Month: July 2023

  • India

    കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി

    ദില്ലി: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. കർണാടകയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്ത ശേഷം ബെംഗളൂരുവിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ദില്ലിക്ക് മടങ്ങിയ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് നടപടി. വിമാനം മധ്യപ്രദേശിലെ ഭോപ്പാലിലാണ് അടിയന്തരമായി നിലത്തിറക്കിയത്.

    Read More »
  • Sports

    ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ച് ഐസിസി

    ദുബായ്: ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ച് ഐസിസി. സെപ്റ്റംബർ അഞ്ചിന് മുമ്പ് ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾ ടീം അംഗങ്ങളുടെ പട്ടിക സമർപ്പിക്കണമെന്നാണ് ഐസിസി നിർദേശിച്ചിരിക്കുന്നത്. ടീം അംഗങ്ങളുടെ പട്ടിക സമർപ്പിച്ചശേഷം ഏതെങ്കിലും താരത്തിന് പരിക്കേൽക്കുകയോ കളിക്കാൻ കഴിയാത്ത സാഹചര്യം വരികയോ ചെയ്താൽ ഐസിസി അനുമതിയോടെ മാത്രമെ പകരം കളിക്കാരനെ പ്രഖ്യാപിക്കാനാവു. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ഓഗസ്റ്റ് 31 മുതൽ ഏഷ്യാ കപ്പ് തുടങ്ങുമെന്നതിനാൽ ഏഷ്യാ കപ്പ് ടീമിലുൾപ്പെടുന്ന താരങ്ങളെല്ലാം ലോകകപ്പ് ടീമിലും ഇടം നേടാൻ സാധ്യതയുണ്ട്. The cut-off date to announce the World Cup squad is September 5th. pic.twitter.com/SXIc1vIMRZ — Johns. (@CricCrazyJohns) July 18, 2023 ഏഷ്യാ കപ്പിന് മുമ്പ് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഈ പരമ്പരയിൽ തിളങ്ങിയാൽ മലയാളി…

    Read More »
  • LIFE

    ‘പുഷ്‍പ 2’ ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലം എത്ര?

    കരിയറിന്‍റെ ആരംഭകാലത്ത് മറുഭാഷാ സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യം കാട്ടാതിരുന്ന നടനാണ് ഫഹദ് ഫാസില്‍. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പക്ഷേ മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയ ഫഹദിനെത്തേടി അവിടെനിന്ന് അവസരങ്ങള്‍ ഏറെയെത്തി. ഭാഷ നോക്കാതെ ശ്രദ്ധേയ പ്രോജക്റ്റുകളുടെ ഭാഗമാവാന്‍ ഫഹദ് തീരുമാനിച്ചത് സമീപ വര്‍ഷങ്ങളിലാണ്. വിക്രം, പുഷ്പ തുടങ്ങി തമിഴിലും തെലുങ്കിലും വമ്പന്‍ പ്രോജക്റ്റുകളുടെ ഭാഗമായ ഫഹദ് അവിടങ്ങളിലെ സിനിമാ മേഖലകളുടെയും പ്രേക്ഷകരുടെയും സ്നേഹ ബഹുമാനങ്ങളും നേടി. തമിഴ് ചിത്രം മാമന്നന്‍ ആണ് ഫഹദിന്‍റേതായി ഒടുവില്‍ പുറത്തെത്തിയ മറുഭാഷാ ചിത്രം. അടുത്ത് വരാനിരിക്കുന്നത് പുഷ്പ 2 ആണ്. ഇപ്പോഴികാ പുഷ്പ 2 ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലത്തെ സംബന്ധിച്ചാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുഷ്പ 2 ല്‍ ഈ കഥാപാത്രത്തിന് ആദ്യ ഭാഗത്തേതിലും സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. വന്‍ പ്രതിഫലമാണ് ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് ലഭിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്.…

    Read More »
  • LIFE

    കണ്ണുകാണാത്ത മകൾക്കും പ്രായമായ അമ്മയ്ക്കും തുണയായി ഇരിങ്ങാലക്കുടയിലെ കാട്ടൂർ ജനമൈത്രി പൊലീസ്

    തൃശൂർ: കണ്ണുകാണാത്ത മകൾക്കും പ്രായമായ അമ്മയ്ക്കും തുണയായി ഇരിങ്ങാലക്കുടയിലെ കാട്ടൂർ ജനമൈത്രി പൊലീസ്. താണിശേരി കാവുപുര സ്വദേശി 75 വയസുള്ള പുഷ്പ, കണ്ണു കാണാത്ത 52 വയസുള്ള മകൾ ബിന്ദു എന്നിവർക്കാണ് അവശതയിൽ തുണയായി കാട്ടൂർ ജനമൈത്രി പൊലീസ് എത്തിയത്. പ്രായാധിക്യത്തിലും കണ്ണുകാണാത്ത മകളെ പുഷ്പയാണ് സംരക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുഷ്പ വീട്ടിൽ വീണതിനെ തുടർന്ന് നട്ടെല്ലിന് പരുക്കേൽക്കുകയും ചെയ്തു. എഴുന്നേൽക്കാൻ പോലും കഴിയാതെ കിടപ്പിലായ പുഷ്പയെ പാലിയേറ്റീവ് പ്രവർത്തകരാണ് ചികിത്സിച്ചിരുന്നത്. ബന്ധുകൾ ഇല്ലാതെ ഒറ്റപ്പെട്ട ഈ കുടുംബത്തിന് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു. കാറളം പഞ്ചായത്തംഗം രഞ്ജിനി അറിയിച്ചതനുസരിച്ച് കാട്ടൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജയേഷ് ബാലന്റെ നേതൃത്വത്തിൽ ജനമൈത്രി സംഘം സ്ഥലത്തെത്തുകയും ഇവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ഇവരെ പുനരധിവസിപ്പിക്കുന്നതിന്റെയും തുടർച്ചികിത്സയുടെയും ഭാഗമായി തണൽ അഗതിമന്ദിരത്തിലേക്ക് മാറ്റി. ജനമൈത്രി ബീറ്റ് ഓഫീസർ ധനേഷ്, ജനമൈത്രി അംഗങ്ങളായ നസീർ നവീനാസ്, മജീബ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

    Read More »
  • Crime

    കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വില്‍പ്പന നടത്തി; കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരേ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹര്‍ജി നല്‍കി

    തൃശൂർ: മാന്ദാമംഗലം ഫോറസ്റ്റ് ഡിവിഷനിൽ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ കേസിലെ ഒന്നാം പ്രതി സന്തോഷിന് ജാമ്യം അനുവദിച്ചതിനെതിരേ അന്വേഷണ ഉദ്യോഗസ്ഥൻ തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപ്പീൽ ഹർജി നൽകി. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സന്തോഷിന് ജാമ്യം അനുവദിച്ചത്. ഇതിനിടെ രണ്ടാം പ്രതി വി പി ബൈജുവിന്റെ മുൻകൂർ ജാമ്യ ഹർജി തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ബൈജു കേസിലെ പ്രധാനിയാണെന്നും ഒന്നാം പ്രതി സന്തോഷിന് കാട്ടുപന്നിയുടെ ഇറച്ചി വിൽപ്പന നടത്തിയത് ഇയാൾ ആണെന്നുമുള്ള വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇയാളുടെ ജാമ്യഹർജി നിരസിക്കുന്നതിനായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സി ഒ സെബാസ്റ്റ്യൻ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി പി ജോൺസൺ ഹാജരായി. ഒന്നാം പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരേ തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ ഹർജി കോടതി ഫയലിൽ സ്വീകരിച്ച് നടപടികളാരംഭിച്ചുവെന്നും അപ്പീൽ…

    Read More »
  • Kerala

    കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധി

    കോട്ടയം:ജില്ലയില്‍ ബുധനാഴ്ച (ജൂലൈ19) പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി  സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

    Read More »
  • Kerala

    ആശുപത്രിക്കിടക്കയില്‍ വെച്ച്‌ കണ്ടപ്പോള്‍ ഉമ്മന്‍ ചാണ്ടി ചോദിച്ചത് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യം:കേന്ദ്ര മന്ത്രി വി മുരളീധരന്‍

    തിരുവനന്തപുരം:ഏറ്റവും ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ വെച്ച്‌ കണ്ടപ്പോള്‍ ഉമ്മന്‍ ചാണ്ടി ചോദിച്ചത് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍.കേരളത്തിലെ ജനങ്ങള്‍ക്ക് തീരാനഷ്ടമാണ് ഈ വിയോഗമെന്നും മുരളീധരന്‍ പറഞ്ഞു.  ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് ജനങ്ങളുടെ വേദനകള്‍ക്കൊപ്പം എന്നും നിന്ന നേതാവിന്റെ നിര്യാണം എല്ലാവരിലും ദുഃഖം ഉണ്ടാക്കുന്നതാണ്.രാഷ്ട്രീയമായിട്ടുള്ള ഭിന്നതകള്‍ ഉള്ളപ്പോഴും അദ്ദേഹം ആരോടും വിദ്വേഷം പുലര്‍ത്തിയിരുന്നില്ല. കസ്തൂരിരംഗര്‍ വിഷയത്തിലും ഇറാഖില്‍ നിന്ന് നഴ്‌സുമാരെ തിരികെ കൊണ്ടുവരുന്ന കാര്യത്തിലുമെല്ലാം ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്തു. അന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമയി ചേര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി കൂടിയായിരുന്ന ഉമ്മന്‍ ചാണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എത്രമാത്രം സഹകരിച്ച്‌ പ്രവര്‍ത്തിക്കാനാകുമെന്നതിന്റെ ഉദാഹരണമാണെന്നും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി.ഒരുപക്ഷേ കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ജനങ്ങളുമായി ഇത്രയും ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു നേതാവ് ഉണ്ടായിട്ടില്ല. അദ്ദേഹം നടത്തിയ ജനസമ്ബര്‍ക്ക പരിപാടികള്‍ കേരള ചരിത്രത്തില്‍ പകരം വയ്ക്കാനില്ലാത്ത സംഭവങ്ങളാണ്. ഒരു പൊതു പ്രവര്‍ത്തകന്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍…

    Read More »
  • Kerala

    ഉമ്മൻചാണ്ടിയുടെ വിലാപയാത്ര; എം.സി റോഡില്‍ നാളെ വാഹന നിയന്ത്രണം

    തിരുവനന്തപുരം:അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കടന്നുപോകുന്ന എം.സി റോഡില്‍ നാളെ വാഹന നിയന്ത്രണം. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് നാളെ വിലാപയാത്ര പോകുന്ന വഴിയില്‍ ലോറികളടക്കം വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എം.സി റോഡ് വഴി കടന്നുപോകേണ്ട വലിയ വാഹനങ്ങള്‍ നാളെ ദേശീയ പാതയിലൂടെ കടത്തിവിടും. ബുധനാഴ്‌ച പുലര്‍ച്ചെ നാലര മണിമുതലാണ് നിയന്ത്രണം.മറ്റന്നാളും ഗതാഗത നിയന്ത്രണമുണ്ടാകും. 1. തെങ്ങണയില്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക. 2. തെങ്ങണയില്‍ നിന്നും മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐഎച്ച്‌ആര്‍ഡി ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക. 3. മണര്‍കാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐഎച്ച്‌ആര്‍ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക. 4. കറുകച്ചാല്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍…

    Read More »
  • NEWS

    കറാച്ചി തുറമുഖം യുഎഇയ്‌ക്ക് വിറ്റ് പാകിസ്താൻ

    ഇസ്ലാമാബാദ്: പിടിച്ചു നിൽക്കാൻ നിവൃത്തിയില്ലാതായതോടെ കറാച്ചി തുറമുഖം യുഎഇയ്‌ക്ക് വിറ്റ് പാകിസ്താൻ. ഇന്ത്യയ്‌ക്ക് മുംബൈ എന്ന പോലെ പാകിസ്താന്റെ സാമ്ബത്തിക ഹൃദയമാണ് കറാച്ചി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ തുറമുഖത്തിന് സൈനികപരമായും വലിയ പ്രധാന്യമാണുള്ളത്. എന്നാല്‍ സാമ്ബത്തികമായി പിടിച്ചുനില്‍ക്കാനുളള മറ്റുവഴികള്‍ അടഞ്ഞതോടെയാണ് കറാച്ചിയെ വിറ്റുകാശാക്കാൻ പാകിസ്താൻ ശ്രമിക്കുന്നത്. 600 കോടി ഡോളര്‍ വായ്പ തേടിയുള്ള പാകിസ്താന്റെ അപേക്ഷ IMF തള്ളിയിരുന്നു. കഴിഞ്ഞ മേയില്‍ പാകിസ്ഥാന്റെ റീറ്റെയ്ല്‍ പണപ്പെരുപ്പം 1957ന് ശേഷമുള്ള ഏറ്റവും ഉയരമായ 38 ശതമാനത്തില്‍ എത്തിയ പശ്ചാത്തലത്തിലാണിത്. ചൈന, സൗദി, ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നിലവില്‍ തന്നെ പാകിസ്താൻ വൻ തുക കടമായി കൈപ്പറ്റിക്കഴിഞ്ഞു. എന്നാല്‍ ഇവയൊന്നും സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് കറാച്ചി തുറമുഖം യുഎഇയ്‌ക്ക് വില്‍ക്കാൻ തീരുമാനിച്ചിരുക്കുന്നത്.ധനമന്ത്രി ഇഷ്താഖ് ധാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ വില്‍പ്പനയുമായി സംബന്ധിച്ച്‌ ധാരണയായതായാണ് വിവരം.

    Read More »
  • Kerala

    ഇടുക്കി പരുന്തുംപാറയില്‍ വിനോദ സഞ്ചാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

    ഇടുക്കി:പരുന്തുംപാറയില്‍ വിനോദ സഞ്ചാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.ഇയാൾ കൊക്കയിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പത്തനംതിട്ട അടൂരില്‍ നിന്നെത്തിയ സന്ദര്‍ശക സംഘത്തിലെ അംഗമായ റോബിനാണ് ( 32 ) മരിച്ചത്. പരുന്തുംപാറയില്‍ എത്തിയ റോബിൻ സുഹൃത്തുക്കളുടെ സമീപത്തു നിന്നും മൂത്രം ഒഴിക്കുവാനെന്ന വ്യാജേന കൊക്കയുടെ സമീപത്തേക്ക് പോവുകയും കൊക്കയിലേക്ക് ചാടുകയുമായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.തെങ്ങമം സ്വദേശിയാണ്. പീരുമേട് പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

    Read More »
Back to top button
error: