KeralaNEWS

തത്തയെ വളർത്തിയാൽ 7 വര്‍ഷം തടവും പിഴയും

ത്തകൾക്ക് ആവശ്യക്കാര്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളം.എന്നാൽ ഇവയെ പിടിക്കാനോ കൂട്ടിലിട്ട് വളര്‍ത്താനോ പാടില്ല. ഇനി പിടിക്കപ്പെടാതിരിക്കാൻ കൊന്നുകളഞ്ഞാലും അഴിക്കുള്ളിലാകും.കാരണം തത്തകളില്‍ ഏറെയും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്.

നാടൻ ഇനങ്ങളായ റിംഗ് നെക്ക് പാരക്കീറ്റ്, മലബാര്‍ പാരക്കീറ്റ്, അലക്‌സാൻഡ്രിൻ പാരക്കീറ്റ് (മലന്തത്ത), വെര്‍ണല്‍ ഹാംഗിംഗ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടും.

 

Signature-ad

വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്ബതാം വകുപ്പനുസരിച്ച്‌ ഇവയില്‍ ഒന്നിനെയും വേട്ടയാടാനോ കൂടുകളില്‍ പാര്‍പ്പിക്കാനോ പാടില്ല. പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാല്‍ കുറ്റത്തിന്റെ തീവ്രതയനുസരിച്ച്‌ മൂന്നു മുതല്‍ 7 വരെ വര്‍ഷം തടവും 10,000 മുതല്‍ 50,000 വരെ രൂപ പിഴയും ലഭിക്കാം.

 

പക്ഷികളെ പിടിക്കുന്നതു മാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകള്‍ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകര്‍ക്കുക, കൂട് നശിപ്പിക്കുക എന്നിവയെല്ലാം നിയമലംഘനമാണ്. അടുത്തിടെ കാക്കയെയും ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.

Back to top button
error: