22 സ്ലീപ്പര്‍ ട്രെയിനുകളാണ് നിര്‍മിച്ചിരിക്കുന്നത്.നിലവില്‍
അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ വന്ദേഭാരത് ട്രെയിനുകളുടെ മൂന്ന് പതിപ്പുകള്‍ അവതരിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി നേരത്തെ അറിയിച്ചിരുന്നു.വന്ദേ ചെയര്‍ കാര്‍, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്‌സ് എന്നിവയാണ് മൂന്ന് പതിപ്പുകള്‍.
100 കിലോമീറ്റര്‍ താഴെയുള്ള ദൂരം സര്‍വീസ് നടത്തുന്നവയായിരിക്കും വന്ദേ മെട്രോ, 100-500 കിലോമീറ്ററിനിടയിലുള്ള ദൂരം സര്‍വീസ് നടത്താന്‍ വന്ദേ ചെയര്‍ കാറും, 550 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്താന്‍ വന്ദേ സ്ലീപ്പറും ട്രാക്കിലിറക്കും.
അതേസമയം 2024 ഓഗസ്റ്റ് മാസത്തോടെ 75 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകൾ.കാരണം, 2022-23-ല്‍ 32 ട്രെയിനുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിക്ക് ഇതു വരെ ഒരു വന്ദേ ഭാരത് ട്രെയിന്‍ പോലും ഡെലിവര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.