KeralaNEWS

തൂങ്ങി മരിച്ച പേരക്കുട്ടിയുടെ സംസ്‌കാര ചടങ്ങിനെത്തിയ സ്ത്രീ ബൈക്കിടിച്ചു മരിച്ചു

മലപ്പുറം: തൂങ്ങി മരിച്ച പേരക്കുട്ടിയുടെ സംസ്‌കാര ചടങ്ങിനെത്തിയ സ്ത്രീ റോഡ് മുറിച്ചു കടക്കുന്നതിനെ ബൈക്കിടിച്ചു മരിച്ചു.തമിഴ്നാട് സ്വദേശിനി വള്ളിയമ്മ(67) ആണു മരിച്ചത്.

ചിയാനൂര്‍ പാടം താടിപ്പടിയില്‍ റോഡരികില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ കാര്‍ത്തിക്കിനെ (16) കഴിഞ്ഞ ദിവസമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സംസ്കാരച്ചടങ്ങിനായി തമിഴ്നാട്ടില്‍ നിന്ന് എത്തിയതാണ് വള്ളിയമ്മ.

 

സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പുലര്‍ച്ചെ റോഡ് മുറിച്ചു കടക്കുമ്ബോള്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഇരുവരുടെയും സംസ്കാരം നടത്തി.

Back to top button
error: