Month: June 2023

  • NEWS

    അശ്വിൻ ശേഖർ മലയാളിക്ക് അഭിമാനം, സൂര്യനെ വലംവയ്‌ക്കുന്ന ഛിന്നഗ്രഹത്തിന്റെ പേര് ‘അശ്വിൻ’

     സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേരില്‍ അറിയപ്പെടുമ്പോൾ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്ക്‌ മാത്രമല്ല കേരളത്തിനാകെ അഭിമാന വാർത്തയാണത്. സൂര്യന് ചുറ്റുമുള്ള ‘ഛിന്നഗ്രഹം 33938′നാണ്‌ രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന അശ്വിന്റെ പേര് നൽകിയത്. യു.എസിലെ അരിസോണയിൽ നടന്ന രാജ്യാന്തര സമ്മേളനത്തിലാണ്‌ വ്യാഴത്തിനും ചൊവ്വയ്ക്കും ഇടയിൽ വലയം ചെയ്യുന്ന വ്യത്യസ്ത ഛിന്നഗ്രഹ മേഖലയിൽപ്പെട്ട 33938 ഗ്രഹത്തിന് അശ്വിന്റെ പേരിട്ടത്‌. പാരീസിൽ ഒബ്സർവേറ്ററി ഉൽക്കാ പഠനസംഘത്തിലെ മുതിർന്ന ശാസ്ത്രജ്ഞനാണ് ഡോ. അശ്വിൻ ശേഖർ. ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ ഉൽക്കാ ശാസ്ത്രജ്ഞൻ എന്നാണ്‌ അശ്വിനെ രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന വിശേഷിപ്പിച്ചത്‌. 2000 ജൂണിൽ കണ്ടെത്തിയ ഛിന്നഗ്രഹത്തിന് സൂര്യനെ വലയം വെക്കാൻ 4.19 വർഷം വേണം. ശാസ്ത്രമേഖലയിലെ സംഭാവനകൾ അംഗീകരിച്ച്‌ ഛിന്നഗ്രഹങ്ങൾക്ക് വ്യക്തികളുടെ പേരുകൾ നൽകാറുണ്ട്. സുബ്രഹ്മണ്യം ചന്ദ്രശേഖർ, സി.വി. രാമൻ, ശ്രീനിവാസ രാമാനുജൻ, വിക്രം സാരാഭായ് എന്നിവരുടെ പേരുകളിൽ ഛിന്നഗ്രഹങ്ങളുണ്ട്. സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള രണ്ടാമത്തെ മലയാളിയാണ്…

    Read More »
  • Kerala

    കണ്ണൂരിൽ പന്ത്രണ്ടുകാരനെ ലൈംഗികമായി ഉപദ്രവിച്ച ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

    കണ്ണൂർ:അഞ്ചരക്കണ്ടി വണ്ണാന്‍റെമെട്ടയില്‍ ബാര്‍ബര്‍ ഷോപ്പില്‍ പന്ത്രണ്ടുകാരനെ ലൈംഗികമായി ഉപദ്രവിച്ച ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇൻജാര്‍ (46) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാനായി എത്തിയ പന്ത്രണ്ടുകാരനെ ഷോപ്പിലെ ജീവനക്കാരനായ ഇൻജാര്‍ ഉപദ്രവിച്ചെന്നാണ് പരാതി. പരാതി പ്രകാരം പിണറായി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തലശേരി അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

    Read More »
  • India

    റയിൽവേയിൽ 3624 ഒഴിവുകൾ; പത്താം ക്ലാസ് മിനിമം യോഗ്യത

    വെസ്റ്റേൺ റെയില്‍വേ 3624 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷൻ നടപടികള്‍ ജൂണ്‍ 27ന് ആരംഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 26 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ആര്‍സി ഡബ്ല്യുആറിന്റെ ഔദ്യോഗിക സൈറ്റായ rrc-wr.com വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. യോഗ്യതാ മാനദണ്ഡം: അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ 10, പ്ലസ്ടു പരീക്ഷാ സമ്ബ്രദായത്തില്‍ മെട്രിക്കുലേറ്റ് അല്ലെങ്കില്‍ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. അപേക്ഷാ ഫീസ് 100 രൂപ (നോണ്‍ റീഫണ്ട്). എസ് സി/ എസ് ടി/പിഡബ്ല്യു‍‍ഡി/വനിതാ അപേക്ഷകര്‍ എന്നിവര്‍ ഫീസ് അടക്കേണ്ടതില്ല.

    Read More »
  • Movie

    ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കിംഗ് ഓഫ് കോത്ത’ യുടെ തെലുങ്ക് ടീസർ ജൂൺ 28 ന് വൈകുന്നേരം 6 മണിക്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു റിലീസ് ചെയ്യും

      ഓരോ അപ്‌ഡേറ്റു കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ ചിത്രം ‘കിംഗ് ഓഫ് കോത്ത’യുടെ തെലുങ്ക് ടീസർ സൂപ്പർ സ്റ്റാർ മഹേഷ് ബാബു റിലീസ് ചെയ്യും. ദുൽഖറിനോടൊപ്പം തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന ഹൈ ബഡ്ജറ്റഡ് ചിത്രം ‘കിംഗ് ഓഫ് കോത്ത’യിലെ ടീസറിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ . കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ കഥാപാത്രങ്ങളെ വെളിപ്പെടുത്തിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനും അതിലെ ജേക്സ്‌ ബിജോയ് ഒരുക്കിയ ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങിനും നിലക്കാത്ത അഭിനന്ദന പ്രവാഹമാണ് പലഭാഗങ്ങളിൽ നിന്ന് ലഭിച്ചത്. സോഷ്യൽ മീഡിയയിലെ വിവിധ ഫ്ലാറ്റ് ഫോമുകളിൽ നിന്ന് 8 മില്യൺ ആളുകൾക്കപ്പുറമാണ് മോഷൻ പോസ്റ്ററിന്റെ ഇതുവരെയുള്ള കാഴ്ചക്കാരുടെ എണ്ണം. ജൂൺ 28 ന് വൈകുന്നേരം 6 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ യുവനടന്മാരിൽ ആരെയാണ് ഇഷ്ടം എന്ന് ഒരു ഇന്റർവ്യൂവിൽ മഹേഷ് ബാബുവിനോട് ചോദിച്ചിരുന്നു. അദ്ദേഹം നൽകിയ ഉത്തരം ദുൽഖർ സൽമാന്റെ…

    Read More »
  • Crime

    ലഹരി ഉപയോഗത്തിന് സിറിഞ്ച് മോഷണം; പപ്പടം ഉണ്ണി ആശുപത്രിയിലെത്തിയത് അസുഖമെന്ന വ്യാജേന

    തിരുവനന്തപുരം: അസുഖമുണ്ടെന്ന വ്യാജേനെ ആശുപത്രിയിലെത്തി മോഷണം നടത്തിയ പ്രതി പിടിയില്‍. രാജാജി നഗര്‍ ടിസി 26/1038ല്‍ ഉണ്ണിക്കുട്ടനെന്ന (28) പപ്പടം ഉണ്ണിയാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ജനറല്‍ ആശുപത്രിയിലെ ഇഞ്ചക്ഷന്‍ റൂമില്‍ കയറി ഇയാള്‍ സിറിഞ്ചുകള്‍ മോഷ്ടിച്ചത്. ലഹരി ഉപയോഗത്തിനായാണ് പ്രതി സിറിഞ്ചുകള്‍ മോഷ്ടിച്ചത് എന്നാണ് വിവരം. അസുഖമാണെന്നു പറഞ്ഞ് ഒരു സ്ത്രീക്കൊപ്പം ജനറല്‍ ആശുപത്രിയിലെത്തിയ ഇയാള്‍ വ്യാജ പേരും മേല്‍വിലാസവും നല്‍കി ഒ.പി ടിക്കറ്റെടുത്ത ശേഷമാണ് സിറിഞ്ചുകള്‍ മോഷ്ടിച്ചെടുത്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നഴ്‌സ് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സി.സി ടിവി ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ തന്നെ പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട കേസുകളിലടക്കം ഇയാള്‍ സ്ഥിരം പ്രതിയാണ്. ഇയാളുടെ പക്കല്‍ നിന്ന് പേരൂര്‍ക്കട മാനസിക ആരോഗ്യ ആശുപത്രിയില്‍ ഉപയോഗിക്കുന്ന അഞ്ചോളം മെഡിക്കല്‍ റെക്കാഡുകളും പുനലൂരിലുള്ള ഡോക്ടറുടെ പേരിലുള്ള മരുന്ന് കുറിപ്പടിയും ലഭിച്ചിട്ടുണ്ട്. ഇതില്‍ തുടരന്വേഷണം നടത്തുമെന്ന് കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു.…

    Read More »
  • NEWS

    വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 16 പ്രവാസികള്‍ അറസ്റ്റില്‍; പരിശോധനകള്‍ തുടരുമെന്ന് കുവൈറ്റ്

    കുവൈറ്റ് സിറ്റി: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട കുറ്റത്തിന് 16 പ്രവാസികളെ അറസ്റ്റ് ചെയ്തു. പ്രൊട്ടക്ഷന്‍ ഓഫ് പബ്‌ളിക് മോറല്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള റെയ്ഡില്‍ ഏഷ്യന്‍, യൂറോപ്യന്‍ രാജ്യത്തെ പൗരന്മാരായ പ്രവാസികളാണ് പിടിയിലായത്. ഇവര്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് പണം സമ്പാദിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി. പൊതു സദാചാര മര്യാദകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനയും നിരീക്ഷണവും തുടരുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവൃത്തികളിലും ഏര്‍പ്പെട്ടതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പത്ത് പ്രവാസികള്‍ കഴിഞ്ഞ ആഴ്ചയും പിടിയിലായിരുന്നു. വിവിധ രാജ്യക്കാരായ ഇവരും കുവൈറ്റില്‍ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് മോറല്‍സിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. ഇവര്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പണം സമ്പാദിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി. മഹ്ബുല, ഹവല്ലി, അബു ഹലിഫ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.  

    Read More »
  • Social Media

    താരങ്ങളെല്ലാം താടിയും വച്ചാണ് നടപ്പ്, എന്താണ് ഇതിന്റെ കാരണം; ശ്രീരാമന്റെ കത്തിന് കിടിലന്‍ മറുപടിയുമായി മോഹന്‍ലാല്‍

    കഴിഞ്ഞ ദിവസമായിരുന്നു താരസംഘടന ‘അമ്മ’യുടെ ജനറല്‍ ബോഡി നടന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്‍ വി.കെ ശ്രീരാമന്‍ മോഹന്‍ലാലിനെഴുതിയ രസകരമായ കത്തും, അതിന് അദ്ദേഹമെഴുതിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരങ്ങളെല്ലാം താടിവച്ചാണ് നടക്കുന്നതെന്നും, കുറച്ചുകാലമായി താന്‍ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും ശ്രീരാമന്‍ കുറിപ്പില്‍ പറയുന്നു. ‘രോമത്തിന് താരത്തിലുള്ള സ്വാധീനം’ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്താമോ എന്നാണ് ശ്രീരാമന്റെ ചോദ്യം. ചര്‍ച്ച അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഇരു കത്തുകളും ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇന്ന് മിഥുനം പതിനൊന്നാണ്. തിങ്കളാഴ്ചയുമാണ്. ഇന്നലെ, അല്ല മിനിഞ്ഞാന്ന് വന്നതാണ് കൊച്ചിക്ക് . നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ. ആണ്‍താരങ്ങളും പെണ്‍താരങ്ങളും ധാരാളം. കുറച്ചു കാലമായി ഒരു കാര്യം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആണ്‍താരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു. ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോള്‍സ്റ്റോയിമാരോ ആയി പരിണമിക്കാന്‍…

    Read More »
  • Kerala

    ‘നന്ദിനി വേണ്ട, മില്‍മ മതി’; പശുക്കളുമായി റോഡിലിറങ്ങി കര്‍ഷകരുടെ പ്രതിഷേധം

    വയനാട്: ജില്ലയില്‍ നന്ദിനി ഔട്ട്‌ലെറ്റുകള്‍ക്കെതിരെ പ്രതിഷേധവുമായി ക്ഷീരകര്‍ഷകര്‍. നന്ദിനി വരുന്നത് നിലവിലെ പാല്‍ സംഭരണ, വിതരണ സംവിധാനത്തെ ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറഞ്ഞു. വയനാട്ടില്‍ നന്ദിനിക്ക് കുറഞ്ഞ വിലക്ക് പാല്‍ വില്‍ക്കാനാകും. നിലവില്‍ നന്ദിനി പാല്‍ വില കൂട്ടി വില്‍ക്കുന്നത് കേരളത്തിലേക്കുള്ള ചരക്ക് നീക്കം ചെലവേറിയത് കൊണ്ടാണെന്നും കര്‍ഷകര്‍ പറഞ്ഞു. പശുക്കളുമായി റോഡിലിറങ്ങിയാണ് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മില്‍മയ്ക്ക് പാല്‍കൊടുത്തും ആനുകൂല്യം നേടിയും വളര്‍ന്നതാണ് നാട്ടിലെ ക്ഷീര സഹകരണ സംഘങ്ങള്‍. അവിടേക്ക് നന്ദിനയുടെ പാലും, മൂല്യ വര്‍ധിത ഉല്‍പന്നങ്ങളും വരുമ്പോള്‍ ആശങ്കയുണ്ട്. മില്‍മയുടെ വിപണിക്ക് ഇളക്കമുണ്ടായാല്‍, സഹിക്കേണ്ടി വരിക ക്ഷീരകര്‍ഷകരാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കേരളത്തില്‍ നന്ദിനി ഔട്ട്‌ലെറ്റുകള്‍ തുറന്നിരുന്നു. കര്‍ണാടകയിലെ നന്ദിനിയുടെ കേരളത്തിലേക്കുള്ള വരവിനെ മില്‍മ ശക്തമായി എതിര്‍ത്തു. നന്ദിനിയുടെ വരവ് സഹകരണ തത്വങ്ങളുടെ ലംഘനമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. അതാത് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പാല്‍ അവിടെ തന്നെയാണ് വില്‍ക്കേണ്ടത്. ഇക്കാര്യം ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ…

    Read More »
  • India

    വിവാദങ്ങള്‍ക്ക് താത്പര്യമില്ല; ‘കേരള സ്റ്റോറി’യെ കൈയ്യൊഴിഞ്ഞ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍

    വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ വാങ്ങാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് ഇതുവരെ മികച്ച കരാര്‍ ലഭിക്കാത്തതിനാലാണ് ഒ.ടി.ടി റിലീസ് വൈകുന്നതെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞു. മേയ് അഞ്ചിന് തിയേറ്ററുകളിലെത്തിയ ‘ദി കേരള സ്റ്റോറി’ ബോക്‌സോഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തിന് നേരത്തെ ഒ.ടി.ടി കരാര്‍ ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സംവിധായകന്‍ തള്ളിയിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്നും ഇപ്പോഴും അനുയോജ്യമായ ഓഫര്‍ ചിത്രത്തിന് ലഭിച്ചിട്ടില്ലെന്ന് സുദീപ്‌തോ സെന്‍ പറഞ്ഞു. പ്രധാന ഒ.ടി.ടി പ്ലാറ്റഫോമില്‍ നിന്നുള്ള ഓഫറിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. സിനിമ ലോകം ഒത്തുചേര്‍ന്ന് തങ്ങളെ ശിക്ഷിക്കുകയാണോ എന്ന് സംശയിക്കുന്നുവെന്നും സുദീപ്‌തോ സെന്‍ കൂട്ടിച്ചേര്‍ത്തു. ‘ദ കേരള സ്റ്റോറി’യുടെ ബോക്‌സ് ഓഫീസ് വിജയം സിനിമ രംഗത്തെ പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയെന്നും തങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി സംശയിക്കുന്നുവെന്നും സംവിധായകന്‍ പറയുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് ഒ.ടി.ടി പ്ലാറ്റഫോമുകള്‍ പറയുന്നതെന്നും സുദീപ്‌തോ…

    Read More »
  • Kerala

    ഗൂഗിള്‍പേയെ ചൊല്ലി തര്‍ക്കം; ചെര്‍പ്പുളശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കള്‍ മര്‍ദിച്ചു

    പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കള്‍ മര്‍ദിച്ചതായി പരാതി. പേങ്ങാട്ടിരി സ്വദേശി അഷറഫിനാണു മര്‍ദനമേറ്റത്.ഗൂഗിള്‍ പേ വഴി പണം അയച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദനമെന്ന് പരാതിയില്‍ പറയുന്നു. ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരനോട് വാക്തര്‍ക്കമുണ്ടായ ശേഷംെ മടങ്ങിപ്പോയ യുവാവ് പിന്നീട് ആളെക്കൂട്ടിയെത്തി ആക്രമിച്ചുവെന്നാണ് പരാതിയിലുള്ളത്. ഗൂഗിള്‍ പേ വഴി പണം എത്തിയോ എന്ന് പരിശോധിച്ച ശേഷം മടങ്ങാമെന്നു പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് ചെര്‍പ്പുളശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.

    Read More »
Back to top button
error: