Month: June 2023
-
Kerala
പനിബാധിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു
കൊല്ലം: പനിബാധിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു.കൊട്ടാരക്കര ആനക്കോട്ടൂര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഞ്ജയ് (10) ആണ് മരിച്ചത്. ആനക്കോട്ടൂര്‍ സന്തോഷ് ഭവനത്തില്‍ സന്തോഷിന്റെയും പ്രീതയുടെയും മകനായിരുന്നു.ഇന്ന് സ്കൂളിലേക്ക് പോകാൻ പുതിയ ബാഗും പുസ്തകങ്ങളും ചെരുപ്പും വസ്ത്രവും പാത്രവുമെല്ലാം വാങ്ങി വെച്ചിരുന്നു. ഇന്നലെ രാത്രിയോടെ പനി മൂര്‍ച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read More » -
Kerala
തഞ്ചാവൂർ മാതൃകയിൽ ചങ്ങനാശേരിയിലെ പരപ്പുകാട് ക്ഷേത്രം
ചങ്ങനാശ്ശേരി താലൂക്കിൽ മാമ്മൂട് ശാന്തിപുരത്തിന് സമീപം കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പരപ്പുകാട് മഹാദേവീക്ഷേത്രം.കറുകച്ചാലിൽ നിന്നും മല്ലപ്പള്ളിയിൽ നിന്നും ഏതാണ്ട് അരമണിക്കൂർ യാത്ര ചെയ്താൽ ഇവിടെയെത്താം. തഞ്ചാവൂർ ശില്പചാരുതയോടെ തല ഉയർത്തി നിൽക്കുന്ന ഈ ക്ഷേത്രം ശാന്തിപുരം മാമുണ്ട പരപ്പുകാട് മഹാദേവീക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്.സത്യത്തിൽ ഇതൊരു കുടുംബക്ഷേത്രമാണ്. തഞ്ചാവൂർ ശൈലിയിൽ നിർമ്മിച്ച 83 അടിയുള്ള കൂറ്റൻ ഗോപുരങ്ങളോടുകൂടിയതാണ് ഈ ക്ഷേത്രം. മാമൂടിനും കറുകച്ചാലിനും മല്ലപ്പള്ളിക്കും സമീപം ശാന്തിപുരം ഗ്രാമത്തിന്റെ ഉൾപ്രദേശത്താണ് ഈ ക്ഷേത്രം ഉള്ളളത്.ശിവനും പാർവതിയും ദുർഗയും ഒരേ ശ്രീകോവിലിൽ നിലകൊള്ളുന്നു എന്ന സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്. മധുരമീനാക്ഷി, പഴനി ക്ഷേത്രങ്ങളോടുള്ള സാമ്യവും കൂറ്റൻ തൂണുകളും ശില്പങ്ങളും നിറഞ്ഞ ക്ഷേത്രം രണ്ടര ഏക്കറോളം സ്ഥലത്താണ് നിലകൊള്ളുന്നത്. തഞ്ചാവൂരിൽനിന്നുള്ള ശില്പികളാണ് ക്ഷേത്രം നിർമിച്ചത്. 1998-ൽ നിർമാണം ആരംഭിച്ച ക്ഷേത്രം 2013-ലാണ് പുർത്തിയായത്. 15 വർഷംകൊണ്ട് നൂറുകണക്കിന് പേർ ചേർന്നാണ് ക്ഷേത്രം നിർമിച്ചത്. പന്ത്രണ്ടേമുക്കാൽ അടി ഉയരമുള്ള ശ്രീരാമന്റെയും പത്തടിയോളമുള്ള ഹനുമാൻസ്വാമിയുടെയും കൃഷ്ണശിലയിൽ…
Read More » -
Kerala
വേനൽമഴയിൽ കുളിച്ച് പത്തനംതിട്ട; ഏറ്റവും കുറവ് കാസർകോട്
പത്തനംതിട്ട: വേനൽ മഴ സീസൺ അവസാനിക്കുമ്പോൾ 2023 ൽ ആകെ കിട്ടിയ മഴയിൽ 34 % കുറവ്. 35.91 സെ. മീ. മഴ കിട്ടേണ്ടിടത്ത് കിട്ടിയത് 23.64 സെ. മീ. പത്തനംതിട്ടയിൽ മാത്രമാണ് ശരാശരി കിട്ടേണ്ട മഴയെക്കാൾ കൂടുതൽ കിട്ടിയത്. പത്തനംതിട്ടയിൽ 52.57 സെ. മീ. കിട്ടേണ്ടിടത്ത് 55.84 സെ. മീ. മഴ കിട്ടി (+6%).മറ്റിടങ്ങളിലെല്ലാം മഴ കുറവായിരുന്നു. ഏറ്റവും കുറവ് മഴ കിട്ടിയത് കാസർഗോഡാണ്. വെറും 7.61 സെ. മീ. ശരാശരി 26.31 സെ. മീ. മഴ കിട്ടേണ്ടിടത്താണ് ഇത്. (71% കുറവ്.). കണ്ണൂരിൽ. 25.83 സെ. മീ. കിട്ടേണ്ടിടത്ത് 11.72 സെ. മീ. (55% കുറവ്.)മലപ്പുറവും (11.84 CM / 30.28 CM -61%), കോഴിക്കോടും (11.69 CM / 34.35 CM -60%) തൃശൂരും (15.1 CM / 33.5 CM -55%) പാലക്കാട് (15.92CM / 24.40 CM 35%) ആണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
Read More » -
Kerala
സ്കൂൾ തുറന്ന ദിവസം തന്നെ സ്കൂൾ ബസ് മറിഞ്ഞു
റാന്നി:സ്കൂൾ തുറന്ന ദിവസം തന്നെ സ്കൂൾ ബസ് മറിഞ്ഞു.സംഭവത്തിൽ ആർക്കും പരിക്കില്ല. റാന്നി ചെറുകുളഞ്ഞി ബഥനി ആശ്രമം വക സ്കൂൾ ബസ് ആണ് മറിഞ്ഞത്.പമ്പാനദീ തീരത്താണ് സ്കൂൾ.റോഡിൽ നിന്നും താഴ്ചയിലേക്കാണ് മറിഞ്ഞത്.രാവിലെ പ്രവേശനോത്സവത്തിനുള്ള കുട്ടികളെ സ്കൂളിൽ ഇറക്കി മറ്റു കുട്ടികളെ എടുക്കാൻ പോകുന്നതിനിടയിൽ ആയിരുന്നു അപകടം.
Read More » -
Kerala
പത്തനംതിട്ടയിൽ നിന്നും എറണാകുളം വഴി പാടിച്ചിറയ്ക്ക് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ
#പത്തനംതിട്ട_എറണാകുളം_മാനന്തവാടി_പുൽപ്പള്ളി_പാടിച്ചിറ# വഴി: റാന്നി, എരുമേലി, കാഞ്ഞിരപ്പളളി, ഈരാറ്റുപേട്ട, പാലാ, മരങ്ങാട്ടുപള്ളി, കുറവിലങ്ങാട്, തലയോലപ്പറമ്പ്, വൈറ്റില, എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂര്‍, കുന്ദംകുളം, എടപ്പാൾ, കുറ്റിപ്പുറം, വളാഞ്ചേരി, ചങ്കുവെട്ടി, കോഴിക്കോട് , ബാലുശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍പ്പാലം, നിരവില്‍പ്പുഴ, മാനന്തവാടി , നാലാം മൈൽ, പനമരം, നടവയല്‍, പുല്‍പ്പളളി, മുളളന്‍കൊല്ലി, പാടിച്ചിറ #Trip_Code : #1720PTAPDCR സമയക്രമം : പത്തനംതിട്ട <> പാടിച്ചിറ • 05:20 pm – പത്തനംതിട്ട • 05:45 pm – റാന്നി • 06:15 pm – എരുമേലി • 06:45 pm – കാഞ്ഞിരപ്പള്ളി • 07:10 pm – ഈരാറ്റുപേട്ട • 07:30 pm – പാലാ • 08:15 pm – കുറുവിലങ്ങാട് • 08:35 pm – തലയോലപ്പറമ്പ് • 09.35 pm – എറണാകുളം • 10:35 pm – അങ്കമാലി • 12:10 am – തൃശൂർ…
Read More » -
Kerala
കണ്ണൂരിലെ ട്രെയിൻ തീവയ്പ്പ് ആസൂത്രിതം; പോലീസ് നായ മണം പിടിച്ച് കുറ്റിക്കാട്ടിലേക്ക്; ഒഴിവായത് വൻ ദുരന്തം
കണ്ണൂര്‍: ട്രെയിനിന് തീ പിടിച്ച സംഭവത്തില്‍ ഫോറൻസിക് പരിശോധന തുടരുന്നു.ഇന്റലിജന്റ്സ് ബ്യൂറോ അഡീഷ്ണല്‍ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധനയില്‍ ട്രെയിനിനകത്ത് ആള്‍ കയറിയതായി കണ്ടെത്തി.ട്രെയിനിലെ ശുചി മുറി തകര്‍ക്കുകയും, കണ്ണാടി കുത്തിപ്പൊട്ടിക്കുകയും, ക്ലോസറ്റില്‍ കല്ലിടുകയും ചെയ്തിട്ടുണ്ട്.ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ബോഗി പരിശോധിച്ചു.അതിനിടെ, പൊലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി.ഇതിന് അപ്പുറത്ത് ഭാരത് പെട്രോളിയം കോർപറേഷന്റെ ഇന്ധന സംഭരണ കേന്ദ്രമാണ്. അഞ്ചിലേറെ വലിയ ടാങ്കുകളിലാണ് ഇവിടെ ഡീസൽ സംഭരിച്ചു വെച്ചിരിക്കുന്നത്.തീപിടിത്തത്തിൽ നിന്ന് എന്തെങ്കിലും തരത്തിൽ പൊട്ടിത്തെറി ഉണ്ടായാൽ ഒരു വലിയ ദുരന്തത്തിന് തന്നെ കണ്ണൂർ ഇന്ന് സാക്ഷിയാകേണ്ടി വരുമായിരുന്നു. നിലവില്‍ ഫോറൻസിക് പരിശോധന തുടരുകയാണ് ഇവിടെ.ട്രെയിനിന് സമീപത്തേക്ക് ഒരാൾ കാനുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.ഇതാണ് ആസൂത്രിതമായി തീവെച്ചതാകാം എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്താൻ കാരണം. അതേസമയം, സംഭവത്തിൽ എൻഐഎ വിവരശേഖരണം നടത്തി കൊണ്ടിരിക്കുകയാണ്. സംസ്‌ഥാന പോലീസിൽ നിന്നും റെയിൽവേ പോലീസിൽ നിന്നുമാണ് വിവരങ്ങൾ തേടുന്നത്.ഏപ്രിൽ രണ്ടിന്…
Read More » -
India
ഏത് സമയത്തും ഫോണിൽ;ഭര്‍ത്താവിനെ ഉപേക്ഷിച്ച് നവവധു
ഏത് സമയത്തും ഫോണുമായി കുത്തിയിരിക്കുന്ന ഭർത്താവിനെ ഉപേക്ഷിച്ച് നവവധു.ബീഹാറിലെ ഹാജിപൂരിലാണ് സംഭവം. കല്യാണം കഴിഞ്ഞ് രണ്ടാഴ്ച മാത്രമായിരിക്കേ, സബ ഖാത്തൂന്‍ എന്ന യുവതിയാണ് ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഇവരുടെ ഭർത്താവ് ഇല്യാസ് ദിവസം മുഴുവനും ഫോണിലാണെന്നും ഇന്‍സ്റ്റഗ്രാമിനും ഫെയ്‌സ്ബുക്കിനും അടിമയാണെന്നുമാണ് സബയുടെ പരാതി. നിരന്തരം ഫോണ്‍ ഉപയോഗിക്കുന്നതിനെ സബ ചോദ്യം ചെയ്യുകയും ചെയ്തു.ഇതിന് പിന്നാലെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ഇല്യാസ് യുവതിയെ മർദ്ദിക്കുകയും ചെയ്തു.സംഭവം സബ മാതാപിതാക്കളോട് പരാതിപ്പെട്ടതോടെ അവർ നേരെ പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി.ഇതോടെ കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു.യുവതി ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടുകാർക്കൊപ്പം സ്വന്തം വീട്ടിലേക്കും മടങ്ങി.
Read More » -
Kerala
ഏതുസമയത്തും നിലംപൊത്തും; തൽക്കാലം നിങ്ങൾ മഴ നനയുക
കോതമംഗലം: ഊന്നുകല്ലില്‍ ഏത് സമയത്തും നിലംപൊത്താൻ സാധ്യതയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ജനങ്ങൾക്ക് ഭീക്ഷണിയാകുന്നു. രണ്ടു മാസം മുൻപ് വാഹനമിടിച്ച് തകര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്.ഏത് സമയത്തും നിലംപൊത്താൻ സാധ്യതയുള്ള ഇതിലാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ളവർ ബസിന് കാത്തിരിക്കുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ ഊന്നുകല്‍ മൃഗാശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് രണ്ടു മാസത്തിന് മുകളിലായിട്ടും അധികൃതർക്ക് അനക്കമില്ല.ഏപ്രിലില്‍ ഇരിങ്ങാലക്കുട സ്വദേശിയായ പള്ളി വികാരി ഓടിച്ച ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്. സംഭവത്തിൽ കോൺക്രീറ്റ് ബില്‍ഡിങ്ങിന്‍റെ സംരക്ഷണ ഭിത്തി പകുതിയോളം തകരുകയും ബാക്കിയുള്ള ഭിത്തികള്‍ വാര്‍ക്കയില്‍ നിന്ന് വിണ്ടുകീറി അകന്ന് നില്‍ക്കുകയുമാണ്.സംരക്ഷണഭിത്തി തകര്‍ന്നതോടെ ഏത് സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലാണ് ഇത്. തേങ്കോട്, വെള്ളാമക്കുത്ത് പ്രദേശവാസികളും ഊന്നുകല്‍ മൃഗാശുപത്രിലെത്തുന്നവരടക്കം നൂറുകണക്കിനാളുകള്‍ ഉപയോഗിച്ചുവരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം കൂടിയാണ് ഇത്.ഇപ്പോൾ സ്കൂളുകൾ കൂടി തുറന്നതോടെ കുട്ടികളും മഴനനയാതെ കയറി നിൽക്കുന്നത് ഇവിടെയാണ്.…
Read More » -
Kerala
നെഹ്റുട്രോഫി വള്ളംകളി ഓഗസ്റ്റ് 13-ന്
ആലപ്പുഴ: പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റുട്രോഫി വള്ളംകളി ഇത്തവണ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയായ 13-ന് നടത്താൻ ധാരണ. ആലപ്പുഴയില്‍ നടന്ന എൻ ടി ബി ആര്‍ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. വെള്ളപ്പൊക്കത്തിലും കോവിഡ് പ്രതിസന്ധിയിലും രണ്ടു വര്‍ഷം മുടങ്ങിയ വള്ളംകളി കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ നാലിനാണ് നടന്നത്. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചകളിലാണ് സാധാരണ ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു കപ്പ് ജലോത്സവം.
Read More » -
India
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിൽ 16 കാരി പ്രസവിച്ചു
നീറ്റ് പരിക്ഷയ്ക്കായി തയാറെടുപ്പ് നടത്തുന്നതിനിടെ വയറുവേദന കൂടി ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി പ്രസവിച്ചു. മധ്യപ്രദേശിലെ ഗുണ സ്വദേശിനിയായ പതിനാറുകാരിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ രണ്ട് മാസമായി കോട്ടയിലെ ഹോസ്റ്റലില്‍ നിന്ന് നീറ്റ് പരീക്ഷയ്ക്കായി തയാറെടുപ്പുകള്‍ നടത്തുകയായിരുന്നു പെണ്‍കുട്ടി. കടുത്ത വയറു വേദന കാരണം പെണ്‍കുട്ടിയെ ജയ് കെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി പൂർണ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും ഉടന്‍ തന്നെ ലേബര്‍ റൂമിലേക്ക് മാറ്റുകയുമായിരുന്നു പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെ 8:30 ഓടെ 2.30 കിലോ ഭാരമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
Read More »