ന്യൂഡൽഹി: കേരളത്തിൽ മൊബൈൽ ഉപഭോക്താക്കളുടെ എണ്ണം 1 .64 ലക്ഷം കുറഞ്ഞതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കാണിത്.സംസ്ഥാനത്തെ മൊത്തം മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 1.64 ലക്ഷം കുറഞ്ഞ് 42.24 ദശലക്ഷമായെന്നും ട്രായ് ഡാറ്റ വ്യക്തമാക്കുന്നു.
വോഡഫോണ്‍ ഐഡിയ ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഇടിഞ്ഞതായാണ് കണക്ക്. കേരളത്തില്‍ 1.15 ലക്ഷം ഉപഭോക്താക്കളെയും രാജ്യവ്യാപകമായി 2.99 ദശലക്ഷം ഉപയോക്താക്കളെയും അവർക്ക് നഷ്ടപ്പെട്ടു.അതുപോലെ, ബിഎസ്എന്‍എല്ലിനും തിരിച്ചടി നേരിട്ടു, കേരളത്തില്‍ ഏകദേശം 1.10 ലക്ഷം ദേശീയതലത്തില്‍ 7.2 ലക്ഷം എന്നിങ്ങനെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ നഷ്ടം സംഭവിച്ചു.
അതേസമയം ജിയോയ്ക്ക് കേരളത്തിൽ 49000ത്തിലധികം പുതിയ വരിക്കാരെ ലഭിച്ചു.ദേശീയതലത്തില്‍ ജിയോയ്ക്ക് 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാര്‍ ഉണ്ടായി. എയര്‍ടെല്‍ കേരളത്തില്‍ 12,000 പുതിയ വരിക്കാരെയും ദേശീയ തലത്തില്‍ ഏകദേശം 76,000 വരിക്കാരെയും ചേര്‍ത്തു.