ന്യൂദല്‍ഹി:സാധാരണ യാത്രക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി മെട്രോയില്‍.ദല്‍ഹി സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്തത്.
യുവാക്കളായ സഹയാത്രികരുമായി കുശലം ചോദിച്ചും സന്തോഷം പങ്കിട്ടുമായിരുന്നു യാത്ര. യാത്രയുടെ ഫോട്ടോകളും പ്രധാനമന്ത്രി പങ്കുവച്ചു.
മെട്രോയിലേക്ക് പ്രവേശിക്കാന്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന വീഡിയോയും പ്രധാനമന്ത്രി ഭാരതീയ ജനതാ പാര്‍ട്ടിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കിട്ടു. സമയപൂര്‍ ബദ്ലി സ്റ്റേഷനിലേക്ക് പോകുന്ന മഞ്ഞ ലൈന്‍ മെട്രോ ട്രെയിനിലായിരുന്നു മോദിയുടെ യാത്ര.