KeralaNEWS

ഈ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ പിന്നൊന്നും നോക്കേണ്ട; വീട്ടില്‍ അടച്ചിരുന്ന് റെസ്‌റ്റെടുക്കുക

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പാലിച്ച് യഥാസമയം ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വായുവിലൂടെ പകരുന്ന വൈറസ് രോഗമാണിത്. സാധാരണക്കാരില്‍ രോഗലക്ഷണങ്ങള്‍ ഒന്ന് മുതല്‍ രണ്ടാഴ്ചക്കകം കുറയുമെങ്കിലും ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാര്‍, രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍, മുതിര്‍ന്നവര്‍, മറ്റു ഗുരുതരരോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ചികിത്സ തേടിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.

ചെറിയ കുട്ടികളില്‍ പനി, ഛര്‍ദ്ദി, അപസ്മാര ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടണം. എച്ച് വണ്‍ എന്‍ വണ്‍ പനിക്ക് ഫലപ്രദമായ ഒസല്‍ട്ടമാവിര്‍ ഗുളിക എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.

Signature-ad

രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീടിനുള്ളില്‍ പൂര്‍ണമായി വിശ്രമിക്കുക

സ്‌കൂള്‍, ഓഫീസ് എന്നിവിടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുക

മാസ്‌ക് ധരിക്കുക, അകലം പാലിക്കുക

ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക

പോഷകഗുണമുള്ള ആഹാരവും പാനീയങ്ങളും കഴിക്കുക

ലക്ഷണങ്ങള്‍

പനി, ചുമ, തലവേദന, പേശിവേദന, സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍, ചിലപ്പോള്‍ ഛര്‍ദ്ദിയും വയറിളക്കവും

 

 

Back to top button
error: