Month: June 2023
-
Crime
മകളുടെ മുൻ കാമുകൻ കൊലയാളിയായി;വിവാഹപ്പന്തൽ മരണവേദി
തിരുവനന്തപുരം: കല്ലമ്ബലം വടശ്ശേരികോണത്ത് വിവാഹ തലേന്ന് പെണ്ണിന്റെ അച്ഛനെ മുൻ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. പിറ്റേന്ന് രാവിലെ പത്തരയ്ക്ക് മകളുടെ വിവാഹം നടക്കാനിരിക്കെയാണ് വര്‍ക്കല കല്ലമ്ബലം വടശേരികോണം സ്വദേശി രാജു (61) കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയില്‍ രാജു (62) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വര്‍ക്കല ശിവഗിരിയില്‍ മകളുടെ കല്യാണം നടക്കാനിരിക്കെയായിരുന്നു ദാരുണമായ സംഭവം. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ മുൻകാമുകൻ ജിഷ്ണുവും സുഹൃത്തുക്കളുമാണ് കൊലയാളികള്‍. ജിഷ്ണുവുമായി പ്രണയത്തിലായിരുന്ന ശ്രീലക്ഷ്മി ഈ ബന്ധം ഉപേക്ഷിച്ചാണ് പുതിയൊരു ജീവിതത്തിലേക്ക് കടക്കാനൊരുങ്ങിയത്.ഇതിൽ പ്രകോപിതനായ ജിഷ്ണു സുഹൃത്തുക്കൾക്കൊപ്പം വിവാഹത്തലേന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരാണ് ഇന്നലെ രാത്രി വിവാഹത്തിന് മുന്നോടിയായുള്ള സല്‍ക്കാരം നടക്കുന്നതിനിടെ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്.പാര്‍ട്ടിക്കിടെ തര്‍ക്കത്തിലേര്‍പ്പെട്ട യുവാക്കള്‍ രാജുവിനെ ആക്രമിക്കുകയായിരുന്നു. ജിജിന്‍ എന്ന യുവാവ് മണ്‍വെട്ടി കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി…
Read More » -
Kerala
കൊല്ലം – പത്തനംതിട്ട – പുലിക്കുന്ന് – മുണ്ടക്കയം – കുമളി ഫാസ്റ്റ് പാസഞ്ചർ
കൊല്ലം- കുമളി കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ വഴി :കണ്ണനല്ലൂർ -കുണ്ടറ -ഭരണികാവ് -അടൂർ -പത്തനംതിട്ട -റാന്നി -എരുമേലി -പുലികുന്ന് -മുണ്ടക്കയം -കുട്ടിക്കാനം -പീരുമേട് -വണ്ടിപ്പെരിയാർ ———————————— ★കൊല്ലം – കുമളി★ ●കൊല്ലം : 04.30 AM ●അടൂർ : 5.45 AM ●പത്തനംതിട്ട : 06.15 AM ●റാന്നി : 06:40 AM ●എരുമേലി : 07.10 AM ●മുണ്ടക്കയം : 07.30-45 AM ●കുമളി : 09.15 AM ———————————– ★കുമളി – കൊല്ലം★ ●കുമളി : 11.40 AM ●മുണ്ടക്കയം : 01.20-50 PM ●എരുമേലി : 02.15 PM ●റാന്നി : 02.40 PM ●പത്തനംതിട്ട : 03.15 PM ●അടൂർ : 04.00 PM ●കൊല്ലം : 05.30 PM
Read More » -
Health
മുട്ടുവേദനയ്ക്കു മുറ്റത്താണ് മരുന്ന് ;അറിയാം എരിക്കിന്റെ വിശേഷങ്ങൾ
അസ്ഥികളുടെ ബലക്കുറവും തേയ്മാനവുമാണ് മുട്ടുവേദനയുടെ കാരണങ്ങളിൽ മുഖ്യം.കാൽസ്യത്തിന്റെ കുറവും നേരത്തെ ഏറ്റിട്ടുള്ള ക്ഷതങ്ങളുമൊക്കെ ഇതിന് കാരണങ്ങളായി വരാം. ചെറുപ്രായം മുതൽ ശരിയായ പോഷണം ലഭിച്ചില്ലെങ്കിൽ പ്രായം വർധിക്കുംതോറും സന്ധികളുടെ ആരോഗ്യത്തിൽ, പ്രത്യേകിച്ചും കാൽമുട്ടിന് കാര്യമായ ബുദ്ധിമുട്ടുകളുണ്ടാകാൻ സാധ്യത കൂടുതലാണ്.നടക്കുമ്പോൾ ഉള്ളിൽ എന്തോ പൊട്ടുന്നതുപോലുള്ള ശബ്ദം കേൾക്കുന്നുവെന്ന് ചിലർ പറയാറുണ്ട്. ഇതിനെ തേയ്മാനത്തിന്റെ ലക്ഷണമായി കണക്കാക്കാം. പെട്ടെന്നൊരു ദിവസം കൊണ്ട് ഉണ്ടാകുന്നതാവില്ല ഇത്. വളരെപ്പതുക്കെ,തേയ്മാനത്തോടൊപ്പം വേദനയും നീരും കൂടിവരുകയാണ് ചെയ്യുക.രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ, അല്ലെങ്കിൽ സങ്കീർണമല്ലാത്ത സാഹചര്യങ്ങളിൽ മരുന്നുകൾ സേവിക്കുന്നത് കൊണ്ടുതന്നെ ഫലപ്രാപ്തി ലഭിക്കാം. നമ്മുടെ പറമ്പുകളിലോ റോഡരികിലോ കാണുന്ന ഒരു സസ്യമുണ്ട് – എരിക്ക്. വെളുത്ത പശ വരുന്ന ഒരിനം സസ്യം. ഈ എരിക്കിന്റെ ഇലകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് മുട്ടിലോ സന്ധിവേദനയുളളിടത്തോ വയ്ക്കുക.ഇത് വേദന പെട്ടെന്നു ശമിപ്പിയ്ക്കാന്‍ സഹായിക്കും.എല്ലാ മുട്ടുവേദനയ്ക്കും ഇതാണ് മരുന്ന് എന്ന് ഇതിനർഥമില്ല.ഇനി മരുന്നുകളൊന്നും സേവിച്ചിട്ട് കുറവില്ലെങ്കിൽ ഒരു അസ്ഥിരോഗ വിദഗ്ധനെ തന്നെ കാണുക.എക്സ്റേ ഉൾപ്പടെയുള്ള പരിശോധനകൾ ആവശ്യമായി…
Read More » -
India
ആർമിയിൽ 220 നഴ്സിംഗ് ഒഴിവുകൾ
ന്യൂഡൽഹി: ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസിന് കീഴിലുള്ള വിവിധ നഴ്സിങ് കോളേജുകളില്‍ ബിഎസ്സി നഴ്സിങ് കോഴ്സിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.നാല് വര്‍ഷ കോഴ്സാണ്. മൊത്തം 220 ഒഴിവുകളുണ്ട്. ന്യൂഡല്‍ഹി –- 30, മുംബൈ –- 40, കൊല്‍ക്കത്ത –- 30, ബംഗളൂരു –- 40, പുണെ – -40, ലഖ്നൗ –- 40 എന്നിങ്ങനെയാണ് വിവിധ കോളേജുകളിലെ ഒഴിവ്. യോഗ്യത: സയൻസ് വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത പ്ലസ്ടു വിജയം. നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻടിഎ) യുടെ 2023 ലെ നീറ്റ് (യുജി) യോഗ്യത നേടിയവരായിരിക്കണം. പ്രായം: 17 –- 25. കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ ഉണ്ടാവും. ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് http://joinindianarmy.nic.in കാണുക.
Read More » -
Kerala
സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി
തിരുവനന്തപുരം:സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി.പാറശ്ശാല പരശുവയ്ക്കലില്‍ ആണ് സംഭവം. പളുകല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഈവലിംഗ് ജോയി( 15 ) ആണ് മരിച്ചത്. പിതാവിന്റെ ഫോണ്‍ നമ്ബര്‍ എഴുതിയ ഒരു കുറിപ്പും സമീപത്തുനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോയ പെണ്‍കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മൃതദേഹം റയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Food
ടൊമാറ്റോ കെച്ചപ്പ് എന്ന കൊലയാളി
കുട്ടികൾ മുതല്‍ പ്രായമായവര്‍ വരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ടൊമാറ്റോ കെച്ചപ്പ്.എന്നാൽ ഇത് കഴിക്കുന്നവർ ഒന്നറിയുക- പ്രിസര്‍വേറ്റീവുകളും രാസ വസ്തുക്കളും ടൊമാറ്റോ കെച്ചപ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഷുഗര്‍ അഥവാ സൂക്രോസിനെക്കാളും ദോഷകരമായ ഫ്രക്ടോസ് ആണ് ഇതിലുള്ളത്.ഒരു ടേബിള്‍ സ്പൂണ്‍ കെച്ചപ്പില്‍ 160 മി.ഗ്രാം എന്ന തോതില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ആവശ്യമുള്ള ഉപ്പിന്റെ 8 ശതമാണമാണിത്. തിളപ്പിച്ച് വാറ്റിയെടുത്ത വിനാഗിരി ആണ് സോസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇത് രാസവസ്തുക്കള്‍ അടങ്ങിയതും ആരോഗ്യത്തിന് ഹാനികരവുമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരത്തിലെ ധാതുക്കളുടെ അസന്തുലനം ഇവയ്ക്കെല്ലാം ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നത് കാരണമാകും.ദീര്‍ഘകാലം പതിവായുള്ള കെച്ചപ്പ് ഉപയോഗം പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകും.
Read More » -
India
നടു റോഡില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
പൂനെ:നടു റോഡില്‍ ജനം നോക്കിനില്‍ക്കെ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം. ശാന്തനു ലക്ഷ്മണ്‍ ജാദവ് എന്ന യുവാവാണ് ഇരുപതുകാരിയായ പ്രീതി രാമചന്ദ്ര എന്ന യുവതിയെ നടുറോഡിൽ ആക്രമിക്കാന്‍ ശ്രമിച്ചത്.സ്‌കൂട്ടറില്‍ മറ്റൊരാള്‍ക്കൊപ്പം വരികയായിരുന്ന യുവതിയെ വഴിയില്‍ കാത്തുനിന്ന പ്രതി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ഭയന്നുപോയ യുവതി സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങി ഓടിയെങ്കിലും വടിവാളുമായി ഇയാളും പിന്നാലെ ഓടി.ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
Read More » -
India
ബൈക്ക് നന്നാക്കാൻ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബൈക്ക് നന്നാക്കാൻ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധി.സമുഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള ആളുകളുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ എത്തിയത്. തൊഴിലാളിക്കള്‍ക്കൊപ്പം ഏറെ സമയം ചെലവഴിച്ച രാഹുല്‍ ജോലിക്കിടെ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞു. രാഹുല്‍ ഗാന്ധി തന്നെയാണ് ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഈ മാസം ആദ്യത്തില്‍ രാഹുല്‍ ഗാന്ധി വാഷ്ംഗ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ട്രക്കില്‍ യാത്ര ചെയ്യുകയും അമേരിക്കയിലെ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവറുമായി സംവദിക്കുകയും ചെയ്തിരുന്നു. ഇതിന് മുൻപ് ട്രക്ക് ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാൻ രാഹുല്‍ ഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗഢിലേക്കും ട്രക്ക് യാത്ര നടത്തിയിരുന്നു.
Read More » -
Business
ബക്രീദ് പ്രമാണിച്ച് ബാങ്ക് അവധി എത്ര ദിവസം; ആർബിഐ പറയുന്നതിങ്ങനെ
ദില്ലി: രാജ്യത്ത് ജൂൺ 29 ന് ബക്രീദ് ആഘോഷിക്കുകയാണ്. ഇത് പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. ചില സംസ്ഥാനങ്ങളിൽ ജൂൺ 28 ന് അവധിയാണെങ്കിൽ മറ്റ് ചില സംസ്ഥാനങ്ങൽ ജൂൺ 29 നാണ് അവധി. ഈ മാസത്തിന്റെ അവസാന ആഴ്ചയായതിനാൽ പലർക്കും അവസാനത്തേക്ക് മാറ്റിവെച്ച പല ബാങ്കിങ് നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതായും ഉണ്ടാകും അതിനാൽ ബാങ്ക് അവധി അറിഞ്ഞ ശേഷം മാത്രം ബാങ്കിലെത്തുക. അല്ലെങ്കിൽ അവധിക്ക് മുൻപായി ബാങ്ക് ഇടപാടുകൾ പൂർത്തിയാക്കാൻ ശ്രമിക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അവധിക്കാല പട്ടിക പ്രകാരം ബക്രീദ് പ്രമാണിച്ച് മഹാരാഷ്ട്ര, ജമ്മു, കേരളം, ശ്രീനഗർ എന്നിവിടങ്ങളിൽ ജൂൺ 28 ന് ബാങ്കുകൾ അടച്ചിരിക്കും. ത്രിപുര, ഗുജറാത്ത്, മിസോറാം, കർണാടക, മധ്യപ്രദേശ്, ചണ്ഡിഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അസം, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ, രാജസ്ഥാൻ, ജമ്മു, ശ്രീനഗർ, ഉത്തർപ്രദേശ്, ബംഗാൾ, ന്യൂഡൽഹി, ഗോവ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മേഘാലയ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജൂൺ 29…
Read More » -
Movie
സാന്ദ്ര തോമസ് വീണ്ടും നിർമ്മാണ രംഗത്തേയ്ക്ക്, പുതിയ ചിത്രം ‘നല്ല നിലാവുള്ള രാത്രി’ ഈ വെള്ളിയാഴ്ച എത്തും
നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ ജൂണ്‍ 30 വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി.’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം തിയ്യേറ്ററുകളില്‍ എത്താന്‍ 4 ദിവസം ബാക്കി നില്‍ക്കെ ആണ് ഇപ്പോള്‍ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു പക്കാ മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ആയിട്ടാണ് ചിത്രം അണിയിച്ച് ഒരുക്കിയിരിക്കുന്നത്. നല്ല നിലാവുള്ള രാത്രി’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ്. ചിത്രത്തിലെ ‘തനാരോ തന്നാരോ’ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞിരുന്നു. സ്ത്രീകഥാപാത്രങ്ങള്‍ ആരും ഇല്ലാത്ത ഒരു സിനിമയാണ് ‘നല്ല നിലാവുള്ള രാത്രി’. സംവിധായകന്‍ മര്‍ഫി ദേവസ്സിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.…
Read More »