IndiaNEWS

രാജിവയ്ക്കാനൊരുങ്ങിയ മണിപ്പൂർ മുഖ്യമന്ത്രിയെ ബിജെപി പ്രവർത്തകർ തടഞ്ഞു: രാജിക്കത്ത് കീറിയെറിഞ്ഞ് ബീരേൻ സിങ് 

ഇംഫാൽ:കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാജിവയ്ക്കാനൊരുങ്ങിയ മണിപ്പുര്‍ മുഖ്യമന്ത്രി ബീരേൻ സിങിനെ ബിജെപി പ്രവർത്തകർ തടഞ്ഞു.ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലായിരുന്നു നാടകീയ രംഗങ്ങള്‍.
രാജിക്കത്ത് കൈമാറുന്നതിനായി ഗവര്‍ണറെ കാണാൻ പുറപ്പെട്ട മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ജനക്കൂട്ടം തടയുകയായിരുന്നു.തുടർന്ന് ബീരേൻ സിങ് രാജിക്കത്ത് കീറിയെറിയുകയായിരുന്നു. തൊട്ടുപിന്നാലെ താൻ രാജിവെക്കുന്നില്ലെന്ന് വ്യക്തിക്കാക്കുന്ന ബീരേൻ സിങ്ങിന്റെ ട്വീറ്റും പുറത്തുവന്നു.
ജനങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി രാജി തീരുമാനത്തില്‍നിന്ന് ബിരേൻ സിങ് പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകൾ.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഗവര്‍ണറെ കാണാൻ ബിരേൻ സിങ് തീരുമാനിച്ചിരുന്നെങ്കിലും, ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ നൂറുകണക്കിന് ജനങ്ങൾ അണിനിരന്നതോടെ തീരുമാനം മാറ്റിയെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിയെ ഉദ്ധരിച്ച്‌ എൻഡിടിവിയും റിപ്പോര്‍ട്ടുചെയ്തു.

Back to top button
error: