Month: June 2023

  • Kerala

    കേരള എക്സ്പ്രസ് പതിവായി വൈകുന്നു;വി. മുരളീധരന് നിവേദനം നല്‍കി ഡൽഹി മലയാളി കൂട്ടായ്മ

    ന്യൂഡൽഹി:കേരള എക്സ്പ്രസ് പതിവായി വൈകുന്നതുമൂലം യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുവെന്ന് കാണിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഡൽഹി മലയാളി കൂട്ടായ്മ നിവേദനം നല്‍കി. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് പോകുന്ന പ്രതിദിന ട്രെയിനായ കേരള എക്സ്പ്രസ്സ്‌, പതിവായി മണിക്കൂറുകളോളം താമസിക്കുന്നതു മൂലം മലയാളി യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയും, വിഷയം പരിഹരിക്കുന്നതിന് മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഡല്‍ഹി മലയാളീ കൂട്ടായ്മ (ഡി.എം.കെ) മലയാളിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരന് നിവേദനം നല്‍കിയത്. ദിവസവും രാത്രി 8. 20 – ന് പുറപ്പെടുന്ന ട്രെയിൻ, പതിവായി 5 മുതല്‍ 12 മണിക്കൂര്‍ വരെ താമസിച്ച്,‌ കേരളത്തിലെ ഭൂരിഭാഗം സ്റ്റേഷനുകളിലും അര്‍ദ്ധ രാത്രിയിലും പുലര്‍ച്ചെയുമായാണ് എത്തിച്ചേരുന്നത്. ഇത് യാത്രക്കാര്‍ക്ക് സമയനഷ്ടവും, സാമ്ബത്തിക നഷ്ടവും വരുത്തുന്നു. മാത്രവുമല്ല, ഉറക്കിളപ്പ് മൂലം ശാരീരികമായും, മാനസികമായും  തളരുന്നു. നിവേദനത്തില്‍ മലയാളി കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.   വിഷയം കേരളത്തില്‍ നിന്നുള്ള എം. പി മാരെയും ധരിപ്പിച്ച്‌ പ്രശ്ന പരിഹാരത്തിനുള്ള…

    Read More »
  • Kerala

    അവയവ കച്ചവടം;  കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ കൂടുതല്‍ തെളിവുകൾ

    കൊച്ചി:അവയവ കച്ചവട വിവാദത്തില്‍ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ കൂടുതല്‍ തെളിവുകൾ പുറത്ത്. മുൻ അന്വേഷണ ഉദ്യോഗസ്ഥനായ റിട്ട ഡിവൈഎസ്പി ഫേമസ് വര്‍ഗീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മരണപ്പെട്ട എബിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് അന്ന് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ആയിരുന്ന ഫേമസ് പറഞ്ഞു. എബിന്റെ കരളും വൃക്കകളും ശേഖരിച്ചത് നിരുത്തരവാദപരമായി ആയിരുന്നു. ഇതുവഴി മറ്റ് ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുണ്ടായെന്നും പോലീസ് സര്‍ജൻ മൊഴി നല്‍കിയിരുന്നതായി ഫേമസ് വ്യക്തമാക്കി.   തലയില്‍ രക്തം കട്ടപിടിച്ചതിന് നല്‍കേണ്ട ചികിത്സ എബിന് നല്‍കിയില്ലെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജൻ അന്ന് തന്നോട് പറഞ്ഞതായി വര്‍ഗീസ് പറയുന്നു. ശേഷം ഫയലുകള്‍ പരിശോധിച്ചപ്പോള്‍ അസ്വഭാവികത തോന്നി. തുടര്‍ന്ന് താൻ അന്ന് പോലീസ് സര്‍ജന്റെയും ലേക്ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും മൊഴിയെടുത്തതായും ഫേമസ്  വ്യക്തമാക്കി.   എബിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങള്‍ വിദേശിയ്‌ക്ക് ദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിക്കെതിരെ കോടതി കേസെടുത്തിരുന്നു. കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ…

    Read More »
  • NEWS

    ഒഡെപെക്ക് മുഖേനെ യുഎഇയിലേക്ക് സെക്യൂരിറ്റി ഗാര്‍ഡുകളെ തിരഞ്ഞെടുക്കുന്നു; അഭിമുഖം ജൂലൈ 9ന് അങ്കമാലിയിൽ

    അങ്കമാലി:കേരള സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യുഎഇയിലേക്ക് സെക്യൂരിറ്റി ഗാര്‍ഡുകളെ തിരഞ്ഞെടുക്കുന്നു. യുഎഇയിലെ പ്രമുഖ സ്ഥാപനമായ വേള്‍ഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നതിനായാണ് ഒഡെപെക്ക് വാക്ക് – ഇൻ -ഇന്റര്‍വ്യൂ നടത്തുന്നത്. ജൂലൈ 9 ഞായറാഴ്ച അങ്കമാലിയില്‍ വെച്ചായിരിക്കും വാക്ക് – ഇൻ – ഇന്റര്‍വ്യൂ. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. എസ്‌എസ്‌എല്‍സിയാണ് ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതയായി പറഞ്ഞിരിക്കുന്നത്. കൂടാതെ ഇംഗ്ലീഷില്‍ നല്ല ആശയവിനിമയ വൈദഗ്ധ്യവും ഏതെങ്കിലും മേഖലയില്‍ ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് മുന്‍തൂക്കം ലഭിക്കും.25 മുതല്‍ 40 വയസ്സ് വരെയാണ് പ്രായപരിധി. 1200 യുഎഇ ദിര്‍ഹമായിരിക്കും അടിസ്ഥാന ശമ്ബളം. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങളായി 2262 ദിര്‍ഹം വരെ ലഭിക്കും. ഓവര്‍ടൈം ഡ്യൂട്ടി എടുക്കുന്നവര്‍ക്ക് അതിന്റേതായ ആനുകൂല്യവും ലഭിക്കും.   താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 9 ഞായറാഴ്ച രാവിലെ 9 മണിക്കും 12 മണിക്കും…

    Read More »
  • Kerala

    ചെളിക്കെട്ടിൽ മുങ്ങി മാവുങ്കാല്‍ ടൗൺ

    കാസർകോട്:മഴക്കാലം തുടങ്ങിയതോടെ മാവുങ്കാല്‍ ടൗൺ ചെളിക്കെട്ടിൽ മാവുകുഴച്ചതുപോലെയായി.ടൗണില്‍ എവിടെ തിരിഞ്ഞാലും ചെളിവെള്ളക്കെട്ടാണ്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നടക്കുന്ന പ്രവൃത്തികളാണ് ടൗണിനെ ചെളിവെള്ളക്കെട്ടിലാക്കിയത്.റോഡ് നവീകരണത്തില്‍ മുൻപ് നിലവിലുണ്ടായിരുന്ന ഓവുചാലുകളെല്ലാം ഇല്ലാതായതാണ് ടൗണിനെ വെള്ളക്കെട്ടിലാക്കിയത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പാണത്തൂര്‍ ഭാഗത്തേക്കുള്ള ബസ്‌കാത്തിരിപ്പ് കേന്ദ്രം ചെളിവെള്ളത്തില്‍ ചുറ്റപ്പെട്ട് ദ്വീപുപോലെയായി. കാത്തിരിപ്പുകേന്ദ്രത്തിന്‌ മുന്നിലുള്ള ചെളിവെള്ളത്തിലൂടെ വേണം ബസില്‍ കയറിപ്പറ്റാൻ.കാത്തിരിപ്പുകേന്ദ്രത്തിലെ വെള്ളക്കെട്ടിന് തൊട്ടടുത്ത മഴവെള്ളച്ചാലിലേക്ക് ഓവുചാല്‍ ഉണ്ടാക്കിയാല്‍ എളുപ്പത്തില്‍ പരിഹാരം കാണാനാകുമെങ്കിലും അധികൃതര്‍ ആരുംതന്നെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

    Read More »
  • India

    പശുമോഷണം; ത്രിപുരയിൽ പൊലീസിന്റെ കണ്‍മുന്നില്‍ പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്നു

    അഗർത്തല: പശുമോഷണം ആരോപിച്ച് ത്രിപുരയിൽ  പൊലീസിന്റെ കൺമുന്നിൽ പട്ടാപ്പകൽ യുവാവിനെ തല്ലിക്കൊന്നു. നന്ദു സർക്കാർ (30) എന്നയാളെയാണ് ​ഒരു സംഘം ആളുകൾ കെട്ടിയിട്ട് മർദിച്ച് കൊന്നത്. കിഴക്കൻ അഗർത്തല പൊലീസ് സ്റ്റേഷന് കീഴിലുള്ള ബൽദാഖൽ പാലത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.   എട്ട് മണിയോടെ നന്ദു സർക്കാരിനെ വീട്ടിൽ നിന്ന് ബലമായി വലിച്ചിറക്കി കൊണ്ടുപോയി പാലത്തിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് സ്ത്രീകളും പുരുഷന്മാരും ചേർന്ന് മുളവടി കൊണ്ട് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബിഹാറിലെ പട്നയിൽ കഴിഞ്ഞ ദിവസം മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന കന്നുകാലികളുടെ എല്ലുമായി പോയ മുസ്‍ലിം ട്രക്ക് ഡ്രൈവറെ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം ത​ല്ലിക്കൊന്നിരുന്നു. മുഹമ്മദ് സഹിറുദ്ദീനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവമുണ്ടായത്.

    Read More »
  • Kerala

    സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതല്‍

    തിരുവനന്തപുരം:സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തില്‍ വരും. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് അവ സഞ്ചരിക്കുന്ന പാത അനുസരിച്ചാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്.ഒമ്ബത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് വേഗപരിധി പരിഷ്കരിച്ചത്. സഞ്ചരിക്കുന്ന പാതപ്രകാരം വാഹനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗത യഥാക്രമം ഇരുചക്രവാഹനങ്ങള്‍ •നഗര റോഡുകളില്‍ 50 കി.മി •മറ്റെല്ലാ റോഡുകളിലും 60 കി.മീ ഒമ്ബത് സീറ്റ് വരെയുള്ള യാത്രാ വാഹനങ്ങള്‍ •ആറ് വരി ദേശീയ പാതയില്‍ 110 കി.മീ •നാല് വരി ദേശീയ പാതയില്‍ 100 കി.മീ •നാല് വരി സംസ്ഥാന പാത, മറ്റ് ദേശീയ പാത 90 കി.മീ •മറ്റ് സംസ്ഥാനപാത, പ്രധാന ജില്ലാ റോഡുകള്‍ 80 കി.മീ മ•റ്റ് റോഡുകളില്‍ 70 കി.മീ •നഗര റോഡുകള്‍ 50 കി.മീ ഒമ്ബത് സീറ്റിന് മുകളിലുള്ള ലൈറ്റ് മീഡിയം ഹെവി യാത്രാ വാഹനങ്ങള്‍ •ആറ് വരി ദേശീയ പാതയില്‍ 95 കി.മീ •നാല് വരി ദേശീയ പാതയില്‍ 90 കി.മീ •മറ്റ്…

    Read More »
  • NEWS

    ഒമാനിലെ സലാലയിൽ മലയാളി യുവാവ് മുങ്ങിമരിച്ചു

    സലാല: ദുബൈയില്‍നിന്ന് അവധി ആഘോഷിക്കാനെത്തിയ മലയാളി യുവാവ് സലാലയിലെ വാദി ദര്‍‌ബാത്തില്‍ മുങ്ങി മരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്ബില്‍ സാദിഖ് (29) ആണ്‌ മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരക്കാണ്‌ അപകടം. വാദി ദര്‍ബാത്തില്‍ നീന്താന്‍ ശ്രമിക്കവെ ചെളിയില്‍ പൂണ്ട് പോവുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി കരക്ക് കയറ്റിയെങ്കിലും മരിച്ചു. മൃതദേഹം സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.   അബൂദാബിയിലുള്ള ബന്ധുക്കളോടൊപ്പമാണ്‌ സാദിഖ് സലാലയിലെത്തിയത്. ജബല്‍ അലിയിലെ കാര്‍ഗോ കമ്ബനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

    Read More »
  • Kerala

    മലപ്പുറത്ത് ഒരു വീട്ടില്‍ തന്നെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് എലിപ്പനി മരണങ്ങള്‍ 

    മലപ്പുറം:ഒരു വീട്ടില്‍ തന്നെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് എലിപ്പനി മരണങ്ങൾ. പൊന്നാനി മുനിസിപ്പാലിറ്റി പ്രദേശത്തെ 70 വയസുകാരനും, മകന്‍ 44 വയസുള്ള ആളും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആണ് എലിപ്പനി മൂലം മരണമടഞ്ഞത്.കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തികള്‍ ആയിരുന്നു ഇവര്‍.  മൃഗങ്ങളെ പരിപാലിക്കുന്നവര്‍ , കാര്ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ , മലിനജലവുമായി സമ്ബര്‍ക്കത്തില്‍ വരന്‍ സാധ്യത ഉള്ള ജോലികള്‍ ചെയ്യന്നവര്‍ ഒക്കെ എലിപ്പനി ബാധിക്കുവാന്‍ കൂടുതല്‍ സാധ്യത ഉള്ളവരാകയാല്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും , പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇത്തരം ജോലിക്കാര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഭക്ഷണശേഷം 100 മില്ലി ഗ്രാമിന്റെ രണ്ട് ഡോഗ്‌സിസൈക്ലിന്‍ കഴിക്കുക വഴി എലിപ്പനി തടയാവുന്നതാണ് .ശരീരത്തില്‍ ചെറിയ മുറിവുകളോ വ്രണങ്ങളോ ഉള്ളവര്‍ പാദം വിണ്ടുകീറിയവര്‍ ഏറെനേരം വെള്ളത്തില്‍ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദുലമായവര്‍ തുടങ്ങിയവരില്‍ എലിപ്പനിക്ക് കാരണമാകുന്ന ലെപ്‌റ്റോസ്‌പൈറ എന്ന രോഗാണുവിന് പ്രവേശിക്കാന്‍ എളുപ്പമാണ്. എലിപ്പനിയുടെ ലക്ഷണങ്ങള്‍ കടുത്ത പനി, തലവേദന, ശക്തമായ ശരീരവേദന, കണ്ണിന്…

    Read More »
  • India

    ഏകീകൃത സിവിൽ കോഡ് ബിജെപി അജണ്ട: പിണറായി വിജയൻ

    തിരുവനന്തപുരം:ഏകീകൃത സിവില്‍ കോഡിനെ കുറിച്ച്‌ പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ‘ഒരു രാഷ്ട്രം ഒരു സംസ്കാരം’ എന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂയെന്നും അദ്ദേഹം വ്യക്തമാക്കി.   നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന ഏകീകൃത സിവില്‍ കോഡിനുപകരം വ്യക്തിനിയമങ്ങള്‍ക്കുള്ളിലെ വിവേചനപരമായ സമ്ബ്രദായങ്ങളുടെ പരിഷ്കരണത്തിനും ഭേദഗതികള്‍ക്കും അനുകൂലമായ ശ്രമങ്ങളാണുണ്ടാവേണ്ടത്. അത്തരം ശ്രമങ്ങള്‍ക്ക് ആ വിശ്വാസ സമൂഹത്തിന്‍റെ പിന്തുണ അത്യാവശ്യവുമാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകളിലൂടെയാണ് അതുണ്ടാകേണ്ടത്. ഏതൊരു മതത്തിലെയും പരിഷ്കരണ പ്രസ്ഥാനങ്ങള്‍ അവയ്ക്കകത്തുനിന്നുമാണ് ഉണ്ടായിട്ടുള്ളത്. പെട്ടെന്നൊരു എക്സിക്യുട്ടീവ് തീരുമാനത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല ഇത്. ഏകീകൃത സിവില്‍ കോഡ് ഈ ഘട്ടത്തില്‍ ആവശ്യകതയുള്ളതോ അഭികാമ്യമോ അല്ലെന്ന് കഴിഞ്ഞ ലോ കമ്മീഷന്‍…

    Read More »
  • Kerala

    എറണാകുളം-വേളാങ്കണ്ണി തീവണ്ടിയുടെ സര്‍വീസ് ഓഗസ്റ്റ് അഞ്ച് വരെ നീട്ടി 

    കോട്ടയം:എറണാകുളം-വേളാങ്കണ്ണി പ്രതിവാര തീവണ്ടിയുടെ സര്‍വീസ് ഓഗസ്റ്റ് അഞ്ച് വരെ നീട്ടിയതായി റയിൽവെ. എറണാകുളത്തുനിന്ന് ജൂലൈ 8, 15, 22, 29 ഓഗസ്റ്റ് അഞ്ച് തീയതികളില്‍ ഉച്ചയ്ക്ക് 1.05-ന് പുറപ്പെടുന്ന തീവണ്ടി (06035) പിറ്റേന്ന് രാവിലെ 5.40-ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണിയില്‍ നിന്ന് ജൂലൈ 9, 16, 23, 30, ഓഗസ്റ്റ് 6 എന്നീ തീയതികളില്‍ വൈകിട്ട് 6.40-ന് പുറപ്പെടുന്ന തീവണ്ടി (06036) പിറ്റേന്ന് രാവിലെ 11.40-ന് എറണാകുളത്ത് എത്തും. റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.   എറണാകുളത്തുനിന്നു സര്‍വീസ് ആരംഭിക്കുന്ന ട്രെയിന് കോട്ടയം,ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്‍മല, ചെങ്കോട്ട, തെങ്കാശി, കടയനെല്ലൂര്‍, രാജപാളയം, ശിവകാശി, വിദുരനഗര്‍, തഞ്ചാവൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകള്‍ ഉണ്ടാവും.

    Read More »
Back to top button
error: