ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിലും സമീപ ജില്ലകളിലെയും 449 ആശുപത്രികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 15 ഡോക്ടര്‍മാരുടെ പേരില്‍.കൂടാതെ ഒരു ഡോക്ടറുടെ മാത്രം പേരില്‍ 83 ആശുപത്രികൾ !
സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ പേരില്‍ ലൈസൻസ് സമ്ബാദിച്ച് മറ്റുപലരും വ്യാപകമായി ഉത്തര്‍പ്രദേശില്‍ ആശുപത്രികളും ക്ലിനിക്കുകളും ലാബുകളും നടത്തുകയാണെന്നാണ് റിപ്പോർട്ട്. ആശുപത്രികളുടെ ലൈസൻസ് പുതുക്കല്‍ നടപടി ഇത്തവണ ഓണ്‍ലൈനില്‍ ആക്കിയതോടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്.
2022-23 ല്‍ യുപിയില്‍ 1269 മെഡിക്കല്‍ സെന്ററുകളാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഓണ്‍ലൈനില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോള്‍ പരിശീലനം നേടിയ ജീവനക്കാരുടെ വിവരങ്ങളടക്കം പല ആശുപത്രികളും ഉള്‍പ്പെടുത്തിയിട്ടില്ല . കൂടാതെ ആശുപത്രിയിലെ മറ്റ് സൗകര്യങ്ങളെക്കുറിച്ച് നല്‍കിയ വിവരങ്ങളില്‍ സംശയമുണ്ടെന്നാണ് അധികൃതര്‍ പറയുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അരുണ്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.