Month: July 2023

  • Crime

    ശരീരത്തില്‍ എം.ഡി.എം.എ. ഒളിപ്പിച്ച് സ്‌കൂട്ടറില്‍ യാത്ര; 80,000 രൂപയുമായി യുവാവ് പിടിയില്‍

    കൊല്ലം: ചില്ലറവില്‍പ്പനയ്ക്കായി ശരീരത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന 11 ഗ്രാം എം.ഡി.എം.എയും വിറ്റുകിട്ടിയ 80,000 രൂപയുമായി യുവാവ് പിടിയില്‍. റൂറല്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കിഴക്കേ കല്ലട പോലീസും ചേര്‍ന്ന് തന്ത്രപരമായാണ് സ്‌കൂട്ടറില്‍ വരികയായിരുന്ന ഇയാളെ ചീക്കല്‍ക്കടവില്‍വച്ച് കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂര്‍ കാരംകോട് വരിഞ്ഞം കുളത്തുങ്കര റിന്‍സണ്‍ ആര്‍.എഡിസനാണ് പിടിയിലായത്. രണ്ടുദിവസംമുമ്പ് കുണ്ടറയില്‍ 82 ഗ്രാം എം.ഡി.എം.എ. യുമായി അഞ്ചുയുവാക്കള്‍ പിടിയിലായിരുന്നു. ആ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ വിവരശേഖരണത്തിലാണ് റിന്‍സന്റെ കച്ചവടത്തെക്കുറിച്ച് അറിവു ലഭിച്ചത്. തിങ്കളാഴ്ച ലഹരിവിരുദ്ധ സ്‌ക്വാഡും കിഴക്കേ കല്ലട പോലീസും ചേര്‍ന്നു നടത്തിയ വാഹനപരിശോധനയിലാണ് വൈകീട്ട് അഞ്ചോടെ സ്‌കൂട്ടറില്‍ വന്ന ഇയാള്‍ പിടിയിലായത്. എം.ഡി.എം.എയുടെ പ്രധാന ചില്ലറവില്‍പ്പനക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ശരീരത്തില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മയക്കുമരുന്ന്. സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന 80,000 രൂപയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.

    Read More »
  • India

    ബിജെപിയെ നേരിടാന്‍ ‘ഇന്ത്യ’; പ്രധാനമന്ത്രി പദത്തിനില്ലെന്ന് കോണ്‍ഗ്രസ്

    ബംഗളുരു: ബിജെപിയെ നേരിടാന്‍ 26 പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യം ഇനിമുതല്‍ ‘ഇന്ത്യ’ എന്ന് അറിയപ്പെടും. ഇന്ത്യന്‍ നാഷനല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് (I-N-D-I-A) എന്ന പേരാണ് 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ഐക്യത്തോടെ ബിജെപിയെ നേരിടാന്‍ സ്വീകരിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ വിശാല പ്രതിപക്ഷത്തിന്റെ യോഗത്തിലാണ് പുതിയ പേര് തീരുമാനിച്ചത്. എന്നാല്‍ ഇടത് പാര്‍ട്ടികള്‍ അലയന്‍സ് എന്നത് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയാ ഗാന്ധി പ്രസിഡന്റായും നിതീഷ്‌കുമാര്‍ കണ്‍വീനറായുമാകും സഖ്യം നയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട് ഒരുമ സൂചിപ്പിക്കുന്നതിനായാണ് ഇന്ത്യ എന്ന് വരുന്ന തരത്തിലുള്ള പേരുകള്‍ സഖ്യം പരിഗണിച്ചത്. ‘യുണൈറ്റഡ് വീ സ്റ്റാന്‍ഡ്’ (ഞങ്ങളൊരുമിച്ച്) എന്ന ഐക്യമുദ്രാവാക്യമുയര്‍ത്തിയാണ് സംയുക്ത പ്രതിപക്ഷയോഗം ചേരുന്നത്. അതേസമയം, പ്രധാനമന്ത്രി പദത്തില്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്ന് സംയുക്ത പ്രതിപക്ഷയോഗത്തില്‍ വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അറിയിച്ചു. ”നമ്മള്‍ 11 സംസ്ഥാനങ്ങളില്‍ ഭരണമുള്ള 26 പ്രതിപക്ഷ പാര്‍ട്ടികളാണ്. ബിജെപിക്ക് ഒറ്റയ്ക്ക് മത്സരിച്ചാല്‍ 303 സീറ്റുകള്‍ ഉറപ്പാക്കാനാകില്ല. ബിജെപി ദേശീയ അധ്യക്ഷനും മറ്റു മുതിര്‍ന്ന നേതാക്കളും സംസ്ഥാനങ്ങള്‍തോറും…

    Read More »
  • NEWS

    കല്യാണ ഫോട്ടോയില്‍ എന്താണ് ഇത്രയും സങ്കടഭാവം? ഗായകന്‍ ശ്രീനിവാസിന്റെ കല്യാണ ഫോട്ടോ വൈറലാവുന്നു

    ശ്രീനിവാസും എ ആര്‍ റഹ്‌മാനും ഒന്നിച്ചാല്‍ അതൊരു അത്ഭുതമാണ്. എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ശ്രീനിവാസ് പാടിയ പാട്ടുകള്‍ എല്ലാ തന്നെ ഹിറ്റാണ്. പ്രത്യേകിച്ചും പ്രണയ ഗാനങ്ങള്‍. പ്രണയം അത്രയും മനസ്സില്‍ സൂക്ഷിക്കുന്ന ആള്‍ക്കായിരിക്കുമല്ലോ അത്രമാത്രം ഫീലോടുകൂടെ അത് പാടാനായി സാധിയ്ക്കുന്നത്. ഭാര്യയോടുള്ള തന്റെ പ്രണയത്തെ കുറിച്ചും, ഭാര്യ നല്‍കുന്ന പിന്തുണയെ കുറിച്ചും എല്ലാം നേരത്തെ ഒരു അഭിമുഖത്തില്‍ ശ്രീനിവാസ് വാചാലനായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഭാര്യ സുജു ശ്രീനിവാസ് തങ്ങളുടെ കല്യാണ ഫോട്ടോ പങ്കുവച്ചതോടെ അതില്‍ ചെറിയ ചില സന്ദേഹങ്ങളുമായി എത്തിയിരിയ്ക്കുകയാണ് ആരാധകര്‍. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചാണ് സുജു ശ്രീനിയെ ടാഗ് ചെയ്ത് വിവാഹ ഫോട്ടോ പങ്കുവച്ചത്. ഭര്‍ത്താവായ താങ്കളോടൊപ്പം ഉള്ളതാണ് എന്റെ സന്തോഷം എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം പങ്കുവച്ചത്. എന്നാല്‍ ശ്രീനി സാറിന്റെ മുഖത്ത് ആ സന്തോഷം കാണുന്നില്ലല്ലോ എന്നാണ് കമന്റുകള്‍. സാധാരണ ഒരു കല്യാണ ഫോട്ടോയില്‍ ഉള്ളതു പോലെ വധൂവരന്മാര്‍ ചേര്‍ന്നു നില്‍ക്കുന്നതല്ല ചിത്രത്തില്‍ കാണുന്നത്. കുറച്ചൊരു അകലം പാലിച്ച്…

    Read More »
  • India

    ഹിമാചലില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജെസിബിക്ക് മുകളിലേക്ക് കൂറ്റന്‍ പാറ പതിച്ചു

    ഷിംല: ഹിമാചല്‍ പ്രദേശില്‍ പ്രളയത്തിലും മണ്ണടിച്ചിലിലും തകര്‍ന്ന ചണ്ഡിഗഢ്- മണാലി ദേശീയ പാത പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ക്കിടെ മണ്ണുമാന്തിയന്ത്രത്തിന് മുകളിലേക്ക് കൂറ്റന്‍ പാറ വീണ് അപകടം. മണ്ണിടിച്ചിലിന്റെ ഭാഗമായി അടര്‍ന്ന അവശിഷ്ടങ്ങളും കൂറ്റന്‍ പാറയും മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. #WATCH | Himachal Pradesh: Mandi-Kullu national highway shut after debris fell on a machine during the ongoing restoration work following a landslide near 6 miles on the Chandigarh-Manali highway in Mandi. (Video Source: Mandi District Administration) pic.twitter.com/LuPvWVYLEH — ANI (@ANI) July 17, 2023 അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ തൊഴിലാളികള്‍ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ആളുകള്‍ യാത്ര ചെയ്യാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന പാതയിലാണ് അപകടമുണ്ടായത്. നിസാരപരിക്കേറ്റ ഡ്രൈവറെ ആശുപത്രയില്‍ പ്രവേശിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്ന് മണ്ഡി എസ്.പി. സൗമ്യ സാംബശിവന്‍…

    Read More »
  • Kerala

    ആളും ആരവവുമില്ല; ജഗതിയിലെ പുതുപ്പള്ളി ഹൗസ് ശോകമൂകം

    തിരുവനന്തപുരം:പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആളും ആരവവുമായി നിറഞ്ഞ് നിന്നിരുന്ന ജഗതിയിലെ പുതുപ്പള്ളി ഹൗസ് ശോകമൂകം. കഴിഞ്ഞ നാല്‍പ്പത്തിരണ്ട് വര്‍ഷക്കാലമായി ഉമ്മൻചാണ്ടി താമസിച്ച വസതിയാണ് ജഗതി സുദര്‍ശൻനഗറിലെ പുതുപ്പള്ളി ഹൗസ്. പുതുപ്പള്ളി നിയോജകമണ്ഡലത്തോടുള്ള ആത്മബന്ധമാണ് തന്റെ വസതിക്കും മണ്ഡലത്തിന്റെ പേര് നാമകരണം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വന്തം വീടിന്റെ പേര് മണ്ഡലത്തിന്റെ പേരാക്കി മാറ്റിയ ആദ്യ ജനപ്രതിനിധി എന്ന ബഹുമതിയും അദ്ദേഹത്തിന് മാത്രം സ്വന്തമാണ്. എന്നും ജനങ്ങളോടൊപ്പം അടുത്തിടപഴകിയിരുന്ന ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി ഹൗസില്‍ ഏത് സമയത്തും ആര്‍ക്കും കടന്ന് ചെല്ലാനായി അനുവാദം നല്‍കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളെ അവഗണിച്ചായിരുന്നു അദ്ദേഹം പുതുപ്പള്ളി ഹൗസിന്റെ വാതായനങ്ങള്‍ ജനങ്ങള്‍ക്കായി തുറന്നിട്ടിരുന്നത്. ആറരവര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കൂടുതല്‍ വര്‍ഷവും അദ്ദേഹം താമസിച്ചിരുന്നത് പുതുപ്പള്ളി ഹൗസിലായിരുന്നു. പിന്നീട് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് താമസം മാറിയെങ്കിലും പുതുപ്പള്ളി ഹൗസ് അടച്ചിട്ടിരുന്നില്ല. ഇടയ്ക്കൊക്കെ അദ്ദേഹം അവിടെ വന്നുപോയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നവര്‍ വേദനയോടെ ഓര്‍ക്കുകയാണ്. അദ്ദേഹത്തിന്റെ മൂന്ന് മക്കളും വളര്‍ന്നത് ഈ വീട്ടിലായിരുന്നു.…

    Read More »
  • Kerala

    ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

    അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബംഗളൂരുവിൽ നിന്നും പ്രത്യേക വിമാനത്തിൽ രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേയ്ക്ക് കൊണ്ടുപോയി. മുൻമന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ച ശേഷമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പുതുപ്പള്ളി ഹൗസിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും പൊതുദർശനം ഉണ്ടാകും. തുടർന്ന് അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോൾ പോയിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനത്ത് വയ്ക്കും. ആറ് മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പൊതുദർശനം ഉണ്ടാകും. രാത്രി തിരുവനന്തപുരത്തെ വസതിയിലേയ്ക്കു തന്നെ മൃതദേഹം കൊണ്ടുപോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അറിയിച്ചു.   നാളെ…

    Read More »
  • India

    കറുത്തവാവ്; കന്യാകുമാരിയിൽ ‍കടൽ ഉള്‍വലിഞ്ഞു

    കന്യാകുമാരി: കന്യാകുമാരിയിൽ കടൽ ഉൾവലിഞ്ഞു.ഇന്നലെ ‍ പുലർച്ചെ 300 മീറ്ററോളമാണ് കടല്‍ ഉള്‍വലിഞ്ഞത്.  എല്ലാ മാസവും കറുത്തവാവ്, പൗര്‍ണമി നാളില്‍ ഇത് സംഭവിക്കാറുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. കടല്‍ ഉള്‍വലിഞ്ഞ ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളില്‍ ഉൾപ്പെടെ വൈറലായിരുന്നു. അതേസമയം രാവിലെ 11 മണിയോടെ കടൽ പൂർവ്വസ്ഥിതിയിലായി.കടല്‍ ഉള്‍വലിഞ്ഞത് കാരണം ഇന്നലെ ബോട്ട് സര്‍വീസ് രണ്ട് മണിക്കൂര്‍ താമസിച്ചാണ് തുങ്ങിയത്

    Read More »
  • LIFE

    ‘ബാഡ് ബോയ്’ ശേഷം തെന്നിന്ത്യൻ സിനിമയിലേക്ക് അമ്രിൻ

    സംവിധായകൻ രാജ്കുമാർ സന്തോഷിയുടെ ‘ബാഡ് ബോയ്’ മാസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ, മികച്ച പ്രകടനം കാഴ്ച വെച്ച് പ്രേക്ഷകശ്രദ്ധ ആർജ്ജിച്ചത് ചിത്രത്തിലെ മുൻനിര നടിയായ അമ്രിൻ ആണ്. അമ്രിന്റെ അഭിനയ മികവിനെയും തിളങ്ങുന്ന സ്‌ക്രീൻ സാന്നിധ്യത്തെയും എല്ലാവരും അഭിനന്ദിച്ചു. അതോടെ ബോളിവുഡിൽ പുതിയൊരു താരം പിറന്നു.തുടർന്ന് ഈ വർഷത്തെ ‘പ്രധാന വേഷത്തിലെ മികച്ച വനിതാ നടി’യ്ക്കുള്ളമിഡ്-ഡേ ഐക്കണിക് ഷോബിസ് അവാർഡുംഅടുത്തിടെ അമ്രിനു ലഭിച്ചു. സ്വാഭാവികവും അഭിമാനകരവമായ ഈ അവാർഡ് ലഭിച്ച ശേഷം അമ്രിന്റെ കലാജീവിതത്തിൽ പുതിയൊരു അദ്ധ്യായം കൂടി തുറക്കുകയാണ്.അതും അഭിനയരംഗത്തെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ. ബോളിവുഡിൽ മാത്രമല്ല, തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലും തന്റേതായ വ്യക്തിമുദ്ര കാഴ്ച വെയ്ക്കാനുള്ള ഭാഗ്യമാണ് അമ്രിന് കൈവന്നിരിക്കുന്നത്. ബോളിവുഡും തെന്നിന്ത്യൻ സിനിമാലോകവും അമ്രിന്റെ അതിഗംഭീരമായ അഭിനയ പ്രതിഭയെ ശ്രദ്ധിക്കുന്നവെന്നതിന്റെ ഫലമിട്ടാണ് തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ നാല് പ്രശസ്ത പ്രൊഡക്ഷൻ കമ്പനികൾ പുതിയ ചിത്രങ്ങൾക്കായി കരാർ വെച്ചത്. ഗ്രീൻ സ്റ്റുഡിയോ, പ്രിൻസ് പിക്‌ചേഴ്‌സ്, എസ്‌വിസിസി, സരസ്വതി ഫിലിം ഡിവിഷൻ…

    Read More »
  • Kerala

    ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളിയിൽ പ്രത്യേക കല്ലറ ഒരുങ്ങുന്നു

    കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറ ഒരുങ്ങുന്നു. മുൻ മുഖ്യമന്ത്രി എന്ന നിലയിൽ ആദര സൂചകമായിട്ടാണ് പ്രത്യേക കല്ലറ പണിയുവാൻ പള്ളി അധികാരികൾ തീരുമാനിച്ചത്. വൈദികരുടെ ഖബറിടത്തോട് ചേർന്നാണ് കല്ലറ. അദ്ദേഹത്തിന്റെ കരോട്ട് വള്ളക്കാലിൽ കുടംബ കല്ലറ നിലനിൽക്കെയാണ് പള്ളി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ്.പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡ‍ോക്സ് വലിയപള്ളി സെമിത്തേരിയിലാണ് സംസ്കാരം.

    Read More »
  • Kerala

    അമ്മയേയും കുഞ്ഞിനെയും കാണാതായതായി പരാതി

    ഈ ഫോട്ടോയിൽ കാണുന്ന അമ്മയെയും കുഞ്ഞിനേയും   17~7~2023 രാവിലെ 10 മണി മുതൽ കാണ്മാനില്ല… വിനിഷ അരുൺ (23) മകൾ (3) വയസ്സ് എന്നിവരെയാണ് കാണാതായിരിക്കുന്നത്.  എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെപ്പറയുന്ന  നമ്പറുകളിലേക്ക് ബന്ധപ്പെടേണ്ടതാണ്. 9846186600 9526663998

    Read More »
Back to top button
error: