Month: June 2023

  • India

    ജീവനാംശം ചോദിച്ച ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വക ‘ചില്ലറപ്പണി’; മറുപണി കൊടുത്ത് കോടതി

    ജയ്പുര്‍: ജീവനാംശം തേടി ഭര്‍ത്താവിനെതിരേ കോടതയിലെത്തിയ ഭാര്യയെ പരിഹസിക്കാനുള്ള ഭര്‍ത്താവിന്റെ ശ്രമത്തിന് ചുട്ടമറുപടിയുമായി കോടതി. രാജസ്ഥാനിലെ ജയ്പുര്‍ അഡീഷണല്‍ ജില്ലാ കോടതിയിലാണ് വിചിത്ര സംഭവം. പതിന്നൊന്ന് മാസം ജീവനാംശമായി നല്‍കേണ്ട തുക നല്‍കാതെ വന്നതോടെയാണ് ജയ്പൂര്‍ സ്വദേശിനി സീമ കോടതിയിലെത്തിയത്. ഭര്‍ത്താവ് ദശരഥ കുമാവതിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 17 നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെയാണ് ഇയാളുടെ വീട്ടുകാര്‍ നഷ്ടപരിഹാരത്തുക ഏഴ് ചാക്കുകളില്‍ നാണയ രൂപത്തില്‍ കോടതിയില്‍ എത്തിച്ചത്. വിവാഹ മോചന ഹര്‍ജി പരിഗണിക്കുന്ന സമയത്ത് മാസം തോറും സീമയ്ക്ക് 5000 രൂപ നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. നഷ്ടപരിഹാര തുക ആവശ്യപ്പെടുന്ന യുവതിയെ പരിഹസിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചില്ലറയുമായി ദശരഥന്റെ വീട്ടുകാര്‍ എത്തിയത്. എന്നാല്‍ കോടതിയുടെ നടപടി അക്ഷരാര്‍ത്ഥത്തില്‍ യുവാവിന് പണിയായി എന്നു മാത്രം. ജീവനാംശം ഒരു രൂപയുടേയും രണ്ട് രൂപയുടേയും നാണയങ്ങളായി നല്‍കാന്‍ കോടതി അനുവാദം നല്‍കി. അമ്പത്തി അയ്യായിരം രൂപ എണ്ണിത്തിട്ടപ്പെടുത്തി നല്‍കാനും ഭര്‍ത്താവിനോട് കോടതി…

    Read More »
  • Kerala

    ഹോസ്റ്റലിലെത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ക്ലീനർ അറസ്റ്റിൽ

    തൊടുപുഴ:ഹോസ്റ്റലിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്ത  ബസ് ക്ലീനർ അറസ്റ്റിൽ.അറക്കുളം അശോകകവല പാമ്ബൂരിക്കല്‍ അഖിലിനെ(23)യാണ് കഞ്ഞാര്‍ പൊലീസ് പിടികൂടിയത്. ഈ മാസം പതിനഞ്ചിന് പുലര്‍ച്ചെയായിരുന്നു സംഭവം.പെണ്‍കുട്ടികള്‍ താമസിക്കുന്ന ട്രൈബല്‍ ഹോസ്റ്റലിലാണ് ഇയാള്‍ അതിക്രമിച്ച്‌ കയറിയത്. ഹോസ്റ്റലിലെത്തിയ ഇയാള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ബലമായി കിടക്കാൻ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഒച്ചവച്ചതോടെ പ്രതി സ്ഥലം വിട്ടു.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്.   പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.അഖില്‍ പൂമാല – മൂവാറ്റുപുഴ റൂട്ടിലോടുന്ന ബസിലെ ക്ലീനറാണ്.

    Read More »
  • കാമുകിയെ മന്ത്രവാദിയുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി; പദ്ധതി നടപ്പാക്കിയത് ലിംഗമാറ്റത്തിന്റെ മറവില്‍

    ലഖ്‌നൗ: ലെസ്ബിയന്‍ കാമുകിയെ യുവതി മന്ത്രവാദിയുടെ സഹായത്തോടെ കൊലപ്പെടുത്തി. ലിംഗമാറ്റത്തിന്റെ മറവില്‍ 30 വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്താന്‍ കാമുകി ഒന്നര ലക്ഷം രൂപ മന്ത്രവാദിക്ക് നല്‍കിയതായി പോലീസ് കണ്ടെത്തി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. യു.പി. ഷാജഹാന്‍പൂര്‍ ജില്ലയില്‍ നിന്നാണ് അരുംകൊലയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. ആര്‍.സി മിഷന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ പ്രിയ(30)യാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നിറങ്ങിയ പ്രിയയെ ഏപ്രില്‍ 13 മുതല്‍ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തായത്. പുവ്യാന്‍ സ്വദേശി പ്രീതി(24)യുമായി പ്രിയ പ്രണയത്തിലായിരുന്നു. പ്രിയയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. വിവാഹം നടക്കാത്ത സാഹചര്യം ഉണ്ടായതോടെ പ്രീതി ബന്ധത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ പ്രിയ തയ്യാറായില്ല. തുടര്‍ന്ന് പ്രീതിയും അമ്മ ഊര്‍മിളയും ഒരു മന്ത്രവാദിയുടെ സഹായത്തോടെ പ്രിയയെ കൊല്ലാന്‍ പദ്ധതിയിട്ടു. പ്രിയയെ കൊല്ലാന്‍ പ്രീതിയുടെ അമ്മ ഒന്നര ലക്ഷം രൂപ മന്ത്രവാദിക്ക് വാഗ്ദാനം ചെയ്തു. കൂടാതെ…

    Read More »
  • India

    വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ 2024 മാര്‍ച്ച് മുതൽ ഓടിത്തുടങ്ങും 

    ചെന്നൈ:വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ 2024 മാര്‍ച്ചില്‍ ട്രാക്കിലിറങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സ്ലീപ്പര്‍ ട്രെയിനുകള്‍ ലോഞ്ച് ചെയ്യുന്നതിനുള്ള അണിയറ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി (ഐസിഎഫ്) ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ വന്ദേഭാരത് സ്ലീപ്പര്‍ വേരിയന്റ് ട്രെയിനുകൾ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. 22 സ്ലീപ്പര്‍ ട്രെയിനുകളാണ് നിര്‍മിച്ചിരിക്കുന്നത്.നിലവില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് ചെയര്‍ കാര്‍ കോച്ചുകള്‍ ഉണ്ട്.സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തുന്നതോടെ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് ദീര്‍ഘദൂര യാത്രകളും രാത്രി യാത്രകളും നടത്താന്‍ സാധിക്കും. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച്‌ മാസത്തോടെ വന്ദേഭാരത് ട്രെയിനുകളുടെ മൂന്ന് പതിപ്പുകള്‍ അവതരിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി നേരത്തെ അറിയിച്ചിരുന്നു.വന്ദേ ചെയര്‍ കാര്‍, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്‌സ് എന്നിവയാണ് മൂന്ന് പതിപ്പുകള്‍.   100 കിലോമീറ്റര്‍ താഴെയുള്ള ദൂരം സര്‍വീസ് നടത്തുന്നവയായിരിക്കും വന്ദേ മെട്രോ, 100-500 കിലോമീറ്ററിനിടയിലുള്ള ദൂരം സര്‍വീസ് നടത്താന്‍ വന്ദേ ചെയര്‍ കാറും, 550 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ്…

    Read More »
  • Kerala

    തത്തയെ വളർത്തിയാൽ 7 വര്‍ഷം തടവും പിഴയും

    തത്തകൾക്ക് ആവശ്യക്കാര്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളം.എന്നാൽ ഇവയെ പിടിക്കാനോ കൂട്ടിലിട്ട് വളര്‍ത്താനോ പാടില്ല. ഇനി പിടിക്കപ്പെടാതിരിക്കാൻ കൊന്നുകളഞ്ഞാലും അഴിക്കുള്ളിലാകും.കാരണം തത്തകളില്‍ ഏറെയും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്. നാടൻ ഇനങ്ങളായ റിംഗ് നെക്ക് പാരക്കീറ്റ്, മലബാര്‍ പാരക്കീറ്റ്, അലക്‌സാൻഡ്രിൻ പാരക്കീറ്റ് (മലന്തത്ത), വെര്‍ണല്‍ ഹാംഗിംഗ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടും.   വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്ബതാം വകുപ്പനുസരിച്ച്‌ ഇവയില്‍ ഒന്നിനെയും വേട്ടയാടാനോ കൂടുകളില്‍ പാര്‍പ്പിക്കാനോ പാടില്ല. പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാല്‍ കുറ്റത്തിന്റെ തീവ്രതയനുസരിച്ച്‌ മൂന്നു മുതല്‍ 7 വരെ വര്‍ഷം തടവും 10,000 മുതല്‍ 50,000 വരെ രൂപ പിഴയും ലഭിക്കാം.   പക്ഷികളെ പിടിക്കുന്നതു മാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകള്‍ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകര്‍ക്കുക, കൂട് നശിപ്പിക്കുക എന്നിവയെല്ലാം നിയമലംഘനമാണ്. അടുത്തിടെ കാക്കയെയും ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.

    Read More »
  • Crime

    ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന് പകരം സ്വര്‍ണം; കാര്‍ഗോ വഴി അയച്ച കള്ളക്കടത്ത് സ്വര്‍ണം പിടികൂടി

    കൊച്ചി: ഈന്തപ്പഴത്തിന്റെ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കാര്‍ഗോ വഴി അയച്ച സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നും സലാഹുദ്ദീന്‍ എന്നയാള്‍ കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരില്‍ അയച്ചതാണ് കാര്‍ഗോ. സ്‌കാനറിലെ പരിശോധനയില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ പാക്കറ്റ് പരിശോധിച്ച് നോക്കിയപ്പോഴാണ് ഈന്തപ്പഴത്തിന്റെ ഉള്ളില്‍ കുരുവിന്റെ രൂപത്തിലും വലുപ്പത്തിലും സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്. ഈന്തപ്പഴം പൊളിച്ച് പേപ്പറില്‍ പൊതിഞ്ഞ സ്വര്‍ണം ഒളിപ്പിച്ച ശേഷം അടച്ചു വച്ചിരിക്കുകയായിരുന്നു. ഇത്തരത്തില്‍ 6 സ്വര്‍ണ കുരുവാണ് ലഭിച്ചത്. യഥാര്‍ത്ഥ കുരുവുള്ള ഈന്തപ്പഴങ്ങളും പാക്കറ്റില്‍ ഉണ്ടായിരുന്നു. ആകെ 60 ഗ്രാം തൂക്കമാണ് പിടിച്ചെടുത്ത സ്വര്‍ണത്തിന് ഉണ്ടായിരുന്നത്. ഇതിന് മൂന്ന് ലക്ഷം രൂപ വില വരും. ഫ്ളോഗോ ലോജിസ്റ്റിക്സ് എന്ന ഏജന്‍സി വഴിയാണ് കാര്‍ഗോ അയച്ചിരിക്കുന്നത്. മുഹമ്മദ് സെയ്ദിന് വേണ്ടി മറ്റ് രണ്ട് പേരാണ് കാര്‍ഗോ വാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇത്തരത്തില്‍ അയച്ചാല്‍ സ്വര്‍ണം പിടിക്കപ്പെടുമോ എന്ന് മനസിലാക്കാനുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ…

    Read More »
  • Kerala

    ‘ലൈഫ് ഫ്ളാറ്റി’ന് ചോര്‍ച്ചയുണ്ടെന്ന് പരാതിപ്പെട്ടു; വീട്ടമ്മയെ വീടുകയറി വിരട്ടി സിപിഎം പ്രവര്‍ത്തകര്‍

    കോട്ടയം: വീട്ടമ്മയെ ഭീഷണിപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍. ലൈഫ് ഫ്ളാറ്റിലെ ചോര്‍ച്ചയെ കുറിച്ച് തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എംഎല്‍എയോട് പരാതിപ്പെട്ടതിനാണ് വീട്ടില്‍ക്കയറി പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. വിജയപുരം പഞ്ചായത്ത് അംഗങ്ങള്‍ അടക്കം ഇരുപതോളം പേര്‍ക്കെതിരെ പരാതി നല്‍കി. വിജയപുരം സ്വദേശി കുഞ്ഞുമോളാണ് പരാതി നല്‍കിയത്. ‘ സ്വപ്നം കാത്തിരുന്നു കിട്ടിയ വീട് ഞാന്‍ നശിപ്പിച്ചെന്നു പറഞ്ഞാണ് ഇന്നലെ ഫ്ളാറ്റിലേക്കു കുറെപ്പേര്‍ എത്തിയത്. ഒറ്റയ്ക്ക് കഴിയുന്നതെന്ന പരിഗണന പോലും നല്‍കാതെ ഭീഷണിപ്പെടുത്തി. സത്യം മാത്രമാണു പറഞ്ഞത്. സ്വന്തമായി കട്ടില്‍ പോലും ഇല്ല. ഇന്നലെ നിലത്തു വിരിച്ചുകിടന്ന പായ വരെ മഴയില്‍ നനഞ്ഞുവെന്ന് വീട്ടമ്മ പറയുന്നു. സംഭവം വിവാദമായതോടെ ചോര്‍ച്ച അന്വേഷിക്കാനാണ് പരാതിക്കാരിയുടെ വീട്ടിലെത്തിയതെന്ന് സിപിഎം വിശദീകരിച്ചു. കുഞ്ഞുമോളുടെ പരാതി ലഭിച്ചെന്നും അന്വേഷണം തുടങ്ങിയെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമുച്ചയം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ എംഎല്‍എയോടു പരാതി പറഞ്ഞവരില്‍ മുന്‍നിരയില്‍ കുഞ്ഞുമോള്‍ ഉണ്ടായിരുന്നു. അതേസമയം, വിജയപുരം ഗ്രാമപ്പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഫ്ളാറ്റിലെ ചോര്‍ച്ച സംബന്ധിച്ച്…

    Read More »
  • Kerala

    ഈ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ പിന്നൊന്നും നോക്കേണ്ട; വീട്ടില്‍ അടച്ചിരുന്ന് റെസ്‌റ്റെടുക്കുക

    തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പാലിച്ച് യഥാസമയം ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വായുവിലൂടെ പകരുന്ന വൈറസ് രോഗമാണിത്. സാധാരണക്കാരില്‍ രോഗലക്ഷണങ്ങള്‍ ഒന്ന് മുതല്‍ രണ്ടാഴ്ചക്കകം കുറയുമെങ്കിലും ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാര്‍, രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍, മുതിര്‍ന്നവര്‍, മറ്റു ഗുരുതരരോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ചികിത്സ തേടിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. ചെറിയ കുട്ടികളില്‍ പനി, ഛര്‍ദ്ദി, അപസ്മാര ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടണം. എച്ച് വണ്‍ എന്‍ വണ്‍ പനിക്ക് ഫലപ്രദമായ ഒസല്‍ട്ടമാവിര്‍ ഗുളിക എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വീടിനുള്ളില്‍ പൂര്‍ണമായി വിശ്രമിക്കുക സ്‌കൂള്‍, ഓഫീസ് എന്നിവിടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുക മാസ്‌ക് ധരിക്കുക, അകലം പാലിക്കുക ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക പോഷകഗുണമുള്ള ആഹാരവും പാനീയങ്ങളും കഴിക്കുക ലക്ഷണങ്ങള്‍ പനി, ചുമ, തലവേദന, പേശിവേദന, സന്ധിവേദന,…

    Read More »
  • Kerala

    മീന്‍ പഴക്കമുണ്ടോ എന്നറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

    പത്തനംതിട്ട:ട്രോളിങ് നിരോധനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മോശം മത്സ്യത്തിന്റെ വിപണന കൂടുന്നുണ്ട്.വീട്ടിലേക്ക് മത്സ്യം വാങ്ങുന്നവര്‍ നന്നായി ശ്രദ്ധിക്കണം. മീന്‍ പഴക്കമുള്ളതാണോ എന്ന് പരിശോധിച്ച ശേഷം വേണം വാങ്ങാന്‍. മീനിന്റെ കണ്ണുകള്‍ കുഴിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് പഴക്കം ചെന്ന, കേടായി തുടങ്ങിയ മീന്‍ ആണ്. നല്ല മത്സ്യത്തിന് തിളക്കമുള്ള കണ്ണുകള്‍ ആയിരിക്കും. ചെകിളയ്ക്ക് ചേറിന്റെ (ചെളി) നിറമാണെങ്കില്‍ മീന്‍ കേടായിട്ടുണ്ട് എന്നാണ് അര്‍ത്ഥം. നല്ല മത്സ്യത്തിന്റെ ചെകിള രക്ത നിറമായിരിക്കും.   തോലിന്റെ നിറം മാറിയിട്ടുണ്ടെങ്കില്‍ മീന്‍ പഴക്കം ചെന്നതാണെന്ന് അര്‍ത്ഥം. കേടായ മീന്‍ മാംസത്തില്‍ തൊട്ടാല്‍ കുഴിഞ്ഞ് പോകുകയും അത് പൂര്‍വ്വ സ്ഥിതിയില്‍ ആകാതിരിക്കുകയും ചെയ്യും. കുഴിയാതെ നല്ല കട്ടിയുള്ള മാംസമാണെങ്കില്‍ മീന്‍ ഫ്രഷ് ആണെന്ന് അര്‍ത്ഥം. കേടായ മത്സ്യത്തിന് അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാകും.

    Read More »
  • Kerala

    ജീപ്പിന് മുകളില്‍ തോട്ടി, കെഎസ്ഇബിക്ക് എഐ ക്യാമറ വക ഷോക്ക്; 20,500 രൂപ പിഴയടക്കാന്‍ നോട്ടീസ്

    വയനാട്: കെഎസ്ഇബിയുടെ ജീപ്പിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കെ.എസ്.ഇ.ബി ലൈന്‍ വര്‍ക്കിനായി തോട്ടിയുമായി പോയ വാഹനാമാണ് എ.ഐ കാമറയില്‍ പതിഞ്ഞത്. ഇതിന് പിന്നാലെയാണ് 20,500 രൂപ പിഴ യൊടുക്കണമെന്ന് കാണിച്ച് മോട്ടോര്‍വാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് നോട്ടീസ് അച്ചത്. അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്കായി വാടകയ്‌ക്കെടുത്ത ജീപ്പിനാണ് ഫൈന്‍ കിട്ടിയത്. അമ്പവലയല്‍ സെക്ഷന്‍ ഓഫീസിനായി ഓടുന്ന കെ.എല്‍. 18 ക്യൂ. 2693 നമ്പര്‍ ജീപ്പിനാണ് എ.ഐ ക്യാമറയുടെ ഷോക്ക് കിട്ടിയത്. ജൂണ്‍ ആറിന് ചാര്‍ജുചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം എം.വി.ഡിയുടെ കത്തുവന്നതോടെ വാഹന ഉടമ ഞെട്ടി. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെ.എസ്.ഇ.ബി.ക്കും വലിയ ഷോക്കായി. കെ.എസ്.ഇ.ബിക്കായാണ് വാഹനം ഓടിയതെന്നതിനാല്‍ പിഴതുക ബോര്‍ഡ് തന്നെ അടക്കേണ്ടിവരും. സംഭവത്തില്‍ കെ.എസ്.ഇ.ബി. ഉന്നതരെയും മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെയും വിവരമറിയിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. ഇലക്ട്രിക് സെക്ഷന്‍ അസി. എഞ്ചിനീയര്‍ എ.ഇ.…

    Read More »
Back to top button
error: