Month: June 2023
-
Kerala
നഴ്സിന് ആംബുലൻസില്‍ സുഖപ്രസവം
വിതുര:നഴ്സിന് ആംബുലൻസില്‍ സുഖപ്രസവം.വിതുരയില്‍ നിന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് നഴ്സായിരുന്ന യുവതിക്ക് ആംബുലൻസില്‍ സുഖപ്രസവം നടന്നത്. .വിതുര ആനപ്പാറ മണലി ചെറുമണലി ആറ്റരികത്ത് വീട്ടില്‍ രാഹുലിന്റെ ഭാര്യ സത്യയാണ് (27) ആംബുലൻസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഞായറാഴ്ച രാത്രി 1.30നായിരുന്നു പ്രസവവേദന തുടങ്ങിയത്.ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് വരുംവഴി നെടുമങ്ങാടിന് സമീപം കരിപ്പൂര് കൊറളിയോട് എത്തിയപ്പോള്‍ പ്രസവവേദന കലശലാകുകയും തുടര്‍ന്ന് ആംബുലൻസില്‍ പ്രസവിക്കുകയുമായിരുന്നു.ഭര്‍ത്താവ് രാഹുലും,യുവതിയുടെ അമ്മ ഇന്ദിരയും ഒപ്പമുണ്ടായിരുന്നു. മൂവരും ചേര്‍ന്ന് ആംബുലൻസില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. ഇന്ദിരയും നേരത്തേ നഴ്സായിരുന്നു. പ്രസവം കഴിഞ്ഞയുടൻ സത്യയെ നെടുമങ്ങാട് ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമ്മയും,കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍ അറിയിച്ചു.
Read More » -
Kerala
മുഴം കണക്കിൽ മുല്ലപ്പൂ വിറ്റ പൂക്കടയ്ക്ക് പിഴ, മുഴം അളവുകോൽ അല്ലെന്ന് ലീഗൽ മെട്രോളജി വകുപ്പ്
ദിനം തോറും എന്തെല്ലാം രൂക്ഷമായ പ്രശ്നങ്ങളാണ് ജനം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. അതിനിടയിലിതാ മുല്ലപ്പൂ മുഴം കണക്കിൽ മുല്ലപ്പൂ വിറ്റു എന്ന കുറ്റം ആരോപിച്ച് ലീഗൽ മെട്രോളജി വകുപ്പ് പൂക്കടയ്ക്കെതിരെ നടപടി സ്വീകരിച്ചു. തൃശ്ശൂര്‍ കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്ക് മുല്ലപ്പൂമാല മുഴം കണക്കിൽ വിറ്റതിന് 2,000 രൂപ പിഴയിട്ടു. സാധാരണ മുഴം അളവിലാണ് മല്ലപ്പൂ വിൽപന നടത്തുന്നതും ആവശ്യക്കാർ വാങ്ങുന്നതും. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. അളവിലും തുക്കത്തിലും തട്ടിപ്പും വെട്ടിപ്പും നടത്താൻ ലീഗല്‍ മെട്രോളജി വകുപ്പ് ഒത്താശ്ശ ചെയ്യുന്നതായി പരക്കെ ആക്ഷേപമുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ അളവ്- തുക്കം ഉപകരണങ്ങൾ എല്ലാ വർഷവും ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധിച്ച് തകരാറുകളൊന്നും ഇല്ലെന്ന് ബോധ്യപ്പെടണമെന്നാണ് വ്യവസ്ഥ. പക്ഷേ വൻകിട കച്ചവടസ്ഥാപനങ്ങൾക്കിടയിൽ ഇത് പേരിനു പോലും പാലിക്കപ്പെടുന്നില്ല. എന്നാൽ വഴിയോരത്തിരിക്കുന്ന മുല്ലപ്പുകച്ചവടക്കാരനെയും തട്ടുകടയിലെ പച്ചക്കറിക്കച്ചവടക്കാരനെയു ഈ വകുപ്പ് പതിവായി വേട്ടയാടുകയും ചെയ്യും. മുഴം എന്നത് അളവുകോല്‍ അല്ലെന്നാണ് ലീഗല്‍…
Read More » -
Crime
വിവാഹത്തലേന്ന് വധുവിന്റെ പിതാവിന്റെ കൊലപാതകം; വിവാഹാലോചന നിരസിച്ചത് പകയായി, സംഘമെത്തിയത് വധുവിനെ ആക്രമിക്കാന്‍
തിരുവനന്തപുരം: മകളുടെ വിവാഹ ദിനത്തില്‍ പിതാവു കൊല്ലപ്പെട്ട ദാരുണ സംഭവത്തിനു പിന്നില്‍ വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം. വടശേരിക്കോണം സ്വദേശി രാജു മകളുടെ വിവാഹ ദിവസം തൂമ്പാക്കൈ കൊണ്ടുള്ള അടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലാണ്, വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന വെളിപ്പെടുത്തല്‍. കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ, കൊല്ലപ്പെട്ട രാജുവിന്റെ അയല്‍വാസി കൂടിയായ ജിഷ്ണുവിന്റെ വിവാഹാലോചനയാണ് രാജുവും കുടുംബവും നിരസിച്ചത്. ഇതിന്റെ വൈരാഗ്യമാണ് വിവാഹത്തലേന്നുള്ള ആക്രമണത്തിലേക്കും ദാരുണമായ കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് വിവരം. ഇന്നു വിവാഹിതയാകേണ്ടിയിരുന്ന രാജുവിന്റെ മകളെ ആക്രമിക്കാനാണ് ജിഷ്ണുവും സഹോദരന്‍ ജിജിനും ഇവരുടെ രണ്ടു സുഹൃത്തുക്കളും എത്തിയതെന്ന് കുടുംബം ആരോപിച്ചു. രാജുവിന്റെ സഹോദരിയുടെ പുത്രി ഗുരുപ്രിയയാണ് ഇക്കാര്യം പറഞ്ഞത്. ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാലാണ് ഈ വിവാഹാലോചന വേണ്ടെന്ന് വച്ചതെന്ന് ഗുരുപ്രിയ വെളിപ്പെടുത്തി. അന്നുമുതല്‍ പ്രതികള്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. രാത്രിയില്‍ അതിഥികളെല്ലാം പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതികളെത്തിയത്. അവര്‍ വധുവിനെ നിലത്തിട്ട് മര്‍ദിച്ചു. കൊല്ലപ്പെട്ട രാജുവും ഭാര്യയും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു.…
Read More » -
Kerala
പൊൻകുന്നത്ത് കാറും ഓട്ടോറിക്ഷയും കൂടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
പൊൻകുന്നം: പൈകക്ക് സമീപം കാറും ഓട്ടോറിക്ഷയും കൂടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മീനച്ചിൽ പാലാക്കാട് പന്തലാനിക്കൽ ജോസഫ് പിജെ ആണ് മരിച്ചത്.പൈക പാമ്പോലിയിൽ ഇന്നലെ ഉച്ചക്ക് 12.15ന് ആയിരുന്നു അപകടം. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു
Read More » -
Kerala
ജൂലൈ ഒന്നു മുതൽ വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് ഒരു പൈസ കുറയും
തിരുവനന്തപുരം:ജൂലൈ ഒന്നു മുതല്‍ ഈടാക്കുന്ന വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് 18 പൈസ. നിലവില്‍ യൂണിറ്റിന് 19 പൈസയാണ് ഈടാക്കുന്നത്. വൈദ്യുതി ബോര്‍ഡ് സ്വയം ഈടാക്കുന്ന പത്ത് പൈസയും റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചിരിക്കുന്ന 9 പൈസയും ചേര്‍ത്തുകൊണ്ടാണ് 19 പൈസ.ഇതിൽ യൂണിറ്റിന് ഒരു പൈസയാണ് കുറയുന്നത്.
Read More » -
Kerala
കാസർകോട് ഒളിച്ചോട്ടം തുടർക്കഥയാകുന്നു, നീലേശ്വരത്ത് ഭർതൃമതിയായ യുവതി കാമുകനൊപ്പം ഒളിച്ചോടി, അന്വേഷണവുമായി പൊലീസ്
നാട്ടിലാകെ പകർച്ചപ്പനി. പക്ഷേ കാസർകോട് ജില്ലയിൽ പ്രണയപ്പനി. അതും വിവാഹിതരും ഒന്നും രണ്ടും മക്കളുമുള്ള യുവാക്കളും മധ്യവയസ്ക്കരുമാണ് കടുത്ത പ്രണയപ്പനി ബാധിച്ച് ഒളിച്ചോടുന്നത്. ഇക്കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ നിരവധി പേരാണ് പുതു പ്രണയങ്ങളിൽ കുടുങ്ങി കുടുംബത്തെയും കുട്ടികളെയും അനാഥരാക്കി നാടുവിട്ടത്. കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയായ 26കാരി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് യുവതിയെ കാണാതായത്. സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭർതൃവീട്ടിൽ നിന്ന് പോയ ശേഷം യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു എന്നാണ് ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പൊലീസ് മിസിംഗ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മൂന്ന് വയസുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് യുവതി വീട് വിട്ടിറങ്ങിയത്. അതേസമയം ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാമുകന്റെ കൂടെ പോയിരിക്കാമെന്ന സംശയത്തിലാണ് പൊലീസ്. കോളജ് പഠന കാലത്ത് തന്നെ യുവതിയും കാമുകനും പരസ്പരം ഇഷ്ടത്തിലായിരുന്നു എന്നാണ് പറയുന്നത്. ഇത് മനസിലാക്കിയ…
Read More » -
Kerala
പാലാ പോലീസ് സ്റ്റേഷനിലുള്ള നായക്കുട്ടി കൊച്ചിയിൽ നിന്നും മോഷ്ടിക്കപ്പെട്ടതെന്ന് സൂചന
കൊച്ചി: നഗരത്തില്‍ നിന്നും പട്ടാപകല്‍ കാല്‍ലക്ഷത്തിലേറെ വിലയുള്ള നായക്കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. തൃക്കാക്കര കെന്നഡിമുക്കില്‍ താമസിക്കുന്ന ആൻസി ആനന്ദിന്റെ മുന്ന് വയസ്സ് പ്രായമുളള ബീഗിള്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയെയാണ് നഷ്ടപ്പെട്ടത്. റോഡിലേക്ക് ഇറങ്ങിയോടിയ നായക്കുട്ടിയെ രണ്ട് യുവാക്കള്‍ കാറിലെത്തി പിടിച്ചുകൊണ്ടുപോയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. വീടിന്‍റെ തുറന്ന് കിടന്ന ഗേറ്റിലൂടെ നായക്കുട്ടി പുറത്ത് ചാടുകയായിരുന്നു. ഇവിടെ നിന്ന് റോഡിലൂടെ കുറച്ച് ദൂരം ഓടിയ നായക്കുട്ടിയെ കണ്ടതോടെ വെളള കാറിലെത്തിയ രണ്ട് യുവാക്കള്‍ വാഹനം നിർത്തി കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അതേസമയം ഇന്നലെ പുലര്‍ച്ചെയോടെ രണ്ടു ചെറുപ്പക്കാര്‍ പാലാ പോലീസ് സ്റ്റേഷനിൽ ബീഗിള്‍ ഇനത്തിൽപ്പെട്ട ഒരു നായക്കുട്ടിയെ ഏൽപ്പിച്ചിരുന്നു.പാലാ പൊലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ അവനെ തേടി ഉടമ എത്തിയിട്ടില്ല.ബീഗിള്‍ ഇനത്തില്‍പ്പെട്ടതാണ് നായക്കുട്ടി. വിപണിയില്‍ നല്ല വിലയുള്ള ബീഗിള്‍ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ് . രണ്ടു ദിവസത്തിനുള്ളില്‍ ഉടമസ്ഥൻ എത്തിയില്ലെങ്കില്‍ പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് ഇവനെ കൈമാറാനാണ് പോലീസിന്റെ…
Read More » -
Kerala
ആദ്യമായി സംവിധാനം നിര്‍വഹിച്ച സിനിമ പ്രദര്‍ശനത്തിനെത്താനിരിക്കെ സംവിധായകന് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം
കൊല്ലം: ആദ്യമായി സംവിധാനം നിര്‍വഹിച്ച സിനിമ പ്രദര്‍ശനത്തിനെത്താനിരിക്കെ സംവിധായകന് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം. സിനിമ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ബൈജു പറവൂര്‍ ആണ് ഇന്നലെ പുലര്‍ച്ചെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അന്തരിച്ചത്. സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘സീക്രട്ട്’ എന്ന സിനിമ റിലീസിന് തയ്യാറെടുക്കവെയാണ് ബൈജുവിന്റെ വിയോഗം. സിനിമയുടെ ചര്‍ച്ചകള്‍ക്കായി കോഴിക്കോടെത്തിയ ബൈജു ശനിയാഴ്ച രാവിലെ പതിനൊന്നോടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് തിരികെ കാറോടിച്ച് വരുന്ന വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളത്തെ ഭാര്യവീട്ടില്‍ കയറി സമീപത്തുള്ള ഡോക്ടറെ കണ്ടതിന് ശേഷം ഭാര്യയുമൊത്ത് നോര്‍ത്ത് പറവൂരിലെ വീട്ടിലെത്തി. എന്നാല്‍ രാത്രിയായപ്പോഴേക്കും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭക്ഷ്യവിഷബാധ എന്നാണ് സൂചന. 20 വര്‍ഷത്തോളമായി സിനിമാരംഗത്ത് സജീവസാന്നിദ്ധ്യമായ ബൈജു പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ധന്യം, മൈഥിലി, കൈതോലച്ചാത്തൻ എന്നിവയുള്‍പ്പെടെ 45-ല്‍ അധികം സിനിമകളില്‍ പ്രൊഡക്ഷൻ കണ്‍ട്രോളറായി അദ്ദേഹം പ്രവര്‍ത്തിച്ചു.
Read More » -
NEWS
വേദനയില്ലാതെ കുത്തിവെക്കാവുന്ന സിറിഞ്ചുകൾ വികസിപ്പിച്ച് മലയാളി ഡോക്ടറും സംഘവും
ബംഗളൂരു:വേദനയില്ലാതെ കുത്തിവെക്കാവുന്ന സിറിഞ്ചുകൾ വികസിപ്പിച്ച് മലയാളി ഡോക്ടറും സംഘവും. തൃശ്ശൂര്‍ സ്വദേശി ഡോ. അനു രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരാണ് ഇതിന് പിന്നില്‍. വേദനയില്ലാതെ കുത്തിവെക്കാവുന്ന പോളിമെറിക് നീഡിലുകളാണ് ഇവർ വികസിപ്പിച്ചെടുത്തത്.നിലവില്‍ രാജ്യത്ത് ഇതുപയോഗത്തിലില്ല. പോളിമെറിക് ലായനി അച്ചില്‍ (കാസ്റ്റ് മോള്‍ഡ്) ഒഴിച്ചാണ് പുതിയ മൈക്രോനീഡില്‍ ഉണ്ടാക്കുന്നത്. സാധാരണ താപനിലയില്‍ ഖരാവസ്ഥയിലെത്തുമെന്നതിനാല്‍ സമയവും ലാഭിക്കാം. കുത്തിവെപ്പ് സമയത്ത് തൊലിയുടെ അടിയിലുള്ള നാഡികളില്‍ സിറിഞ്ച് കൊള്ളുമ്ബോഴാണ് വേദനയുണ്ടാകുന്നത്. മൈക്രോ നീഡില്‍ തൊലിയുടെ തൊട്ടുതാഴെ വരെയേ എത്തുന്നുള്ളൂ. അതിനാലാണ് വേദനയില്ലാത്തത്. ദിവസേന ഒന്നിലധികം തവണ ഇൻസുലിൻ എടുക്കേണ്ടിവരുന്ന രോഗികള്‍ക്കും കൊച്ചുകുട്ടികള്‍ക്കും മൈക്രോനീഡില്‍ ഉപകാരപ്പെടും. ചെലവു കുറവായതിനാല്‍ പുതിയ മാതൃക വിപണിയിലും സ്വീകാര്യമാകും. ആകൃതിയിലെ പ്രത്യേകതമൂലം 20 ശതമാനം കുറവ് മരുന്ന് മതിയെന്നതും നേട്ടമാണ്.നിബ് ഇല്ലാത്ത പേന എപ്രകാരമാണോ അതുപോലെയാണ് ഐ.ഐ.എസ്. വികസിപ്പിച്ച മൈക്രോനീഡില്‍ മാതൃക. ബെംഗളൂരു നാഷണല്‍ എയറോസ്പേസ് ലബോറട്ടറിയില്‍ സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റായ ഡോ. അനുവും ഈ ഗവേഷക…
Read More » -
Kerala
കെ. സുധാകരനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ബാബു ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് വീട്ടമ്മ
കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരെ സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിച്ച് വിജിലന്‍സിന് പരാതി നല്‍കിയ പ്രശാന്ത് ബാബു തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് വീട്ടമ്മയുടെ പരാതി. കണ്ണോത്തുംചാല്‍ സ്വദേശിനി സത്യവതി എന്ന വീട്ടമ്മയാണ് ആരോപണവുമായി രംഗത്തെത്തിയത്. തന്റെ മകള്‍ക്ക് സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് പല തവണകളായാണ് 15 ലക്ഷം രൂപ നല്‍കിയെന്ന് സത്യവതി പറയുന്നു. എന്നാല്‍ തൊഴിലിന് വേണ്ടി വാങ്ങിയ പണമോ ജോലിയോ നല്‍കാതെ പ്രശാന്ത് ബാബു വഞ്ചിക്കുകയായിരുന്നു. പല തവണ കൊടുത്ത പണം തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഇപ്പോള്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും സത്യവതി ആരോപിച്ചു. ‘മകള്‍ രമ്യക്കാണ് ജോലിവാഗ്ദാനം ചെയ്തത്. പ്രശാന്ത് ബാബുവിന്റെ ബന്ധു മുഖേനയായിരുന്നു താൻ അയാളെ പരിചയപ്പെട്ടത്. 2018ലാണ് സംഭവം നടന്നത്. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. രണ്ടുലക്ഷം രൂപ തവണകളായി പ്രശാന്ത് ബാബു നല്‍കാന്‍ സമ്മതിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍…
Read More »