡിനല്‍ കോര്‍ട്ട് റെസിഡന്‍ഷ്യല്‍ ഏരിയയിലെ വാടക വീടിന്റെ കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ചനിലയില്‍ ദീപയെ കണ്ടെത്തിയത്. അന്നു രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്ത ഭര്‍ത്താവ് റിജിന്‍ രാജനെ ശനിയാഴ്ച ചോദ്യം ചെയ്ത ശേഷം ഞായറാഴ്ച പുലര്‍ച്ചെ ടോഗര്‍ ഗാര്‍ഡ സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കോര്‍ക്ക് ഡിസ്ട്രിക്ട് കോര്‍ട്ടിന്റെ പ്രത്യേക സിറ്റിങ്ങില്‍ ഹാജരാക്കി. കൊലപാതക കുറ്റമായതിനാല്‍ റിജിന് ജില്ലാ കോടതി ജാമ്യം നല്‍കിയില്ല. ഇവരോടൊപ്പം വാടക ഷെയര്‍ ചെയ്ത് താമസിച്ചിരുന്ന മറ്റൊരു പെണ്‍കുട്ടി കൊലപാതകത്തിന് ദൃക്‌സാക്ഷിയാണെന്നു പറയപ്പെടുന്നു. ജോലിയും വരുമാനവും ഇല്ലാത്തതിനാല്‍ പ്രതിക്ക് ആവശ്യമായ വൈദ്യസഹായവും സൗജന്യ നിയമസഹായവും ലഭ്യമാക്കണമെന്ന് ഡിഫന്‍സ് സോളിസിറ്റര്‍ എഡ്ഡി ബര്‍ക്ക് ആവശ്യപ്പെട്ടു. ജില്ലാ ജഡ്ജി ഒലാന്‍ കെല്ലെഹര്‍ രണ്ട് ആവശ്യങ്ങളും…

    Read More »
  • Crime

    മദ്യപിച്ചെത്തി പന്ത്രണ്ടുകാരന്റെ കഴുത്തില്‍ വെട്ടുകത്തി കൊണ്ട് മുറിവേല്‍പ്പിച്ചു; പോക്‌സോ പ്രതിയായ അച്ഛന്‍ അറസ്റ്റില്‍

    തൃശൂര്‍: പന്ത്രണ്ടുവയസ്സുകാരന്റെ കഴുത്തില്‍ വെട്ടുകത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ച അച്ഛന്‍ അറസ്റ്റില്‍. ഗുരുതരമായി പരിക്കേറ്റ കുട്ടി തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി കുണ്ടുകാട് പനമ്പിള്ളി വാലത്ത് പ്രഭാതി(41)നെ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ഒന്പതരയോടെയാണ് സംഭവം. മദ്യലഹരിയില്‍ കുട്ടിയുടെ അമ്മയെ ഉപദ്രവിക്കുന്നതിനിടെ അടുത്തുചെന്ന കുട്ടിയുടെ കഴുത്തില്‍ പ്രതിയുടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തിവെച്ച് വലിക്കുകയായിരുന്നു. കഴുത്തില്‍ എട്ട് തുന്നലുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വിയ്യൂര്‍ പോലീസെത്തി ഇയാളെ പിടികൂടി. മദ്യലഹരിയില്‍ പോലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഇയാള്‍ പോക്‌സോ കേസിലും പ്രതിയാണ്.

    Read More »
  • India

    ഉന്നത വിദ്യാഭ്യാസ മന്ത്രി പൊന്‍മുടിയും മകനും ഇഡി റഡാറില്‍; തമിഴ്നാട്ടില്‍ വീണ്ടും വ്യാപക റെയ്ഡ്

    ചെന്നൈ: തമിഴ്നാട്ടില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയുടെ വീട് അടക്കം ഒന്‍പത് ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന. രാവിലെ ഏഴ് മണി മുതലാണ് റെയ്ഡ് തുടങ്ങിയത്. പൊന്‍മുടിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വിഴുപ്പുറത്തെ സൂര്യ എന്‍ജിനീയറിങ് കോളജിലും പരിശോധന നടക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടേയും മകന്റേയും വീട്ടില്‍ പരിശോധന ആരംഭിച്ചത്. മന്ത്രിക്കു നേരെ അഴിമതിക്കേസുണ്ട്. ഇതിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നു വശ്യപ്പെട്ടു അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി വിസമ്മതിച്ചു. ഇഡി റഡാറിനു കീഴില്‍ വരുന്ന തമിഴ്നാട്ടിലെ രണ്ടാമത്തെ മന്ത്രിയാണ് പൊന്‍മുടി. നേരത്തെ സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.    

    Read More »
  • India

    വന്ദേ ഭാരത് ട്രെയിനിന് തീപിടിച്ചു

    ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിന് തീപിടിച്ചു. ഭോപ്പാൽ – ഡൽഹി വന്ദേ ഭാരത് ട്രെയിൻ കോച്ചിലെ ബാറ്ററി ബോക്സിലാണ് തീപിടിച്ചത്. കുർവായ് കെതോറ സ്‌റ്റേഷനിൽ വച്ചാണ് തീപിടർന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം.

    Read More »
  • Crime

    ഓട്ടോയില്‍ മാലിന്യം തള്ളുന്നത് ഫോണില്‍ പകര്‍ത്തി; കോര്‍പ്പറേഷന്‍ ജീവനക്കാരന് മര്‍ദനം

    കൊച്ചി: മാലിന്യം തള്ളാന്‍ ഓട്ടോയില്‍ എത്തിയവര്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനെ മര്‍ദിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ 14ാം വാര്‍ഡിലെ സാനിറ്റേഷന്‍ ജീവനക്കാരനും ഹെല്‍ത്ത് സ്‌ക്വാഡ് അംഗവുമായ ചെറായി സ്വദേശി അരുണിനാണ് (39) മര്‍ദനമേറ്റത്. സംഭവത്തില്‍ കൊല്ലം സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റു ചെയ്തു. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്ക് മരോട്ടിച്ചോട്ടിലാണ് സംഭവമുണ്ടായത്. ഓട്ടോറിക്ഷയില്‍ മാലിന്യം തള്ളാനെത്തിയ ബിനുവിനേയും കൂട്ടാളിയേയും അരുണ്‍ തടയുകയായിരുന്നു. ഇവര്‍ വന്ന ഓട്ടോയുടെ ചിത്രം ഫോണില്‍ പകര്‍ത്താനും ശ്രമിച്ചു, ഇതോടെ ഇരുവരും ചേര്‍ന്ന് അരുണിനെ മര്‍ദിക്കുകയായിരുന്നു. തള്ളി താഴെയിട്ടതിനു ശേഷം ഇവര്‍ അരുണിന്റെ മൊബൈലും തട്ടിയെടുത്തു. തുടര്‍ന്ന് ഇവര്‍ ഇവിടെനിന്ന് കടന്നു. അരുണ്‍ നല്‍കിയ പരാതിയിലാണ് എളമക്കര പോലീസ് കേസെടുത്തത്.

    Read More »
  • Kerala

    ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍ ബലിതര്‍പ്പണം നിരോധിച്ചു

    കൊല്ലം:ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍ ബലിതര്‍പ്പണം നിരോധിച്ചു.ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ബലിതര്‍പ്പണ വേളയില്‍ അനേകംപേര്‍ കായലില്‍ മുങ്ങി കുളിക്കുകയും അനുബന്ധ വസ്തുക്കള്‍ തടാകത്തില്‍ നിക്ഷേപിക്കുന്നതിനെ തുടര്‍ന്ന് കായല്‍ മലിനപ്പെടാനുള്ള സാധ്യത കണക്കിലെടുത്തുമാണ് നടപടി. റൂറല്‍ പൊലീസ് മേധാവി, കുന്നത്തൂര്‍ തഹസില്‍ദാര്‍ എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി.

    Read More »
  • India

    പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ഇന്ന് തുടക്കം; 24 പാര്‍ട്ടികള്‍ പങ്കെടുക്കും

    ബംഗളൂരു: ബിജെപിക്കെതിരായ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയുമായി ബംഹഗളൂരുവിലാണ് യോഗം നടക്കുക. 24 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കും. ഡല്‍ഹി ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയതോടെ എഎപിയും യോഗത്തിനെത്തും. വൈകിട്ട് ആറ് മണി മുതല്‍ എട്ട് മണി വരെ ആദ്യയോഗം നടക്കുക. തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ നേതാക്കള്‍ പങ്കെടുക്കും. നാളെ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് പ്രധാന യോഗം. സഖ്യത്തിന് പേര് നല്‍കുന്നതിലടക്കം നാളെ തീരുമാനമുണ്ടാകും. സീറ്റ് വിഭജന കാര്യത്തിലും പ്രാഥമിക ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏക സിവില്‍ കോഡ്, എന്‍സിപിയിലെ പിളര്‍പ്പ് എന്നീ വിഷയങ്ങളില്‍ എടുക്കേണ്ട നിലപാടില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. നാല് മണിക്ക് ശേഷം പ്രതിപക്ഷനേതൃനിരയിലെ നേതാക്കള്‍ സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തും. ഡിഎംകെ, തൃണമൂല്‍, ജെഡിയു, ആര്‍ജെഡി, എന്‍സിപി, സിപിഎം, സിപിഐ, മുസ്ലിം ലീഗ് ചുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയോടെ മമതാ ബാനര്‍ജി, നിതീഷ് കുമാര്‍,…

    Read More »
  • Kerala

    തിരുവനന്തപുരത്ത് സംഘർഷം;മൂന്നുപേര്‍ക്ക് വെട്ടേറ്റു

    തിരുവനന്തപുരം:ഞാണ്ടൂര്‍ക്കോണത്ത് അംബേദ്കര്‍ കോളനിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു.രാഹുല്‍, അഭിലാഷ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 8.30നാണ് അക്രമം നടന്നത്. രാഹുലിന് കഴുത്തിലും കയ്യിലും സാരമായി മുറിവേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഇവരെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു. അക്രമിസംഘത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ലഹരി വില്‍പന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.

    Read More »
  • Kerala

    ”മദ്യവും അരിയും കടത്ത്, കൊറിയര്‍ സര്‍വീസുള്ള ഡ്രൈവര്‍മാര്‍; സ്വിഫ്്്റ്റിനെ എതിര്‍ക്കുന്നത് അവര്‍”

    തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ ഒരുവിഭാഗം ജീവനക്കാര്‍ക്കും ചില തൊഴിലാളി നേതാക്കള്‍ക്കുമെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍. പുതിയതായി രൂപവത്കരിച്ച സ്വിഫ്റ്റിനെ കെ.എസ്.ആര്‍.ടി.സി.യുടെ അന്തകനായി ചിത്രീകരിക്കുന്നത് ജീവനക്കാരില്‍ അരക്ഷിതബോധം വളര്‍ത്താനാണ്. സ്വിഫ്റ്റ് വന്നതില്‍ സങ്കടമുള്ളത് കെ.എസ്.ആര്‍.ടി.സി.യിലെ കള്ളക്കടത്തുകാര്‍ക്കാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.യിലെ പ്രശ്‌നങ്ങളും പരിഷ്‌കാരങ്ങളും വിവരിച്ച് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച രണ്ടാമത്തെ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. മാഹിയില്‍നിന്ന് മദ്യവും നാഗര്‍കോവിലില്‍നിന്ന് അരിയും കടത്തുന്ന ജീവനക്കാര്‍ക്കാണ് സ്വിഫ്റ്റുകൊണ്ട് നഷ്ടമുണ്ടാകുന്നത്. സ്വന്തമായി കൊറിയര്‍സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരുണ്ട്. ബംഗളൂരുവില്‍നിന്ന് സാധനം വാങ്ങി ഇവിടെ കച്ചവടം നടത്തുന്നവരുമുണ്ട്. 10,000 രൂപയുടെ സാധനം 2000 രൂപയ്ക്ക് കടത്തിത്തരാമെന്ന് ഒരു ഡ്രൈവര്‍ പറഞ്ഞതിന്റെ പരാതി മന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. സ്വിഫ്റ്റിലുള്ളവരും പുണ്യവാളന്മാരല്ല. അതുകൊണ്ടാണ് ഇടയ്ക്കിടെ പരിശോധന നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി.യിലെ ജീവനക്കാരന് നല്‍കുന്നതിന്റെ 40 ശതമാനം വേതനം കുറവാണ് സ്വിഫ്റ്റില്‍. സോഷ്യലിസ്റ്റ് നയമനുസരിച്ച് ഇത് ശരിയാണോയെന്ന് ചോദിക്കുന്നവരുണ്ടാകും. അത് പറയുന്നവര്‍ ചൈനയില്‍പ്പോയി നോക്കണം. മനുഷ്യന് ആദ്യം വേണ്ടത് സ്ഥിരം…

    Read More »
Back to top button
error: