Month: June 2023
-
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈയ് 12 ലേക്ക് മാറ്റി. കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ജൂലൈയ് ഏഴിനകം മറുപടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തില്‍ സുപ്രീംകോടതി പരാമര്‍ശം നടത്തിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയ്ക്കായി അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി പരാമര്‍ശിച്ചത്. തെരുവുനായ ആക്രമണം രൂക്ഷമായ വിഷയമാണെന്നും തെരുവുനായയുടെ ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി നിഹാല്‍ മരിച്ച കാര്യം അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. അടിയന്തര നടപടി ഈക്കാര്യത്തില്‍ കോടതിയില്‍ നിന്ന് ഉണ്ടാകണമെന്ന് അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് ഇത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. അതേസമയം, സംസ്ഥാനത്ത്…
Read More » -
Kerala
തിരുവല്ലയിൽ മിന്നൽ പരിശോധന;115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി
പത്തനംതിട്ട: തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി. ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആറുമണിവരെയായിരുന്നു പരിശോധന. മത്സ്യം വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് പരിശോധന. പരിശോധന സംഘത്തിന്റെ ഒപ്പം ഉണ്ടായിരുന്ന മൊബൈല്‍ യൂണിറ്റില്‍ ഉടന്‍ തന്നെ പരിശോധന നടത്തുകയായിരുന്നു.
Read More » -
Kerala
നിഖിലിന് വ്യാജരേഖ ഒപ്പിച്ചുകൊടുത്ത് എസ്എഫ്‌ഐ മുന്‍ നേതാവോ? കായംകുളം സിപിഎമ്മില്‍ ചര്‍ച്ച
ആലപ്പുഴ: കായംകുളത്തെ എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന് കലിംഗ സര്‍വകലാശാലയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു പിന്നില്‍ പഴയ എസ്എഫ്‌ഐ നേതാവെന്ന് സംശയം. ഇപ്പോള്‍ മാലദ്വീപില്‍ ജോലി ചെയ്യുന്ന ഇയാള്‍, മുന്‍പ് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. വിവിധ സര്‍വകലാശാലകളിലേക്ക് ഇയാളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സംഘടിപ്പിച്ച് നല്‍കിയിരുന്നതായും സൂചനയുണ്ട്. അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റിനു പിന്നില്‍ വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി പോലീസ് സംശയിക്കുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഇടപാടില്‍ കായംകുളം ഏരിയയിലെ ചില നേതാക്കള്‍ക്കും പങ്കുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകളും സിപിഎം കേന്ദ്രങ്ങളില്‍ ഉയരുന്നുണ്ട്. സംസ്ഥാനത്ത് സിപിഎമ്മില്‍ ഏറ്റവുമധികം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ജില്ലയാണ് ആലപ്പുഴ. ജില്ലയില്‍ പാര്‍ട്ടിക്ക് ഏറ്റവുമധികം തലവേദനയുള്ളതാകട്ടെ കായംകുളം ഉള്‍പ്പെട്ട മേഖലയിലും.
Read More » -
India
ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി വെറ്റിനറി ഡോക്ടർ ആത്മഹത്യ ചെയ്തു
പൂനെ:ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി വെറ്റിനറി ഡോക്ടർ ആത്മഹത്യ ചെയ്തു.പൂനെയിലെ വര്‍വാന്ദ് മേഖലയിലാണ് സംഭവം. ഡോക്ടര്‍ അതുല്‍ ദിവേകര്‍ (42), പല്ലവി ദിവേകര്‍ (39), ഇവരുടെ മക്കളായ അദ്വൈത് (9), വേദാന്തി (6) എന്നിവരാണ് മരിച്ചത്. ദിവേകര്‍ ആദ്യം വീട്ടില്‍ വെച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുട്ടികളെ വീടിനടുത്തുള്ള കിണറ്റിലേക്ക് എറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പിന്നീട് വീട്ടില്‍ തിരിച്ചെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തൂങ്ങിമരിച്ച നിലയിലാണ് ദമ്ബതികളുടെ മൃതദേഹം കണ്ടെത്തിയത്. അതുല്‍ ഉപേക്ഷിച്ചതായി കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പില്‍ ഭാര്യയുടെ ‘പീഡന’മാണ് തന്റെ പ്രവൃത്തിക്ക് പിന്നിലെ കാരണമെന്ന് പറയുന്നു. പോലീസ് വിഷയം കൂടുതല്‍ അന്വേഷിച്ചുവരികയാണ്.
Read More » -
Kerala
26 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ഉപേക്ഷിച്ചു; പത്തനംതിട്ടയിൽ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: 26 വയസ്സുള്ള യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തിരുവല്ല കവിയൂര്‍ മുണ്ടിയപ്പള്ളി സ്വദേശി തൈപ്പറമ്ബില്‍ വീട്ടില്‍ ബിബിൻ ചന്ദ്രൻ (34) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. മല്ലപ്പള്ളി സ്വദേശിയായ ഇരുപത്തിയാറുകാരിയുടെ പരാതിയില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരമയിരുന്നു കേസ് എടുത്തത്. പെണ്‍കുട്ടിയെ ബിബിൻ രണ്ടുവര്‍ഷം മുമ്ബ് പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലായി താമസിപ്പിക്കുകയും ഗര്‍ഭിണിയാക്കിയ ശേഷം ഉപേക്ഷിക്കുകയുമായിരുന്നു.പ്രസവശേഷം യുവതിയെയും കുട്ടിയെയും സംരക്ഷിക്കുന്നതിന് പകരം മറ്റൊരു പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുവന്ന് കൂടെതാമസിപ്പിക്കുകയും ചെയ്തു. ഇയാളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
India
കുരങ്ങുകളെ വിഷം നല്‍കി കൊന്ന ഒൻപത് പേർ അറസ്റ്റില്‍
കാശിപ്പൂർ: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗര്‍ ജില്ലയിൽ കാശിപൂരിലെ മാവ് തോട്ടത്തിൽ നാശം സൃഷ്ടിച്ച കുരങ്ങുകളെ വിഷം കൊടുത്തു കൊന്ന കേസിൽ 9 പേർ അറസ്റ്റിൽ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 (എ), 11 (എല്‍) വകുപ്പുകള്‍, മൃഗ പീഡന നിയമം, വന്യജീവി (സംരക്ഷണം) നിയമത്തിലെ സെക്ഷൻ 9/51 എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഛോട്ടേ ഖാൻ, ഇമ്രാൻ, അഫ്‌സല്‍, അൻവര്‍, ഇഖ്‌രാര്‍ ഷാ, നദീം, മുബാറിക്, മുഹമ്മദ്, ഇമാമുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പശ്ചാത്തലവും മറ്റും പരിശോധിച്ച് വരികയാണെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഭയ് പ്രതാപ് സിംഗ് പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ കുറ്റിക്കാട്ടില്‍ ഏഴ് കുരങ്ങുകളുടെ ജഡം കണ്ടെത്തിയതായും എഎസ്പി പറഞ്ഞു.
Read More » -
India
ട്രക്കുകളുടെ കാബിനുകളില്‍ എയര്‍കണ്ടീഷന്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ ദിവസങ്ങളോളം വാഹനത്തില്‍ ചെലവഴിക്കുന്നവരാണ് ലോറി ഡ്രൈവര്‍മാര്‍. ഒരുപക്ഷെ, മറ്റ് ഏത് വാഹനങ്ങളുടെ ഡ്രൈവര്‍മാരെ അപേക്ഷിച്ചും വാഹനത്തില്‍ കൂടുതല്‍ സമയം കഴിയുന്നതും ലോറിയുടെ ഡ്രൈവര്‍മാര്‍ തന്നെയായിരിക്കും. ഇവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ സുപ്രധാന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2025 മുതല്‍ എല്ലാ ട്രക്കുകളിലും എ.സി. ക്യാബിനുകള്‍ നിര്‍ബന്ധമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ചരക്ക് ഗതാഗത മേഖലയില്‍ മുഖ്യപങ്കുവഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനവും വിശ്രമകേന്ദ്രങ്ങളുടെ അഭാവവും മൂലം വലിയ ബുദ്ധിമുട്ടുകളാണ് ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ് ഈ തിരുമാനം. കടുത്ത ചൂടിലും വലിയ തണുപ്പിലും വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് യാത്രവേളയിലുണ്ടാകുന്ന പ്രശ്നങ്ങളും മറ്റും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങളുടെ ക്യാബിന്‍ എയര്‍ കണ്ടീഷന്‍ ആക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവഴി കൂടുതല്‍ സുഖകരമായ ഡ്രൈവിങ് അനുഭവം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഡ്രൈവര്‍മാരുടെ ആരോഗ്യത്തിന് പോലും ഈ…
Read More » -
India
”മോദിയെ ഇഷ്ടം, ആരാധകനാണ്; മനുഷ്യ സാധ്യമായ വേഗത്തില്‍ ടെസ്ല ഇന്ത്യയില്‍”
ന്യൂയോര്‍ക്ക്: 3 ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെസ്‌ല സിഇഒയും ട്വിറ്റര്‍ ഉടമയുമായ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി. താന്‍ പ്രധാനമന്ത്രി മോദിയുടെ വലിയൊരു ആരാധകനാണെന്ന്, കൂടിക്കാഴ്ചയ്ക്കു ശേഷം മസ്‌ക് പ്രതികരിച്ചു. ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാനുള്ള താല്‍പര്യവും അതുമായി ബന്ധപ്പെട്ട പദ്ധതികളും മസ്‌ക്, മോദിയുമായി പങ്കുവച്ചതായാണ് വിവരം. ”പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച വളരെ നന്നായിരുന്നു. അദ്ദേഹത്തെ എനിക്ക് വലിയ ഇഷ്ടമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം ഞങ്ങളുടെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. അതുകൊണ്ടു തന്നെ കുറച്ചു നാളായി ഞങ്ങള്‍ തമ്മില്‍ നല്ല പരിചയമുണ്ട്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് എനിക്ക് വലിയ ആകാംക്ഷയാണ്. ലോകത്ത് മറ്റേതൊരു രാജ്യവുമായും തട്ടിച്ചുനോക്കിയാല്‍, ഇന്ത്യയ്ക്ക് മികച്ച ഭാവിയുണ്ടെന്ന് വ്യക്തമാണ്” കൂടിക്കാഴ്ചയ്ക്കു ശേഷം മസ്‌ക് പറഞ്ഞു. മനുഷ്യന് സാധ്യമാകുന്നത്ര വേഗത്തില്‍ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും, ഒരു ചോദ്യത്തിന് ഉത്തരമായി മസ്‌ക് വ്യക്തമാക്കി. ”പ്രധാനമന്ത്രി മോദിക്ക് ഇന്ത്യയെക്കുറിച്ച് വലിയ കരുതലുണ്ട്. കാരണം, ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍…
Read More » -
Kerala
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി സര്‍ജിക്കല്‍ വാര്‍ഡില്‍ ‘മൂര്‍ഖന്‍കൂട്ടം’; എട്ടെണ്ണം കസ്റ്റഡിയില്‍
മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എട്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. സര്‍ജിക്കല്‍ വാര്‍ഡിലും വാര്‍ഡിനോടു ചേര്‍ന്ന വരാന്തയിലുമായി പാമ്പുകളെ കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് രോഗികളെ മെഡിക്കല്‍ വാര്‍ഡിലേക്കും പ്രീ ഓപ്പറേറ്റീവ് വാര്‍ഡിലേക്കും മാറ്റി സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു. സൗകര്യക്കുറവ് പരിഗണിച്ച് രോഗികളെ ആശുപത്രിയിലേക്കു പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ 3 ദിവസത്തിനിടെയാണ് ഇത്രയും പാമ്പുകളെ കണ്ടെത്തിയത്. 8 രോഗികള്‍ സര്‍ജിക്കല്‍ വാര്‍ഡില്‍ കിടത്തിച്ചികിത്സയിലുണ്ടായിരുന്നു. വാര്‍ഡിനു സമീപം അടഞ്ഞു കിടക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്ററിലും പാമ്പിനെ കണ്ടെത്തി. 4 പാമ്പുകളെ ജീവനക്കാരും നാലെണ്ണത്തിനെ ജില്ലാ ട്രോമാകെയര്‍ സ്റ്റേഷന്‍ യൂണിറ്റ് റെസ്‌ക്യു സംഘത്തിന്റെ പരിശോധനയിലുമാണ് കണ്ടെത്തിയത്. സര്‍ജിക്കല്‍ വാര്‍ഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്.
Read More »
