KeralaNEWS

ഗുരുവായൂരപ്പന് 100 പവന്റെ സ്വര്‍ണ കിണ്ടി സമര്‍പ്പിച്ചു; 53 ലക്ഷത്തിന്‍െ്‌റ കാണിക്ക ചെന്നൈ സ്വദേശിനിയുടെ വക

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് ആയി സ്വര്‍ണ കിണ്ടി സമര്‍പ്പിച്ചു. നൂറ് പവനോളം വരുന്ന സ്വര്‍ണ കിണ്ടിയാണ് ക്ഷേത്ര നടയില്‍ വച്ചത്. ചെന്നൈ സ്വദേശി ബിന്ദു ഗിരി എന്ന ഭക്തയാണ് 770 ഗ്രാം വരുന്ന കിണ്ടി വഴിപാട് ആയി സമര്‍പ്പിച്ചത്. 53 ലക്ഷം രൂപയോളം വില വരും. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കിണ്ടി സമര്‍പ്പിച്ചത്.

കണ്ണന് വഴിപാടായി ഭക്തര്‍ വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ നല്‍കുന്നത് പതിവാണ്. ഇതില്‍ സ്വര്‍ണവും വാഹനങ്ങളും, എന്നുവേണ്ട ഭക്തരുടെ കഴിവിനനുസരിച്ചുള്ള വഴിപാടുകള്‍ നല്‍കാറുണ്ട്. ഇതില്‍ ചില സാധനങ്ങള്‍ ലേലത്തിലും വയ്ക്കാറുണ്ട്.

Signature-ad

നേരത്തേ, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 5 ടണ്‍ വെള്ളി ഉല്‍പന്നങ്ങള്‍ ഹൈദരാബാദില്‍ കേന്ദ്ര സര്‍ക്കാരിന്റെ നാണയം അടിക്കുന്ന മിന്റില്‍ എത്തിച്ച് ശുദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ശുദ്ധീകരിച്ച വെള്ളി മുംബൈയിലെ സര്‍ക്കാര്‍ മിന്റില്‍ നല്‍കി തുല്യമൂല്യത്തിനുള്ള സ്വര്‍ണമാക്കി മാറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കും.

ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ചീഫ് ഫിനാന്‍സ് ഓഫിസര്‍ കെ.പി.സജിത് എന്നിവര്‍ ഹൈദരാബാദില്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചിരുന്നു. ക്ഷേത്രത്തിന്റെ കൈവശം വഴിപാടായി ലഭിച്ച 7 ടണ്ണിലേറെ വെള്ളി സാധനങ്ങളുണ്ട്. ഇതില്‍ 5 ടണ്‍ ആണ് സ്വര്‍ണപദ്ധതിയിലേക്കു മാറ്റുന്നത്.

Back to top button
error: