IndiaNEWS

ഹിമാചലില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജെസിബിക്ക് മുകളിലേക്ക് കൂറ്റന്‍ പാറ പതിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ പ്രളയത്തിലും മണ്ണടിച്ചിലിലും തകര്‍ന്ന ചണ്ഡിഗഢ്- മണാലി ദേശീയ പാത പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ക്കിടെ മണ്ണുമാന്തിയന്ത്രത്തിന് മുകളിലേക്ക് കൂറ്റന്‍ പാറ വീണ് അപകടം. മണ്ണിടിച്ചിലിന്റെ ഭാഗമായി അടര്‍ന്ന അവശിഷ്ടങ്ങളും കൂറ്റന്‍ പാറയും മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Signature-ad

അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ തൊഴിലാളികള്‍ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ആളുകള്‍ യാത്ര ചെയ്യാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന പാതയിലാണ് അപകടമുണ്ടായത്.

നിസാരപരിക്കേറ്റ ഡ്രൈവറെ ആശുപത്രയില്‍ പ്രവേശിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്ന് മണ്ഡി എസ്.പി. സൗമ്യ സാംബശിവന്‍ അറിയിച്ചു. റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഉടന്‍ തന്നെ യാത്രയ്ക്കായി തുറന്നുകൊടുക്കാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് കാലവര്‍ഷം സജീവമായിരിക്കുമെന്നും ജാഗ്രത തുടരണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Back to top button
error: