ജോധ്പുര്‍
രാജസ്ഥാനിലെ ജോധ്പുരിലുള്ള ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 410 ഒഴിവുണ്ട്. നാല് വിജ്ഞാപനത്തിലായാണ് അവസരം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ആകെ 22 ഒഴിവ് (ഗ്രൂപ്പ് ബി തസ്തികകള്‍)
തസ്തികകളും ഒഴിവും: പബ്ലിക് ഹെല്‍ത്ത് നഴ്സ്-1, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍-3, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍-3, ഡയറ്റീഷ്യൻ-10, ലീഗല്‍ അസിസ്റ്റന്റ്-1, ലൈബ്രേറിയൻ ഗ്രേഡ്-ക1, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍-1, ലൈബ്രേറിയൻ ഗ്രേഡ്-കകക2. അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 3,000 രൂപ, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2,400 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 9.
ഗ്രൂപ്പ് സി തസ്തികകള്‍ -281 ഒഴിവ്
ഫാര്‍മസിസ്റ്റ് ഗ്രേഡ്-II: ഒഴിവ്-27. യോഗ്യത: ഫാര്‍മസി ഡിപ്ലോമയും ഫാര്‍മസിസ്റ്റായുള്ള രജിസ്ട്രേഷനും. പ്രായം: 21-27 വയസ്സ്.
സാനിറ്ററി ഇൻസ്പെക്ടര്‍: ഒഴിവ്-18. യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയവും ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഹെല്‍ത്ത് സാനിറ്ററി ഇൻസ്പെക്ടര്‍ കോഴ്സും കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രിയില്‍ നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 18-25 വയസ്സ്.
മെഡിക്കല്‍ റെക്കോഡ് ടെക്നീഷ്യൻ/മെഡിക്കല്‍ റെക്കോഡ് ടെക്നീഷ്യൻ (റെക്കോഡ് ക്ലാര്‍ക്ക്): ഒഴിവ്-38. യോഗ്യത: ബി.എസ്സി. മെഡിക്കല്‍ റെക്കോഡ്സ്. അല്ലെങ്കില്‍, സയൻസ് പ്ലസ്ടുവും മെഡിക്കല്‍ റെക്കോഡ് കീപ്പിങ്ങില്‍ കുറഞ്ഞത് ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും കംപ്യൂട്ടര്‍ പരിജ്ഞാനവും. പ്രായം: 18-30 വയസ്സ്.
ലാബ് അറ്റൻഡന്റ്: ഒഴിവ്-41. യോഗ്യത സയൻസ് പ്ലസ്ടുവും മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും. പ്രായം: 18-27 വയസ്സ്.
ഹോസ്പിറ്റല്‍ അറ്റൻഡന്റ് ഗ്രേഡ്–III(നഴ്സിങ് ഓര്‍ഡര്‍ലി/ഹോസ്പിറ്റല്‍ അറ്റൻഡന്റ് ഗ്രേഡ്-കകക (സ്ട്രച്ചര്‍ ബിയറേഴ്സ്)): ഒഴിവ്-106. യോഗ്യത: പത്താംക്ലാസും ഹോസ്പിറ്റല്‍ സര്‍വീസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും. പ്രായം: 18-30 വയസ്സ്.
മറ്റ് തസ്തികകളും ഒഴിവും: ലാബ് ടെക്നീഷ്യൻ-1, ജൂനിയര്‍ മെഡിക്കല്‍ റെക്കോഡ് ഓഫീസര്‍ (റിസപ്ഷനിസ്റ്റ്)-5, ഫാര്‍മ കെമിസ്റ്റ്/കെമിക്കല്‍ എക്സാമിനര്‍-1, ഡാര്‍ക്ക് റൂം അസിസ്റ്റന്റ് ഗ്രേഡ്-കക5, ഡിസെക്ഷൻ ഹാള്‍ അറ്റൻഡന്റ്-8, അസിസ്റ്റന്റ് ലോണ്‍ഡ്രി സൂപ്പര്‍വൈസര്‍-4, സെക്യൂരിറ്റി-കം-ഫയര്‍ ജമാദാര്‍-1, കോഡിങ് ക്ലാര്‍ക്ക്-1, ജൂനിയര്‍ വാര്ഡൻ (ഹൗസ്കീപ്പേഴ്സ്)-10, മെക്കാനിക് (എയര്‍കണ്ടീഷനിങ് ആൻഡ് റെഫ്രിജറേഷൻ)-6, മാനിഫോള്‍ഡ് റൂം അറ്റൻഡന്റ്-1, സ്റ്റോര്‍ അറ്റൻഡന്റ്-8.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക്് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
ഫീസ്: ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 3,000 രൂപ, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2,400 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 9.
റേഡിയോഗ്രാഫിക് ടെക്നീഷ്യൻ ഗ്രേഡ്-I: ഒഴിവ്-15. യോഗ്യത: റേഡിയോഗ്രഫിയില്‍ ബി.എസ്സി. ഓണേഴ്സ് (ത്രിവത്സര കോഴ്സ്). അല്ലെങ്കില്‍, ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 21-35 വയസ്സ്. ശമ്ബളം: 35,400-1,12,400 രൂപ.
ടെക്നിക്കല്‍ അസിസ്റ്റന്റ്/ടെക്നീഷ്യൻ: ഒഴിവ്-37. യോഗ്യത: മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ബി.എസ്സി./തത്തുല്യവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍, മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമ/തത്തുല്യവും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ഒ.ടി. ടെക്നിക്സില്‍ ബി.എസ്സി./തത്തുല്യവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ഒ.ടി. ടെക്നിക്സില്‍ ഡിപ്ലോമ/തത്തുല്യവും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 25-35 വയസ്സ്. ശമ്ബളം: 35,400-1,12,400 രൂപ.മറ്റ് തസ്തികകളും ഒഴിവും: മാനേജര്‍/സൂപ്പര്‍വൈസര്‍/ഗ്യാസ് ഓഫീസര്‍-1, ടെക്നിക്കല്‍ ഓഫീസര്‍ (ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍)-10, വൊക്കേഷൻ കൗണ്‍സലര്‍-1, ഓഡിയോമെട്രി ടെക്നീഷ്യൻ-1, സി.എസ്.എസ്.ഡി. ടെക്നീഷ്യൻ-5, ഇലക്ട്രോ കാര്‍ഡിയോഗ്രാഫ് ടെക്നിക്കല്‍ അസിസ്റ്റന്റ്-1, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്-2, റേഡിയോതെറാപ്പിി ടെക്നീഷ്യൻ ഗ്രേഡ്-കക2, സ്പീച്ച് തെറാപ്പിസ്റ്റ്/ടെക്നിക്കല്‍ അസിസ്റ്റന്റ്-1, ടി.ബി. ആൻഡ് ഹെല്‍ത്ത് ഡിസീസ് ഹെല്‍ത്ത് അസിസ്റ്റന്റ്-2, ടെക്നിക്കല്‍ ഓഫീസര്‍ (ഡെന്റല്‍)/ഡെന്റല്‍ ടെക്നീഷ്യൻ-4, ടെക്നിക്കല്‍ ഓഫീസര്‍ ഒഫ്താല്‍മോളജി (റെഫ്രിജറേഷനിസ്റ്റ്)-4, ടെക്നീഷ്യൻ പ്രോസ്തെറ്റിക്സ്/ഓര്‍ത്തോട്ടിക്സ്-1, മള്‍ട്ടി റീഹാബിലിറ്റേഷൻ വര്‍ക്കര്‍ (ഫിസിയോതെറാപിസ്റ്റ്)-4, ഫിസിയോതെറാപിസ്റ്റ്-2.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30.
മെഡിക്കല്‍ റെക്കോഡ്സ് ഓഫീസര്‍-4, വാര്ഡൻ (ഹോസ്റ്റല്‍ വാര്ഡൻ)-3, വാര്ഡൻ (ലേഡി ഹോസ്റ്റല്‍ വാര്ഡൻ)-2, സ്റ്റോര്‍ കീപ്പര്‍-5. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.aiimsjodhpur.edu.in സന്ദര്‍ശിക്കുക.
റായ്പുര്‍
ഛത്തീസ്ഗഢിലെ റായ്പുരിലുള്ള ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് വിവിധ തസ്തികകളിലായി 358 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവും യോഗ്യതയും
സീനിയര്‍ നഴ്സിങ് ഓഫീസര്‍: 126 ഒഴിവ്. നാലുവര്‍ഷ ബി.എസ്സി. നഴ്സിങ്/ ബി.എസ്സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ തത്തുല്യം. നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്തിരിക്കണം. സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയില്‍ 200 ബെഡ്ഡുള്ള ആശുപത്രിയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 21-35.
സ്റ്റോര്‍കീപ്പര്‍ കം ക്ലാര്‍ക്ക്: 85 ഒഴിവ്. ബിരുദം + സ്റ്റോര്‍കീപ്പറായി ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ മെറ്റീരിയല്‍ മാനേജ്മെന്റില്‍ ബിരുദാനന്തരബിരുദം/ ഡിപ്ലോമ. പ്രായം: 30 കവിയരുത്.
ഹോസ്പിറ്റല്‍ അറ്റൻഡന്റ് ഗ്രേഡ് III: 30 ഒഴിവ്. പത്താംക്ലാസും ഹോസ്പിറ്റല്‍ സര്‍വീസസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും. ആശുപത്രിയിലെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 18-30.
ഫാര്‍മസിസ്റ്റ് ഗ്രേഡ് II: 27 ഒഴിവ്.
ഫാര്‍മസിയില്‍ ഡിപ്ലോമ. ഫാര്‍മസിസ്റ്റായി രജിസ്റ്റര്‍ചെയ്തിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 21-27.
വയര്‍മാൻ: 20 ഒഴിവ്. പത്താംക്ലാസും ഇലക്ട്രീഷ്യൻ ട്രേഡില്‍ ഐ.ടി.ഐ. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും. ഇലക്ട്രിക്കല്‍ വര്ക്ക്മാൻ സര്‍ട്ടിഫിക്കറ്റും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം: 18-30.
മറ്റ് തസ്തികകളും ഒഴിവും: ട്യൂട്ടര്‍/ ക്ലിനിക്കല്‍ ഇൻസ്ട്രക്ടര്‍-12, സീനിയര്‍ ഹിന്ദി ഓഫീസര്‍-1, ഡയറ്റീഷ്യൻ-10, ലൈബ്രേറിയൻ ഗ്രേഡ് കകക4, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്-2, സ്റ്റോര്‍കീപ്പര്‍-8, ഡെന്റല്‍ ടെക്നീഷ്യൻ-3, ജൂനിയര്‍ മെഡിക്കല്‍ റെക്കോഡ് ഓഫീസര്‍-5, ജൂനിയര്‍ സ്കെയില്‍ സ്റ്റെനോ (ഹിന്ദി)-1, ഡിസ്പെൻസിങ് അറ്റൻഡന്റ്-4, ഇലക്ട്രീഷ്യൻ-6, ഡിസെക്ഷൻ ഹാള്‍ അറ്റൻഡന്റ്-8, മെക്കാനിക് (എ.സി. & റെഫ്രിജറേഷൻ)-6.
അപേക്ഷ: www.aiismraipur.edu.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഋഷികേശ്
ഉത്തരാഖണ്ഡിലെ ഋഷികേശ് എയിംസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുനര്‍ വിജ്ഞാപനമാണ്. 175 ഒഴിവുണ്ട്.
തസ്തികകളും ഒഴിവും: അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍-2, ചീഫ് കാഷ്യര്‍-1, ലീഗല്‍ അസിസ്റ്റന്റ്-1, ടെക്നിക്കല്‍ അസിസ്റ്റന്റ്/ ടെക്നീഷ്യൻ-25, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ (അക്കൗണ്ടന്റ്)-4, സ്റ്റോര്‍ കീപ്പര്‍-20, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II- 27, കാഷ്യര്‍-13, ലാബ് അറ്റൻഡന്റ് ഗ്രേഡ് -II 41, ഓഫീസ്/ സ്റ്റോഴ്സ് അറ്റൻഡന്റ് (മള്‍ട്ടി ടാസ്കിങ്)-40. ഇവ കൂടാതെ പ്രോഗ്രാമറുടെ ഒരു ഒഴിവിലേക്കും പുതിയ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വിശദവിവരങ്ങള്‍ www.aiimsrishikesh.edu.in ല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 3.