KeralaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റിൽ

കോഴിക്കോട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. പേരാമ്ബ്ര പഞ്ചായത്തിലെ എരവട്ടൂര്‍ കുണ്ടുങ്കരമുക്കില്‍ അരക്കുന്നുമ്മല്‍ സോമൻ (42) ആണ് പിടിയിലായത്.

ഇയാള്‍ക്കെതിരേ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. രണ്ടുദിവസം മുമ്ബാണ് കേസിനാസ്പദമായ സംഭവം.

 

Signature-ad

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് മന്ത്രവാദം നടത്തിയ ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.കുറ്റ്യാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: