മൂന്നു ദിവസം മുമ്ബ് പത്തനംതിട്ട ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയും പിന്നീട് കാണാതായതായി പരാതി ഉയരുകയും ചെയ്ത വീട്ടമ്മയുടെ മൃതദേഹമാണ് ആറന്മുള സത്രക്കടവിന് സമീപം പമ്ബയാറ്റില്‍ കണ്ടെത്തിയത്.
ചെന്നീര്‍ക്കര പഞ്ചായത്തില്‍ പ്രക്കാനം സ്വദേശി സജുവിന്റെ ഭാര്യ സിആര്‍ രമാദേവി (60)യുടെ മൃതദേഹമാണ് ആറന്മുള സത്രക്കടവില്‍ ബുധനാഴ്ച കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 11ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് രമാദേവി വീട്ടില്‍നിന്ന് ഇറങ്ങിയത്. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് പോയത്. എന്നാല്‍, വൈകിയിട്ടും ഇവര്‍ വീട്ടില്‍ മടങ്ങി എത്താതിരുന്നതോടെ ബന്ധുക്കള്‍ ഇലവുംതിട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വ്യക്തതയുണ്ടാകൂ എന്ന് പോലീസ് അറിയിച്ചു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: സജിത്ത്, സുജിത്ത്. മരുമകള്‍: ആര്യ.