KeralaNEWS

കരുവാറ്റ പള്ളിക്ക് സമീപം കഞ്ചാവുചെടി കണ്ടെത്തി

പത്തനംതിട്ട:അടൂർ ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം കഞ്ചാവുചെടി കണ്ടെത്തി.വ്യാഴാഴ്ച രാവിലെ 11.30നാണ് സംഭവം.

50 സെന്‍റീമീറ്റര്‍ ഉയരവും മൂന്നുമാസം പ്രായവുമായ കഞ്ചാവുചെടി അടൂര്‍ ബൈപാസില്‍ കരുവാറ്റ പള്ളിക്ക് സമീപം നടപ്പാതയില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലുകള്‍ക്കിടയില്‍നിന്നാണ് കണ്ടെത്തിയത്.

 

Signature-ad

അടൂരിലെ പല പ്രദേശങ്ങളും ലഹരിമാഫിയയുടെ വിഹാര കേന്ദ്രമാണ്. അടൂര്‍ ബൈപാസില്‍ ഇരുട്ടിന്റെ മറവില്‍ കഞ്ചാവിന്‍റെ കൈമാറ്റവും വില്‍പനയും നടക്കാറുണ്ടെന്ന ആരോപണം ശക്തമാണ്. ഇങ്ങനെ നടന്ന കൈമാറ്റത്തിനിടെ വീണുപോയത് പുല്ലുകള്‍ക്കിടയില്‍ കിടന്നു വളര്‍ന്നതായാണ് കരുതുന്നത്.

 

പത്തനംതിട്ട എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍ മാത്യു ജോണ്‍, സി.ഇ.ഒമാരായ ബിനു വര്‍ഗീസ്, ബി.എല്‍. ഗിരീഷ്, ഐ.ബി ഇൻസ്പെക്ടര്‍ ശ്യാംകുമാര്‍, ഐ.ബി ഉദ്യോഗസ്ഥൻ സി.കെ. മനോജ് റെജി എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Back to top button
error: