CrimeNEWS

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്‌നയുടെ ജാമ്യം നീട്ടി, ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരും

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. സരിത്തിന്റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്കുശേഷം തീരുമാനം എടുക്കും. സ്വപ്നയെയും സരിത്തിനെയും ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യാത്തതില്‍ ഇ.ഡിക്കെതിരേ കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം.

അതേസമയം, ശിവശങ്കറിന്റെ റിമാന്‍ഡ് ഓഗസ്റ്റ് അഞ്ചുവരെ കോടതി നീട്ടി. ശിവശങ്കര്‍ ഒരുഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ഇ.ഡി കോടതിയില്‍ അറിയിച്ചത്. കേസില്‍ ഫെബ്രുവരി 14 നാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇ.ഡി. കേസ്. ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.

Signature-ad

 

 

Back to top button
error: