
കോട്ടയം:അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിതൃസഹോദരി മരിച്ചു. ഉമ്മൻചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കെ ആണ് കുടുംബത്തില്‍ വീണ്ടും മരണം സംഭവിച്ചിരിക്കുന്നത്.
പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു തങ്കമ്മ കുര്യൻ. ഇവരുടെ സംസ്കാരം പിന്നീട് നടക്കും.
അതേസമയം ഉമ്മൻ ചാണ്ടിയുടെ ശവസംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിൽ നടക്കും.






