Month: June 2023

  • India

    അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യോഗാ ദിനാചരണം

    തിരുവനന്തപുരം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെത്തി. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യോഗാ ദിനാചരണം നടക്കുകയാണ്. ഇതിന് നേതൃത്വം നൽകാനാണ് അദ്ദേഹം എത്തിയത്. യുഎൻ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാ ഗാന്ധി പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. ഇതിന് ശേഷമാണ് യുഎൻ ആസ്ഥാനത്ത് ചടങ്ങുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയത്. യുഎൻ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് യോഗാ ദിനാചരണത്തിനാണ് യുഎൻ ആസ്ഥാനത്തിന് മുന്നിലെത്തിയത്.

    Read More »
  • Kerala

    സിനിമാ പ്രേമികളുടെ സ്വന്തം ഗജരാജൻ നടക്കൽ ഉണ്ണികൃഷ്ണൻ ചരിഞ്ഞു

    മുണ്ടക്കയം:ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജഗജാന്തരം എന്ന ചിത്രത്തിലൂടെ നിരവധി പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ഗജരാജൻ നടക്കൽ ഉണ്ണികൃഷ്ണൻ ചരിഞ്ഞു. നെയ്ശ്ശേരി പാർത്ഥൻ എന്ന പേരിലായിരുന്നു ചിത്രത്തിൽ ആനയെത്തിയത്. കോട്ടയം മുണ്ടക്കയം സ്വദേശി നടക്കൽ വർക്കിയുടെ ഉടമസ്ഥതയിലുള്ള ആനയാണിത്.ആനയ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരുന്നു അജഗജാന്തരം.ആനയെയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ എന്നതും പ്രത്യേകതയാണ്. അജഗജാന്തരം കൂടാതെ പഞ്ചവർണ്ണ തത്ത,തിരുവമ്പാടി തമ്പാൻ, കുങ്കി, ഹാത്തിമേരാ സാത്തി, പാൽത്തു ജാൻവർ, ഒടിയൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്.നടൻ ജയറാം ആനയുടെ ചിത്രം പോസ്റ്റ് ചെയുകയും ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.പാപ്പാൻമാർ ചരിഞ്ഞ ആനയുടെ ദേഹത്ത് കെട്ടിപ്പിടിച്ച് കരയുന്ന ഫോട്ടോ ആണ് ജയറാം പങ്ക് വച്ചത്.

    Read More »
  • India

    500 മദ്യശാലകൾക്ക് നാളെ പൂട്ടു വീഴും

    സർക്കാർ ഉടമസ്ഥതയിലുള്ള 500 മദ്യശാലകൾക്ക് നാളെ പൂട്ടുവീഴും. സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യശാലകളിൽ 500 എണ്ണം പൂട്ടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഘട്ടംഘട്ടമായി മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സർക്കാർ നയത്തിന് തുടക്കമിട്ടാണ് നടപടി. തെരഞ്ഞെടുത്ത 500 ഔട്ട്‌ലറ്റുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് വ്യക്തമാക്കി.ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 20 നാണ് പുറത്തിറങ്ങിയത്. നേരത്തെ പ്രതിപക്ഷമായ പട്ടാളി മക്കൾ പാർട്ടി (പിഎംകെ) നടപടിയെ സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

    Read More »
  • NEWS

    ദുബായിൽ യുവ വനിതാ എൻജിനീയറുടെ മരണം; ബാത്ത്റൂമിലെ ഷവറിൽ നിന്നും ഷോക്കേറ്റ്

    ദുബായിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മലയാളി യുവ വനിതാ എൻജിനീയറുടെ മരണം യുഎഇയിലെ മലയാളി സമൂഹത്തിന് മൊത്തം ഞെട്ടലുളവാക്കുന്നതായിരുന്നു.പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് വ്യാഴാഴ്ച ദുബായ് അൽ തവാറിലെ താമസ സ്ഥലത്ത് ദാരുണമായി മരിച്ചത്. ദുബായ് അല്‍ തവാർ 3ലെ വില്ലയ്ക്ക് പുറത്തെ ഔട്ട് ഹൗസിലായിരുന്നു നീതുവും കുടുംബവും താമസിച്ചിരുന്നത്. വിശാഖ് ഗോപി മക് ഡെര്‍നോട് എന്ന നിർമാണ കമ്പനിയിൽ എൻജിനീയറായിരുന്നു. ഇദ്ദേഹവും വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു.ഭർത്താവിനോടും കെജി 2 വിദ്യാർഥിയായ ഏക മകൻ നിവി(6)യുമായി സമയം ചെലവഴിച്ച ശേഷം വൈകിട്ട് ഏഴിന് നീതു കുളിമുറിയിൽ കയറിയതായിരുന്നു. ഇതേ സമയം തന്നെ വീട്ടുജോലിക്കാരി രാത്രി ഭക്ഷണം തയ്യാറാക്കാനായി അടുക്കളയിലുമായിരുന്നു. വെള്ളത്തിന്റെ ടാപ്പ് തുറന്ന വീട്ടുജോലിക്കാരിയുടെ കൈയിൽ നിന്ന് പാത്രം തെറിച്ചുപോയതോടൊപ്പം കുളിമുറിയിൽ നിന്ന് നീതുവിൻ്റെ ഒച്ചയും കേട്ടു.രണ്ടാമതും ഒച്ച കേട്ടതോടെ വീട്ടുജോലിക്കാരി അങ്ങോട്ടോടി. അപ്പോഴേയ്ക്കും വിശാഖും അവിടെയെത്തി. അകത്ത് നിന്ന്…

    Read More »
  • Kerala

    ഡെങ്കിപ്പനി ബാധിച്ച 1238 പേരില്‍ 875 കേസുകളും എറണാകുളത്ത്;ഈ‌ മാസം മാത്രം 8 മരണം

    കൊച്ചി:ഡെങ്കിപ്പനി ബാധിച്ച 1238 പേരില്‍ 875 കേസുകളും എറണാകുളത്ത്.ഈ‌മാസം 8 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു. ഈ വര്‍ഷം ഡെങ്കി ബാധിച്ച 1238 പേരില്‍ 875 കേസുകളും റിപ്പോര്‍ട്ട് ചെയ്തത്എറണാകുളത്താണ്.ഈമാസം ഇതുവരെ 389 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മെയ് മാസം വരെ ആറ് മരണം സ്ഥിരീകരിച്ചിടത്ത് ജൂണില്‍ മാത്രം എട്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ വ്യാപനം കുടുതലുള്ള തൃക്കാക്കര , ചൂര്‍ണിക്കര, വാഴക്കുളം മൂക്കന്നൂര്‍, കുട്ടമ്ബുഴ, പായിപ്ര, എടത്തല പ്രദേശങ്ങള്‍ക്ക് പുറമെ കൂടുതല്‍ പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെങ്കിപ്പനിക്ക് പുറമെ മറ്റ് വൈറല്‍ പനികളും വ്യാപകമാണ്. 16,537 പേരാണ് വിവിധ പനികളുമായി ചികിത്സ തേടിയത്. കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന നടപടികളടക്കം തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. പൊതുവിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും തുടരുന്നുണ്ട്.എങ്കിലും ഡെങ്കിപ്പനിയുടെ കണക്കുകളില്‍ കുറവില്ലാതെ ഓരോ ദിവസവും മുന്നോട്ടു കുതിക്കുകയാണ് എറണാകുളം ജില്ല.

    Read More »
  • India

    പശുക്കടത്ത് സംഘമെന്നു പറഞ്ഞ് വാഹനം തടഞ്ഞുനിര്‍ത്തിയ ‘ഗോരക്ഷകനെ’ വാഹനത്തിലുള്ളവർ തല്ലിക്കൊന്നു

    മുംബൈ: പശുക്കടത്ത് സംഘമെന്നു പറഞ്ഞ് വാഹനം തടഞ്ഞുനിര്‍ത്തിയതിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തിനിടെ ‘ഗോരക്ഷകൻ’  കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലക്കാരനായ ശേഖര്‍ റാപ്പേലി(32)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ കിന്‍വാട്ട് തഹസില്‍ ശിവ്‌നി ഗ്രാമത്തിന് സമീപമാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രാദേശിക ഹിന്ദുത്വ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്‌തെങ്കിലും പിന്നീട് പിന്‍വലിച്ചു. ശിവ്‌നി, ചിഖ്‌ലി ഗ്രാമങ്ങളില്‍ നിന്നുള്ള ഏഴ് പേര്‍ അയല്‍ സംസ്ഥാനമായ തെലങ്കാനയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് കാറില്‍ മടങ്ങുന്നതിനിടെയാണ് അനധികൃതമായി കന്നുകാലികളെ കടത്തുകയാണെന്നു പറഞ്ഞ് ഒരുസംഘം തടഞ്ഞത്.വാഹനത്തിലുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും 15ഓളം പേര്‍ വടികളും ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. സംഘട്ടനത്തിനിടെ ശേഖര്‍ റാപ്പേലിക്കും കൂടെയുണ്ടായിരുന്ന മറ്റ് നാല് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റ് നന്ദേഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശേഖര്‍ റാപ്പേലി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഇസ് ലാപൂര്‍ പോലിസ് കൊലപാതകത്തിനും കലാപത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പോലീസ് സൂപ്രണ്ട് ശ്രീകൃഷ്ണ കൊക്കാട്ടെ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നന്ദേഡിലെ ഹിന്ദുത്വ സംഘടനകള്‍…

    Read More »
  • Kerala

    സംസ്ഥാനത്തെ ആശങ്കയിലാക്കി വീണ്ടും പനി മരണം; പത്തനംതിട്ടയിൽ 32 കാരിയായ യുവതി മരിച്ചു

    പത്തനംതിട്ട: സംസ്ഥാനത്തെ ആശങ്കയിലാക്കി വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി അഖില (32) ആണ് ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം.കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് എലിപ്പനി മരണവും ഒരു ഡെങ്കിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. കേസുകള്‍ വര്‍ധിക്കുന്നതിലല്ല, മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതാണ്. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച്‌ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    കുട വിൽപ്പനക്കാരെ കടത്തിലാക്കി മഴ;കുട നന്നാക്കുന്നവരും പട്ടിണിയില്‍

    കോട്ടയം: മിഥുനം പിറന്നിട്ടും മഴയില്ലാതായത് കാരണം കുട വിൽപ്പനക്കാരും കുട നടന്നാക്കുന്നവരും പട്ടിണിയില്‍. മിഥുനമാസമായിട്ടും കാലവര്‍ഷം വൈകുന്നത് കാരണം മഴയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതം ആകെമൊത്തം കടത്തിലായി എന്നുതന്നെ വേണം പറയാൻ. കാലവര്‍ഷം വൈകിയത് കാരണം നൂറുകണക്കിന് ആളുകളുടെ അന്നമാണു മുടങ്ങിയിരിക്കുന്നത്.സ്കൂള്‍ തുറക്കുന്ന സമയങ്ങളിലാണ് കുട നന്നാക്കുവാൻ ആളുകള്‍ ഏറെ ഉണ്ടാവുക.ഇത്തവണ മഴയില്ലാതെ സീസണ്‍ കഴിഞ്ഞത് കൂട നന്നാക്കുന്നവരെ ചില്ലറയല്ല ദുരിതത്തിലാക്കിയത്.   ജൂണ്‍ അവസാനിക്കാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മഴക്കുറവിനാല്‍ കാര്‍ഷിക മേഖലയിലും പ്രതിസന്ധിയാണ്.കാലവര്‍ഷം തിമിര്‍ത്ത് പെയ്യേണ്ട സമയമാണ്.മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 75 ശതമാനത്തിലേറെ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ കാര്‍ഷിക മേഖലയാകും  മഴക്കുറവ് കൂടുതൽ ദോഷകരമായി ബാധിക്കുക.   നെല്‍കൃഷിക്കടക്കം ഉള്ള പ്രാരംഭ ജോലികള്‍ ആരംഭിക്കേണ്ട സമയമാണിത്. സംസ്ഥാനത്തുതന്നെ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയാണ് വയനാട്. കുരുമുളക്, കാപ്പി തുടങ്ങിയ വിളകള്‍ക്കെല്ലാം ഇപ്പോള്‍ മഴ ലഭിച്ചെങ്കില്‍ മാത്രമെ കാര്യമുള്ളൂ. മികച്ച മഴ പ്രതീക്ഷിച്ച്‌ കാര്‍ഷിക നഴ്സറികളിലെല്ലാം തൈകള്‍ വ്യാപകമായാണ്…

    Read More »
  • Kerala

    സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു;നായകളെ പ്രതിരോധിക്കാൻ അടിയന്തര ഇടപെടല്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

    തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. കൊല്ലത്ത് 10 വയസ്സുകാരനെയും കാസര്‍ഗോഡ് വൃദ്ധയെയും തെരുനായകൂട്ടം ആക്രമിച്ചു. തെരുവുനായ ആക്രമണങ്ങളുടെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തു വരുന്നത്.കാസര്‍കോട് വയോധികക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്. ദേഹമാസകലം കടിയേറ്റ ബേക്കല്‍ സ്വദേശി ഭാരതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കൊല്ലം പോളയത്തോട് അഞ്ചാം ക്ലാസുകാരനെയാണ് തെരുവുനായ കൂട്ടം ആക്രമിച്ചത്. റോഡില്‍ വീണ വിദ്യാര്‍ഥിയെ നായകള്‍ വളഞ്ഞിട്ട് കടിച്ചു. സ്കൂട്ടര്‍ യാത്രികൻ ആണ്‌ കുട്ടിയെ രക്ഷിച്ചത്.കൊല്ലത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് കഴിഞ്ഞദിവസം ഭരണക്കാവ് സ്വദേശി അഷ്കര്‍ ബദര്‍ അഅത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കാറിന്റെ പുറത്ത് ചാടിക്കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്.   അതിനിടെ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ തെരുവുനായ ആക്രമണത്തില്‍ മനുഷ്യാവകാശ കമ്മീഷൻ രണ്ട് കേസുകള്‍ എടുത്തു. കുഞ്ഞുങ്ങള്‍ ആക്രമിക്കപ്പെടുന്നത് ദയനീയ അവസ്ഥയെന്ന് കമ്മീഷൻ അംഗം കെ.ബൈജുനാഥ് പറഞ്ഞു.നായകളെ പ്രതിരോധിക്കാൻ അടിയന്തര ഇടപെടല്‍ വേണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

    Read More »
  • Kerala

    കേരളത്തില്‍ ഇഡി റെയ്ഡ്; ഒന്നര കോടിയുടെ വിദേശ കറന്‍സിയും 1.40 കോടിയും പിടിച്ചെടുത്തു

    ന്യൂഡല്‍ഹി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ വിദേശ കറന്‍സികളും കള്ളപ്പണവും പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേരളത്തില്‍ 14 ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്. ഹവാല കണ്ണികളെയും വിദേശ കറന്‍സികള്‍ മാറ്റിനല്‍കുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇഡി വ്യക്തമാക്കി. റെയ്ഡില്‍ 15 രാജ്യങ്ങളുടെ ഒന്നര കോടി രൂപ മൂല്യം വരുന്ന വിദേശ കറന്‍സികളാണ് പിടിച്ചെടുത്തത്. വിദേശ കറന്‍സികള്‍ മാറ്റിനല്‍കുന്ന അനധികൃത ഇടപാടുകാരില്‍നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1.40 കോടി രൂപയും കണ്ടെടുത്തതായി ഇഡി ട്വിറ്ററില്‍ കുറിച്ചു. 50 മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. 150 ഓളം ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച റെയ്ഡിന്‍െ്‌റ പ്രധാന കേന്ദ്രം കൊച്ചിയും കോട്ടയവുമായിരുന്നു. 10,000 കോടി രൂപയുടെ ഹലാവ ഇടപാട് കേരളം കേന്ദ്രീകരിച്ച് നടന്നെന്ന് രഹസ്യമായ അന്വേഷണത്തില്‍ കണ്ടെത്തിയെന്നും അതിനു തുടര്‍ച്ചയായാണ് പരിശോധനയെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

    Read More »
Back to top button
error: