കണ്ണൂർ: റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ (16306) ഉണ്ടായ തീപിടിത്തത്തിൽ ദുരൂഹത.ഏപ്രിൽ രണ്ടിന് രാത്രി 9.25-ന് ഏലത്തൂരിൽ ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവിൽ(16307) തീ വെച്ച സംഭവത്തിന് പിന്നാലെയാണ് ഇത്.
വ്യാഴാഴ്ച പുലർച്ചെ 1.30-നാണ് തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടത്.പിന്നിലെ ജനറൽ കോച്ച്
പൂർണമായും കത്തിനശിച്ചു.ഡ്യൂട്ടിയിലുണ്ടാ
കണ്ണൂർ റെയിൽവേ യാർഡിലെ രണ്ടാമത്തെ സംഭവമാണിത്. 2014 ഒക്ടോബർ 20-ന് പുലർച്ചെ 4.45-ന് കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിൽ യുവാവ് സ്ത്രീക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു.പിറകിൽ നിന്ന് അഞ്ചാമത്തെ ബോഗിയിലായിരുന്നു അന്ന് സംഭവം.
കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസി(16306)ന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് ഇന്ന് പുലര്‍ച്ചെ 1.20ഓടെ തീപിടിത്തമുണ്ടായത്. മറ്റു കോച്ചുകളെ ഉടന്‍ വേര്‍പെടുത്തിയതിനാല്‍ തീ പടര്‍ന്നില്ല. അഗ്നിരക്ഷാ സേന രാത്രി 2.20ഓടെ തീ അണച്ചു.പുലര്‍ച്ചെ 5.10ന് പുറപ്പെടേണ്ട ഇന്റര്‍സിറ്റി ട്രെയിനായിരുന്നു ഇത്. രണ്ട് മാസം മുമ്ബ് ഏപ്രില്‍ രണ്ടിന് രാത്രി കോഴിക്കോട് എലത്തൂരില്‍വച്ച് ഇതേ ട്രെയിനിന് തീയിട്ടിരുന്നു. കേസില്‍ അറസ്റ്റിലായ ഷാരൂഖ് സെയ്ഫി ഇപ്പോഴും ജയിലിലാണ്. ഇതേക്കുറിച്ച് എന്‍ ഐഎയാണ് അന്വേഷിക്കുന്നത്.