ആലപ്പുഴ: ജില്ലാ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ജെ ഹാരിസ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍. ഇന്ന് രാവിലെയാണ് സംഭവം.
റിസോര്‍ട്ട് ലൈസന്‍സുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി യു. മണിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ് പിടിയിലായത്. റിസോര്‍ട്ടിന്റെ ലൈസന്‍സിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം നടപടിയൊന്നും ഇല്ലാത്തതിനാല്‍ ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് ഇയാള്‍ മണിയില്‍ നിന്നും 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് മണി വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു.
രാവിലെ ഹാരിസ് ആവശ്യപ്പെട്ട തുകയുടെ ആദ്യ ഗഡുവായ 2000 രൂപ നല്‍കുന്നതിനിടെ ഇയാളെ വിജിലന്‍സ് പിടികൂടുകയായിരുന്നു.