കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറ ഒരുങ്ങുന്നു.
മുൻ മുഖ്യമന്ത്രി എന്ന നിലയിൽ ആദര സൂചകമായിട്ടാണ് പ്രത്യേക കല്ലറ പണിയുവാൻ പള്ളി അധികാരികൾ തീരുമാനിച്ചത്. വൈദികരുടെ ഖബറിടത്തോട് ചേർന്നാണ് കല്ലറ.
അദ്ദേഹത്തിന്റെ കരോട്ട് വള്ളക്കാലിൽ കുടംബ കല്ലറ നിലനിൽക്കെയാണ് പള്ളി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്.
സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ്.പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയിലാണ് സംസ്കാരം.