റാന്നി:പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നു.ഇന്നലെ രാത്രി മുതൽ പെയ്ത കനത്തമഴയെ തുടർന്നാണ് നദിയിൽ ജലനിരപ്പ് ഉയർന്നത്.
പത്തനംതിട്ട ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി (3,4,5 ജൂലൈ 2023)ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലുടനീളം ശക്തമായ മഴ ലഭിക്കുവാൻ സാധ്യതയുള്ളതിനാൽ ഏവരും ജാഗ്രത പാലിക്കണമെന്നും കാലവർഷത്തെ നേരിടുവാനുള്ള മുന്നൊരുക്കങ്ങൾ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) 25 അംഗങ്ങൾ അടങ്ങുന്ന ഒരു സംഘവും ജില്ലയിൽ എത്തിച്ചേർന്നിട്ടുണ്ട്.പരിശീ ലനം ലഭ്യമാക്കിയിട്ടുള്ള അടിയന്തര പ്രതികരണ സംഘങ്ങളും ആവശ്യമെങ്കിൽ സഹായത്തിനായെത്തും.