പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയത്.ഓരോ സ്കൂള്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ തന്നെ ഓടിച്ചുനോക്കി ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങൾ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
ടയര്‍, വൈപ്പര്‍, ഹെഡ്‌ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോര്‍, ബ്രേക്ക്, ബോഡി, വിൻഡോ ഷട്ടര്‍, ജി.പി.എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്നിരക്ഷ സംവിധാനം, പ്രഥമ ശുശ്രൂഷ കിറ്റ്, ഇൻഡിക്കേറ്റര്‍, വാഹനത്തിന്റെ നികുതി, ഇൻഷുറൻസ് തുടങ്ങിയ രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചു.വാഹനങ്ങള്‍ ഓടിച്ച് കാര്യക്ഷമതയും ഉറപ്പാക്കി.പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ‘ചെക്ക്ഡ് ഒക്കെ സ്റ്റിക്കര്‍’ പതിച്ച് കൊടുത്തു.
സംസ്ഥാനത്ത് ആകെ 27,000 അംഗീകൃത സ്കൂൾ വാഹനങ്ങളാണുള്ളത്.സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കും ജീവനക്കാർക്കും പരിശീലനം നൽകുന്നതും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.