Month: July 2023

  • Local

    ഭർത്താവ്  ഗൾഫിലായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

      കാസർകോട്: ഭർതൃമതിയായ യുവതിയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബേള വിഷ്ണുമൂർത്തി നഗറിലെ ദാമോദരൻ- സുജാത ദമ്പതികളുടെ മകൾ എ അശ്വതി (28) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുണ്ടംകുഴി സ്വദേശിയായ ഭർത്താവ് മനോഹരൻ ഗൾഫിലാണ്. രണ്ട് വർഷം മുമ്പായിരുന്നു വിവാഹം. ഇവർക്ക് മക്കളില്ല. ഒമ്പത് മാസം മുമ്പ് ഭർതൃപിതാവ് തൂങ്ങി മരിച്ചത് കണ്ടതോടെ അശ്വതി മൂകമായ അവസ്ഥയിലായിരുന്നു. പിന്നീട് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. അശ്വതിയുടെ മാതാവ് സുജാത വീടിന് സമീപത്തെ ദിനേശ് ബീഡി കമ്പനിയില്‍ തൊഴിലാളിയാണ്. സുജാത ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വന്നപ്പോള്‍ വാതില്‍ അടഞ്ഞുകിടക്കുന്നത് കണ്ടു. പല തവണ മുട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന്  അയല്‍വാസികളെ വിവരമറിയിച്ചു. സമീപവാസികളെത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് ദാമോദരൻ കൂലിത്തൊഴിലാളിയാണ്. കര്‍ക്കട വാവ് ദിവസമായ ഇന്നലെ ദാമോദരൻ പെര്‍ഡാല ഉദനേശ്വര ക്ഷേത്രത്തിലേക്ക് പോയതായിരുന്നു. മരണവിവരമറിഞ്ഞ് ദാമോദരൻ വീട്ടില്‍ തിരിച്ചെത്തി. അശ്വതി കണ്ണൂരില്‍ കല്ല്യാണ്‍…

    Read More »
  • Kerala

    ഉമ്മൻചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കെ പിതൃസഹോദരി മരിച്ചു

    കോട്ടയം:അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിതൃസഹോദരി മരിച്ചു. ഉമ്മൻചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കെ ആണ് കുടുംബത്തില്‍ വീണ്ടും മരണം സംഭവിച്ചിരിക്കുന്നത്. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു തങ്കമ്മ കുര്യൻ. ഇവരുടെ സംസ്കാരം പിന്നീട് നടക്കും. അതേസമയം ഉമ്മൻ ചാണ്ടിയുടെ ശവസംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിൽ നടക്കും.

    Read More »
  • Kerala

    ‌മൊബൈൽ ചാര്‍ജറില്‍ നിന്ന് തീപടര്‍ന്ന് വീട് കത്തി നശിച്ചു

    അഴീക്കോട്: ‍‌മൊബൈൽ ചാര്‍ജറില്‍ നിന്ന് തീപടര്‍ന്ന് വീട് കത്തി നശിച്ചു. തെരു മണ്ഡപത്തിന് സമീപത്തെ പുതിയട്ടി രവിന്ദ്രന്റെ വീടിനാണ് തീ പിടിച്ചത്. പ്ലഗ്ഗില്‍ കുത്തിയ മൊബൈല്‍ ചാര്‍ജര്‍ ഫോണില്‍ നിന്ന് വേര്‍പെടുത്തി സോഫയില്‍ വെച്ചതായിരുന്നു.സോഫയാണ് ആദ്യം കത്തിയതെന്ന് രവീന്ദ്രന്‍ പറയുന്നു. സെന്‍ട്രല്‍ ഹാള്‍ മുഴുവന്‍ തീ പടര്‍ന്നു. ടി വി, ജനലുകള്‍, ഫാന്‍ എന്നിവ കത്തി നശിച്ചു. നാട്ടുകാരും ഫയര്‍ ഫോഴ്‌സും എത്തിയാണ് തീയണച്ചത്. സംഭവത്തെ കുറിച്ചു പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.

    Read More »
  • Kerala

    കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു

    ആലപ്പുഴ:കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു.പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്ബാടിയാണ് കൊല്ലപ്പെട്ടത്. വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന  വിവരം.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ കൊല്ലം ചിതറയില്‍ യുവാവിനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അച്ഛനും സഹോദരനും അറസ്റ്റിലായി. സൊസൈറ്റി മുക്ക് സ്വദേശി 21 വയസുള്ള ആദര്‍ശാണ് കൊല്ലപ്പെട്ടത്. കേസില്‍ അച്ഛൻ തുളസീധരൻ , അമ്മ മണിയമ്മാള്‍, സഹോദരൻ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ച്‌ സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന ആദര്‍ശിനെ ഞായറാഴ്ച രാത്രിയാണ് മൂന്നുപേരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

    Read More »
  • Crime

    ലൈസന്‍സില്ലാത്ത തോക്കുമായി കൂരമാന്‍ വേട്ട; മൂന്നു പേര്‍ പിടിയില്‍, ഒരാള്‍ രക്ഷപ്പെട്ടു

    മലപ്പുറം: അകമ്പാടത്ത് വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്ന് പേര്‍ വനം വകുപ്പിന്റെ പിടിയിലായി. ഒരാള്‍ വനപാലകര്‍ക്ക് പിടികൊടുക്കാതെ ഓടി രക്ഷപ്പെട്ടു. ഇവര്‍ വേട്ടയ്ക്ക് ഉപയോഗിച്ച ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കും 11 തിരകളും കാലി കെയ്സും കത്തിയും രണ്ട് ബൈക്കുകളും പ്ലാസ്റ്റിക്ക് സഞ്ചിയും പിടിച്ചെടുത്തു. മമ്പാട് പന്തലിങ്ങല്‍ സ്വദേശികളായ നീലമുണ്ട സക്കീര്‍ ഹുസൈന്‍ (53), ചെന്നന്‍കുളം മുനീര്‍ (38), ചാലിയാര്‍ പഞ്ചായത്തിലെ എളമ്പിലാക്കോട് സ്വദേശി മുച്ചത്തൊടിക അജ്മല്‍ (24) എന്നിവരെയാണ് അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ എടക്കോട് വനമേഖലയില്‍പ്പെട്ട തണ്ണിപൊയിലില്‍നിന്ന് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വികെ മുഹസിനും സംഘവും പിടികൂടിയത്. ചാലിയാര്‍ പഞ്ചായത്തിലെ കോണമുണ്ട സ്വദേശി രാജേഷ് (അപ്പു) ആണ് ഓടി രക്ഷപ്പെട്ടത്. തിങ്കളാഴ്ച്ചപുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വേട്ടയാടിയ കൂരമാനുമായി വരികയായിരുന്ന ഇവരെ വനപാലകര്‍ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് ഈ മേഖലയില്‍ മൃഗവേട്ട നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് താനും സഹപ്രവര്‍ത്തകരും തണ്ണിപൊയില്‍ വനമേഖലയില്‍ എത്തിയതെന്ന് അകമ്പാടം…

    Read More »
  • India

    മകന്റെ കോളജ് ഫീസിന് പണമില്ല; ധനസഹായം ലഭിക്കാന്‍ ശുചീകരണത്തൊഴിലാളിയായ അമ്മ ബസിന് മുന്നില്‍ചാടി മരിച്ചു

    ചെന്നൈ: ശുചീകരണത്തൊഴിലാളിയായ സ്ത്രീ ബസിന് മുന്നില്‍ ചാടി മരിച്ചത് കോളജ് വിദ്യാര്‍ഥിയായ മകന്റെ ഫീസ് അടയ്ക്കാനുള്ള പണത്തിന് വേണ്ടിയെന്ന് റിപ്പോര്‍ട്ട്. സേലം കളക്ടറേറ്റ് ഓഫീസിലെ ശുചീകരണത്തൊഴിലാളിയായ പാപ്പാത്തി (45) മരിച്ച സംഭവത്തിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമായിരിക്കുന്നത്. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം ലഭിക്കുമെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതോടെ താന്‍ മരിച്ചാല്‍ ലഭിക്കുന്ന പണം ഉപയോഗിച്ച് മകന്റെ ഫീസ് അടയ്ക്കാമെന്ന് കരുതിയ സ്ത്രീ ബസിന് മുന്നില്‍ ചാടി ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ജൂണ്‍ 28-ാം തീയതി സേലത്തുവെച്ചാണ് പാപ്പാത്തി ബസിന് മുന്നില്‍ ചാടി മരിച്ചത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഇവര്‍ പെട്ടെന്ന് റോഡിന് നടുവിലേക്ക് നടക്കുകയും ഈ സമയം എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ബസ് ഇവരെ ഇടിച്ചിടുകയും മരണം സംഭവിക്കുകയുമായിരുന്നു. കോളജ് വിദ്യാര്‍ഥിയായ മകന്റെ ഫീസ് അടയ്ക്കാന്‍ കഴിയാത്തതില്‍ പാപ്പാത്തി ഏറെനാളായി മനോവിഷമത്തിലായിരുന്നുവെന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഏകദേശം 45,000 രൂപയായിരുന്നു ഫീസ് അടയ്ക്കാനുണ്ടായിരുന്നത്. ശുചീകരണത്തൊഴിലാളിയായ പാപ്പാത്തിക്ക് ഈ…

    Read More »
  • Kerala

    ഉമ്മന്‍ചാണ്ടി അവസാനമായി പുതുപ്പള്ളി ഹൗസില്‍; ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി ജനസഞ്ചയം

    തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചു. 2.20-ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് വസതിയിലെത്തിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിലാപയാത്രയെ അനുഗമിച്ചു. പ്രവര്‍ത്തകരും നേതാക്കളുമായി വലിയ ജനാവലിയാണ് ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി വിലാപയാത്ര കടന്നുപോകുന്ന വഴിയരികില്‍ കാത്തുനിന്നത്. സി.പി.എം. നേതാവ് പി. ജയരാജന്‍ വിലാപയാത്രയ്ക്കിടെ ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അദ്ദേഹത്തിന് പുഷ്പചക്രം സമര്‍പ്പിക്കാനായി വാഹനവ്യൂഹം അല്‍പസമയം നിര്‍ത്തി. വലിയ ജനാവലിയായിരുന്നു പുതുപ്പള്ളി ഹൗസിലും ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ എത്തിയത്. പുതുപ്പള്ളി ഹൗസിലെ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് മൂന്നോടെ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഇതിലേറെ വൈകിയാണ് പുതുപ്പള്ളി ഹൗസില്‍ മൃതദേഹം എത്തിക്കാന്‍ സാധിച്ചത്. പ്രിയപ്പെട്ട നേതാവിന് യാത്രാമൊഴിനല്‍കി മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നതോടെ വൈകാരിക നിമിഷങ്ങള്‍ക്കാണ് വിലാപയാത്ര സാക്ഷ്യം വഹിച്ചത്. പുതുപ്പള്ളി ഹൗസിലേയും ദര്‍ബാര്‍ ഹാളിലേയും പൊതുദര്‍ശനത്തിനുശേഷം പാളയം സെന്റ്…

    Read More »
  • Kerala

    ഗുരുവായൂരപ്പന് 100 പവന്റെ സ്വര്‍ണ കിണ്ടി സമര്‍പ്പിച്ചു; 53 ലക്ഷത്തിന്‍െ്‌റ കാണിക്ക ചെന്നൈ സ്വദേശിനിയുടെ വക

    തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് ആയി സ്വര്‍ണ കിണ്ടി സമര്‍പ്പിച്ചു. നൂറ് പവനോളം വരുന്ന സ്വര്‍ണ കിണ്ടിയാണ് ക്ഷേത്ര നടയില്‍ വച്ചത്. ചെന്നൈ സ്വദേശി ബിന്ദു ഗിരി എന്ന ഭക്തയാണ് 770 ഗ്രാം വരുന്ന കിണ്ടി വഴിപാട് ആയി സമര്‍പ്പിച്ചത്. 53 ലക്ഷം രൂപയോളം വില വരും. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കിണ്ടി സമര്‍പ്പിച്ചത്. കണ്ണന് വഴിപാടായി ഭക്തര്‍ വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ നല്‍കുന്നത് പതിവാണ്. ഇതില്‍ സ്വര്‍ണവും വാഹനങ്ങളും, എന്നുവേണ്ട ഭക്തരുടെ കഴിവിനനുസരിച്ചുള്ള വഴിപാടുകള്‍ നല്‍കാറുണ്ട്. ഇതില്‍ ചില സാധനങ്ങള്‍ ലേലത്തിലും വയ്ക്കാറുണ്ട്. നേരത്തേ, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 5 ടണ്‍ വെള്ളി ഉല്‍പന്നങ്ങള്‍ ഹൈദരാബാദില്‍ കേന്ദ്ര സര്‍ക്കാരിന്റെ നാണയം അടിക്കുന്ന മിന്റില്‍ എത്തിച്ച് ശുദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ശുദ്ധീകരിച്ച വെള്ളി മുംബൈയിലെ സര്‍ക്കാര്‍ മിന്റില്‍ നല്‍കി തുല്യമൂല്യത്തിനുള്ള സ്വര്‍ണമാക്കി മാറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കും. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ചീഫ് ഫിനാന്‍സ് ഓഫിസര്‍…

    Read More »
  • NEWS

    ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം

    കുവൈറ്റ് സിറ്റി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം. അഞ്ചു പതിറ്റാണ്ട് ഒരേ നിയോജക മണ്ഡലത്തിലെ ജനതയെ പ്രതിനിധികരിച്ച കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ ശോഭിച്ച ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അനുശോചിച്ചു.

    Read More »
  • Crime

    ഡല്‍ഹി ഞെട്ടിച്ച് പട്ടാപ്പകല്‍ വീണ്ടും അരുംകൊല; യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ കുത്തിക്കൊന്നു

    ന്യൂഡല്‍ഹി: പട്ടാപ്പകല്‍ ഇരുപത്തഞ്ചുകാരനെ കാമുകിയുടെ വീട്ടുകാര്‍ കുത്തിക്കൊലപ്പെടുത്തി. തിങ്കളാഴ്ച ഡല്‍ഹി ജഫ്രാബാദില്‍ സല്‍മാന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള ബന്ധത്തിലെ എതിര്‍പ്പിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പെണ്‍കുട്ടിയുടെ പിതാവും സഹോദരന്‍മാരും ചേര്‍ന്നാണ് സല്‍മാനെ ആക്രമിച്ചതെന്നാണ് വിവരം. കഴുത്തിലും നെഞ്ചിലും കുത്തേറ്റ സല്‍മാന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. സല്‍മാനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയിലാണ് പതിഞ്ഞത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സല്‍മാന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നു പോലീസ് പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം തുടക്കം മുതലേ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പെണ്‍കുട്ടിയുടെ പിതാവ് മന്‍സൂര്‍, സഹോദരന്‍ മൊഹ്‌സിന്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു സഹോദരന്‍ എന്നിവര്‍ ചേര്‍ന്ന് സല്‍മാനെ ആക്രമിച്ചത്. സല്‍മാന്‍ ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. മറ്റു രണ്ടുപേരെ പിന്നിലിരുത്തി സല്‍മാന്‍ ബൈക്ക് ഓടിച്ചുവരുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടെ ഏതാനും പേര്‍ ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി. തുടര്‍ന്നായിരുന്നു ക്രൂരമായ ആക്രമണം.…

    Read More »
Back to top button
error: