Month: July 2023
-
Kerala
വടക്കന്‍ കേരളത്തില്‍ ഇന്നുമുതല്‍ ശനിയാഴ്ച വരെ ശക്തമായ മഴ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ കേരളത്തില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിന് പുറമേ എറണാകുളത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇതിന് പുറമേ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
Kerala
സി പി എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
കാഞ്ഞങ്ങാട്:സി പി എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. കാഞ്ഞങ്ങാട് ബല്ലയിലെ എം.സുജിത് (24), പി.നന്ദലാൽ (20), എം.വിപിൻ (27), മൂലക്കണ്ടം സ്വദേശി കെ.ഇ.അശ്വിൻ (20) എന്നിവരെയാണ് ഹൊസ്ദുർഗ് എസ്.ഐ.കെ പി .സതീഷ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 5.30 മണിയോടെയാണ് സി പി എം പ്രവർത്തകൻ അത്തിക്കോത്ത് എസി നഗറിലെ ചേരിക്കൽ വീട്ടിൽ കൃഷ്ണനെ (33) ആർ.എസ്.എസ്.സംഘം ആക്രമിച്ചത്. തടയാൻ ചെന്ന സഹോദരൻ ഉണ്ണികൃഷ്ണനും മർദ്ദനമേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണൻ്റെ പരാതിയിൽ ഒമ്പത് പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
Read More » -
Kerala
സിമ്മിങ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു
കാഞ്ഞങ്ങാട് : അബദ്ധത്തിൽ വീടിന്റെ ടെറസിന് മുകളിലുള്ള സിമ്മിങ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹാദി (3)യാണ് മരിച്ചത്. ഇന്ന് രാവിലെ തൊട്ടടുത്ത് താമസിക്കുന്ന ഹാഷിമിൻ്റെ സഹോദരൻ ഷാഫിയുടെ വീടിന് മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ സിമ്മിംഗ് പൂളിൽ വീഴുകയായിരുന്നു. വീട്ടുകാർ ഉടൻആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു..സഹോദരങ്ങൾ:അൻഷിക് ,ഹഫീഫ .
Read More » -
Kerala
അരിക്കൊമ്പന്‍ ചരിഞ്ഞിട്ടില്ല; കോതയാറില്‍ സുഖജീവിതമെന്ന് തമിഴ്‌നാട്
നാഗര്‍കോവില്‍: ”അരിക്കൊമ്പന്‍ ചത്തു, തമിഴ്‌നാട് കൊന്നു, ആന മെലിഞ്ഞു…” തുടങ്ങി നിരവധി വിമര്‍ശനമാണ് ആനപ്രേമികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. അരിക്കൊമ്പന്റെ ആരോഗ്യവിവരം പുറത്തുവിടാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പിനെതിരേ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ അരിക്കൊമ്പന്റെ പുതിയ വീഡിയോ പുറത്തുവിട്ട് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ജൂലൈ 15 ന് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. തമിഴ്‌നാട് വനംവകുപ്പ് കളക്കാട് മുണ്ടന്തുറൈ ഫീല്‍ഡ് ഡയറക്ടര്‍ കെഎംടിആര്‍ നേതൃത്വത്തില്‍ മെഡിക്കല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്. ആന പൂര്‍ണ ആരോഗ്യവാനും ഭക്ഷണവും വെള്ളവും സാധാരണ നിലയില്‍ കഴിക്കുന്നുണ്ടെന്നും പുതിയ ആവാസ വ്യവസ്ഥയുമായി ചേര്‍ന്നുവെന്നും വനംവകുപ്പ് വിലയിരുത്തി. ആന അതിന്റെ പുതിയ ആവാസ വ്യവസ്ഥയായ അപ്പര്‍ കോതയാറില്‍ സുഖമായി ജീവിക്കുന്നുവെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവച്ച് കുറിച്ചിട്ടുണ്ട്. ”അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും, ആനക്കൂട്ടങ്ങള്‍ക്കൊപ്പം ചേര്‍ന്നു എന്നുമുള്ള തൊക്കെ വെറും തള്ളുകള്‍ മാത്രം. വീണ്ടും മെലിഞ്ഞു പോയി എന്നാണ് വിവരം. വെള്ളം…
Read More » -
Kerala
സംസ്ഥാനത്ത് പുതുതായി അനുവദിച്ച അഞ്ച് നഴ്‌സിംഗ് കോളജുകളില്‍ ഒരെണ്ണം കോന്നിക്ക്
പത്തനംതിട്ട:സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് പുതുതായി അനുവദിച്ച അഞ്ച് നഴ്‌സിംഗ് കോളജുകളില്‍ ഒരെണ്ണം കോന്നിക്ക്. കോന്നി മെഡിക്കല്‍ കോളജില്‍ എംബിബിഎസ് ബാച്ച് രണ്ടാവര്‍ഷത്തിലേക്ക് കടക്കുമ്ബോഴാണ് നഴ്‌സിംഗ് കോളജുകൂടി ആരംഭിക്കാന്‍ അനുമതിയാകുന്നത്. പത്തനംതിട്ട ജില്ലയില്‍ ചുട്ടിപ്പാറയിലും ഇലന്തൂരും സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകള്‍ നിലവിലുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന് പുതിയൊരു ആരംഭിക്കുന്ന നഴ്‌സിംഗ് കോളജ് കൂടി ആരംഭിക്കുന്നതോടെ ജില്ലയുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാകും എന്നാണ് വിലയിരുത്തൽ. നഴ്‌സിംഗ് കോളജ് നിര്‍മാണത്തിനാവശ്യമായ സ്ഥലം മെഡിക്കല്‍ കോളജ് കാമ്ബസില്‍ തന്നെ ലഭ്യമാണ്. മൂന്ന് ഏക്കര്‍ സ്ഥലമാണ് നഴ്‌സിംഗ് കോളജിനായി നീക്കിവച്ചിട്ടുള്ളത്. നഴ്‌സിംഗ് കോളജിന് അനുമതി നല്‍കിയെങ്കിലും കെട്ടിട നിര്‍മാണവും മറ്റും ആരംഭിക്കാന്‍ ഒരുവര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും.
Read More » -
Kerala
അടുത്ത മേഖലാ സമ്മേളനം സൗദിയില്‍; ലോക കേരളസഭയ്ക്ക് 2.50 കോടി അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം : 2.50 കോടി രൂപ ലോക കേരളസഭയ്ക്ക് അനുവദിച്ച് നോര്‍ക്ക വകുപ്പ് ഉത്തരവ്. മേഖല സമ്മേളനങ്ങളുടെ പ്രചരണത്തിനും മറ്റുമായി ഇതില്‍ നിന്നും 50 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. അമേരിക്കയില്‍ നടന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയര്‍ന്നു വന്നിരുന്നത്. സമ്മേളനത്തിനായി പ്രാദേശിക സംഘാടക സമിതി നടത്തിയ പിരിവിനെ കുറിച്ചായിരുന്നു വിമര്‍ശനങ്ങള്‍. ഇതിനിടെയാണ് 13 ാം തിയ്യതി നോര്‍ക്ക ഉത്തരവിറക്കിയത്. അനുവദിച്ച 2.50 കോടിയില്‍ നിന്നും 50 ലക്ഷം രൂപ വെബ്സൈറ്റ് പരിപാലനം, ഐ ടി അടിസ്ഥാന സൗകര്യം, മനുഷ്യശേഷി, ദൈനം ദിന ചെലവുകള്‍ എന്നിവയ്ക്കുളളതാണ്. മേഖലാ സമ്മേളനങ്ങളുടെ പ്രചരണം, ഡോക്യുമെന്റേഷന്‍, പ്രിന്റിങ്, സ്റ്റേഷനറി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി 50 ലക്ഷം രൂപയും, ബാക്കി ഒന്നര കോടി ലോക കേരളസഭയിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ വിദഗ്ദ്ധരെ നിയമിക്കുന്നതിനുമാണ് നീക്കിവച്ചിരിക്കുന്നത്. സെപ്തംബറില്‍ ലോക കേരളസഭയുടെ അടുത്ത സമ്മേളനം സൗദിഅറേബ്യയില്‍ വെച്ച് നടത്തും. കഴിഞ്ഞ മേഖലാ സമ്മേളനങ്ങളുടെ ചെലവുകള്‍ ഓഡിറ്റ് ചെയ്യാത്തതിനെ…
Read More » -
Life Style
ആദ്യം ഗര്‍ഭിണിയാണെന്നു വെളിപ്പെടുത്തി; പിന്നാലെ പങ്കാളിയെയും
നടി ഇല്യാന ഡിക്രൂസ് തന്റെ ജീവിത പങ്കാളിയുടെ ചിത്രം പുറത്തുവിട്ടു. ഇരുവരും ഒരുമിച്ചുപോയ ഡെയ്റ്റ് നൈറ്റിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഇല്യാന ചുവപ്പ് നിറം വസ്ത്രം അണിഞ്ഞപ്പോള്‍ ബ്‌ളാക്ക് ഷര്‍ട്ടാണ് ബോയ്ഫ്രണ്ടിന്. താടിക്കാരനായ ജീവിത പങ്കാളിയുടെ പേര് ഇല്യാന വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് മാസങ്ങള്‍ക്കു മുന്‍പാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ഇലിയാന വെളിപ്പെടുത്തിയത്. ”കമിങ്ങ് സൂണ്‍, എന്റെ പ്രിയപ്പെട്ട കുഞ്ഞിനായി കാത്തിരിക്കുന്നു,” എന്നാണ് കുഞ്ഞുടുപ്പുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇലിയാന കുറിച്ചത്. പ്രഗ്‌നന്‍സി യാത്രയിലെ തന്റെ ചിത്രങ്ങളും പങ്കാളിയെ അഭിനന്ദിച്ച് കൊണ്ടുള്ള കുറിപ്പുകളും ഇലിയാന പങ്കുവച്ചിരുന്നു. ”ഇങ്ങനെയൊരു അനുഭവം ഒരിക്കലും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല, ഇത്തരത്തിലൊരു യാത്ര അനുഭവിക്കാന്‍ ഭാഗ്യ ലഭിച്ചതില്‍ സന്തോഷം തോന്നുന്നു. നമ്മുടെ ഉള്ളില്‍ ഒരു ജീവന്‍ വളരുന്നത് എങ്ങനെ വര്‍ണിയ്ക്കണമെന്ന് എനിക്കറിയില്ല. നിനക്കായ് ഒരോ ദിവസവും ഞാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ അതി കഠിനമായ ദിനങ്ങളുമുണ്ട്. ‘ ‘ഞാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന ദിവസങ്ങളില്‍ എനിക്ക് താങ്ങായി ഈ…
Read More » -
Crime
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിധവയുടെ വീട്ടില്‍ അതിക്രമം; പിടിയിലായത് പരാതിക്കാരിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി
എറണാകുളം: മുവാറ്റുപുഴ മേക്കടമ്പില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിധവയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കാലടി സൗത്ത് വെള്ളാരപ്പിള്ളി അമ്മുപ്പിള്ളി സുനില്‍ രാമന്‍കുട്ടി (51)യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പരാതികാരിയുടെ മൊബൈല്‍ഫോണ്‍ തട്ടികൊണ്ടുപോയതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രതിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസില്‍ ജാമ്യം ലഭിച്ച ശേഷമാണ് ഇപ്പോഴത്തെ കുറ്റകൃത്യത്തില്‍ ഇയാള്‍ വീണ്ടും ഏര്‍പെട്ടത്. ഇപ്പോഴത്തെ കേസിന് ആസ്പദമായ സംഭവത്തിനു ശേഷം മുങ്ങിയ പ്രതി കോഴിക്കോട് ജില്ലയിലെ മുക്കം, മലപ്പുറം ജില്ലയിലെ എടപ്പാള്‍, പാലക്കാട് ജില്ലയിലെ മങ്കര എന്നിവിടങ്ങളില്‍ വ്യാജ വിലാസവും പേരും പറഞ്ഞ് ഒളിവില്‍ താമസിച്ചു വരികയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ മുങ്ങി നടന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
ആനക്കാംപൊയിലില്‍ കര്‍ഷകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്:ആനക്കാംപൊയിലില്‍ കര്‍ഷകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഉണ്ടശാൻ പറമ്പിൽ ജോസി (67) നെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഭാര്യ: തങ്കമ്മ. കുന്നേക്കാട്ട് (കേളകം ).മക്കള്‍ :ലിനോ, ലിജു, ലിന്‍റെഷ്.
Read More » -
Kerala
ഭര്‍തൃമതിയായ യുവതിയെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസർകോട്:ഭര്‍തൃമതിയായ യുവതിയെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബേള വിഷ്ണുമൂര്‍ത്തി നഗറിലെ ദാമോദരൻ – സുജാത ദമ്ബതികളുടെ മകള്‍ എ അശ്വതി (28) യെയാണ് തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ടംകുഴി സ്വദേശിയായ ഭര്‍ത്താവ് മനോഹരൻ ഗള്‍ഫിലാണ്. രണ്ട് വര്‍ഷം മുമ്ബായിരുന്നു വിവാഹം. ഇവര്‍ക്ക് മക്കളില്ല. അതേസമയം മരണത്തില്‍ സംശയങ്ങളോ മറ്റോ ഇല്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചിട്ടുണ്ട്.ഇന്ന് ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഏക സഹോദരൻ കിരണ്‍കുമാര്‍.
Read More »