ലോകത്ത് ഏറ്റവും കൂടുതല്‍ ന്യൂനപക്ഷങ്ങള്‍ ഭാരതത്തിലാണുള്ളത്.അവര്‍ക്ക് ലോകത്ത് മറ്റെങ്ങുമില്ലാത്ത അവകാശങ്ങളും അവസരങ്ങളും സുരക്ഷയുമാണ് രാജ്യം നൽകുന്നതും.
എന്നാല്‍ ചില രാജ്യദ്രോഹ ശക്തികള്‍ ന്യൂനപക്ഷത്തെ മുൻനിർത്തി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്.ചില രാഷ്ട്രീയ കക്ഷികള്‍ ഇവര്‍ക്കൊപ്പം നില്‍ക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ യശ്ശസ് ലോകത്തിന്റെ നെറുകയില്‍ എത്തിച്ച പ്രധാനമന്ത്രിയെ താഴെയിറക്കാനും, ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുമുള്ള സാമ്രാജ്യത്വ ശക്തികളുടെ മോഹം ജനം പുച്ഛിച്ചുതള്ളുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഒൻപത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്ബര്‍ക്ക സേ സമര്‍ത്ഥന്‍ കാമ്ബയിനിന്റെ ഭാഗമായാണ് നഖ്വി വടകരയില്‍ എത്തിയത്.
മതനിരപേക്ഷതയേയും രാഷ്ട്രത്തിന്റെ ഭദ്രതയേയും തകര്‍ക്കാന്‍ ചില വര്‍ഗ്ഗീയ, രാഷ്ട്രീയ ശക്തികള്‍ നടത്തുന്ന ക്രിമിനല്‍ ഗൂഢാലോചനക്കെതിരെ ദേശീയ ബോധമുള്ള ജനങ്ങള്‍ എപ്പോഴും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.