Social MediaTRENDING

വെള്ളക്കെട്ടിനടുത്ത് ദാഹിച്ച് ഇരിക്കുന്ന ഒരു ചിമ്പാൻസിക്ക് കൈക്കുമ്പിളില്‍നിന്ന് വെള്ളം നൽകി ഫോട്ടോഗ്രാഫർ; പിന്നാലെ ഫോട്ടോഗ്രാഫറുടെ കൈ കഴുകി ചിമ്പാന്‍സി; വീഡിയോ വൈറല്‍

നുഷ്യരുമായി ഏറെ സാദൃശ്യമുള്ള ജീവികളാണ് ചിമ്പാൻസികൾ. അവയുടെ ശരീരഘടന മുതൽ നടക്കുന്ന രീതി വരെ മനുഷ്യനോട് അത്ഭുതകരമായ സാമ്യമാണ് ചിമ്പാൻസികൾ പങ്കിടുന്നത്. മനുഷ്യനുമായുള്ള നിരന്തര സഹവാസത്തിൻറെ ഫലമായി മനുഷ്യരുടെ ശീലങ്ങൾ അനുകരിക്കുന്ന തരത്തിലുള്ള ചിമ്പാൻസികളുടെ പെരുമാറ്റങ്ങളുടെ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ടാകം. പലപ്പോഴും ഇത്തരം വീഡിയോകൾ കാഴ്ചക്കാരിൽ കൗതുകമുണർത്താറുണ്ട്. അതേസയമം അപകട സാധ്യതയുള്ള പെരുമാറ്റങ്ങളും ചിമ്പാൻസികളിൽ നിന്നും ഉണ്ടാകാറുണ്ട്. എന്നാൽ, സാധരണ കാണുന്ന കാഴ്ചകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറെ ഹൃദയസ്പർശിയ ചില നിമിഷങ്ങളാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിൽ വൈറലായ ഒരു ചിമ്പാൻസി വീഡിയോ സമ്മാനിച്ചത്.

ജെസി പിയേരി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. തികച്ചും അപൂർവമായ കാഴ്ച എന്ന് കുറിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്. കാട്ടിനുള്ളിലെ ചെറിയൊരു വെള്ളക്കെട്ടിനടുത്ത് ദാഹിച്ച് ഇരിക്കുന്ന ഒരു ചിമ്പാൻസിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാനാകുക. തുടർന്ന് അത് തനിക്കരികിൽ ഫോട്ടോ എടുക്കാനായി നിന്ന ഫോട്ടോഗ്രാഫറോട് വെള്ളം കുടിക്കാൻ തന്നെ സഹായിക്കാൻ സഹായം ചോദിക്കുന്നു. ഫോട്ടോഗ്രാഫറുടെ മുഖത്തേക്ക് നോക്കി കയ്യിൽ പിടിച്ച് വലിച്ചുകൊണ്ടാണ് ചിമ്പാൻസി തൻറെ ആവശ്യം പ്രകടിപ്പിക്കുന്നത്. ഉടൻ തന്നെ ഫോട്ടോഗ്രാഫർ അതിനരികിൽ ഇരുന്നു. അതേ സമയം അദ്ദേഹത്തിൻറെ കൈയിൽ വെള്ളം കോരിയേടുത്ത ശേഷം അത് കുടിക്കുന്നു.

 

View this post on Instagram

 

A post shared by JC Pieri (@jcpieri)

Signature-ad

തനിക്ക് മതിയാകുവോളം ചിമ്പാൻസി ഇത്തരത്തിൽ ചെയ്യുന്നു. പിന്നീട് കാഴ്ചക്കാരെ അമ്പരപ്പിച്ച് കൊണ്ട് ചിമ്പാൻസി ഫോട്ടോഗ്രാഫറുടെ കൈ കഴുകിക്കൊടുക്കുന്നു. ഭക്ഷണം കഴിച്ച ശേഷം മനുഷ്യൻ കൈകൾ കഴുകുന്നതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആ കാഴ്ച. ഏറെ ഹൃദയസ്പർശിയായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നാണ് ശ്രദ്ധിക്കപ്പെട്ടത്. മൂന്ന് ദിവസം കൊണ്ട് വീഡിയോ 17 ലക്ഷം ലൈക്കുകൾ നേടി. ചില നേരങ്ങളിൽ മൃഗങ്ങൾ മനുഷ്യരെക്കാൾ മാന്യരായി പെരുമാറുന്നു എന്നായിരുന്നു വീഡിയോ കണ്ട ചില കാഴ്ചക്കാർ കുറിച്ചത്.

Back to top button
error: