ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും റോഡ് തകര്‍ന്നതോടെ ബദ്രീനാഥ് യാത്രികര്‍ വഴിയില്‍ കുടുങ്ങി.
ഉത്തരാഖണ്ഡിലെ ചമോലിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ബദ്‍രീനാഥിലേക്കുള്ള ദേശീയ പാത ഏഴിന്റെ ഒരു ഭാഗം പൂര്‍ണമായും മണ്ണിടിച്ചിലില്‍ തകര്‍ന്നു. നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഹലിമാചലില്‍ മാണ്ഡിയും കുളുവും ബന്ധിപ്പിക്കുന്ന ദേശീയപാതയില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും മൂലം തടസമുണ്ടായതിനെ തുടര്‍ന്ന് 15 കിലോമീറ്റര്‍ ദൂരത്തില്‍ ഗതാഗതക്കുരുക്ക് നേരിടുകയും 200 ഓളം വരുന്ന വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് സമീപ സംസ്ഥാനമായ ഉത്തരാഖണ്ഡിലും മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്.