Movie

ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’യിലെ താരങ്ങളുടെ വരവറിയിച്ച് ഗംഭീര മോഷൻ പോസ്റ്റർ റിലീസായി

  ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയും മമ്മുട്ടിയുടെ മകൻ ദുല്‍ഖര്‍ സല്‍മാനും ചേർന്നൊരുക്കുന്ന’കിംഗ് ഓഫ് കൊത്ത’യിലെ രാജാവിന്റെ വരവറിയിച്ചുകൊണ്ടുള്ള വമ്പൻ അപ്ഡേറ്റുകളാണ് ചിത്രത്തിന്റെ അണിയറക്കാർ പുറത്തുവിടുന്നത്. ഇന്ന് റിലീസായ മോഷൻ പോസ്റ്ററിൽ ചിത്രത്താലെ താരങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നു.

Signature-ad

ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായി തെന്നിന്ത്യയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപിച്ച്‌ തരംഗമായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്. താരനിര കൊണ്ട് സമ്പന്നമായ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് എത്തുക. കൊത്തയിലെ രാജാവിന്റെ വരവറിയിച്ച് ജൂൺ 28ന് ചിത്രത്തിന്റെ ടീസർ റിലീസാകും.

‘കിംഗ് ഓഫ് കൊത്ത’യുടെ മ്യൂസിക് റൈറ്റ്സ് റെക്കോര്‍ഡ് തുകക്കാണ് വിറ്റുപോയത്. ജേക്സ് ബിജോയും ഷാന്‍ റഹ്‌മാനുമാണ് ഈ മാസ്സ് ആക്ഷന്‍ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ദുല്‍ഖർ സൽമാന്റെ ഇതുവരെ കാണാത്ത തീപ്പൊരി സ്റ്റൈലിഷ് ലുക്കിലാണ് ‘കിംഗ് ഓഫ് കൊത്ത’ പ്രേക്ഷകരിലേക്ക് എത്തുക. 95 ദിവസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിങ്ങിന് കരൈക്കുടിയിലാണ് അവസാനിച്ചത്. തിയേറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ,
വിതരണം : വേഫേറെർ ഫിലിംസ്,

പി.ആർ.ഒ പ്രതീഷ് ശേഖർ.

Back to top button
error: