KeralaNEWS

മുഴം കണക്കിൽ മുല്ലപ്പൂ വിറ്റ പൂക്കടയ്ക്ക് പിഴ, മുഴം അളവുകോൽ അല്ലെന്ന്  ലീഗൽ മെട്രോളജി വകുപ്പ്

    ദിനം തോറും എന്തെല്ലാം രൂക്ഷമായ പ്രശ്നങ്ങളാണ് ജനം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. അതിനിടയിലിതാ മുല്ലപ്പൂ മുഴം കണക്കിൽ മുല്ലപ്പൂ വിറ്റു എന്ന കുറ്റം ആരോപിച്ച് ലീഗൽ മെട്രോളജി വകുപ്പ് പൂക്കടയ്ക്കെതിരെ നടപടി സ്വീകരിച്ചു. തൃശ്ശൂര്‍ കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്ക് മുല്ലപ്പൂമാല മുഴം കണക്കിൽ വിറ്റതിന് 2,000 രൂപ പിഴയിട്ടു. സാധാരണ മുഴം അളവിലാണ് മല്ലപ്പൂ വിൽപന നടത്തുന്നതും ആവശ്യക്കാർ വാങ്ങുന്നതും. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം.

   അളവിലും തുക്കത്തിലും തട്ടിപ്പും വെട്ടിപ്പും നടത്താൻ ലീഗല്‍ മെട്രോളജി വകുപ്പ് ഒത്താശ്ശ ചെയ്യുന്നതായി പരക്കെ ആക്ഷേപമുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ അളവ്- തുക്കം ഉപകരണങ്ങൾ എല്ലാ വർഷവും ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധിച്ച് തകരാറുകളൊന്നും ഇല്ലെന്ന് ബോധ്യപ്പെടണമെന്നാണ് വ്യവസ്ഥ. പക്ഷേ വൻകിട കച്ചവടസ്ഥാപനങ്ങൾക്കിടയിൽ ഇത് പേരിനു പോലും പാലിക്കപ്പെടുന്നില്ല.
എന്നാൽ വഴിയോരത്തിരിക്കുന്ന മുല്ലപ്പുകച്ചവടക്കാരനെയും തട്ടുകടയിലെ പച്ചക്കറിക്കച്ചവടക്കാരനെയു ഈ വകുപ്പ് പതിവായി വേട്ടയാടുകയും ചെയ്യും.

Signature-ad

മുഴം എന്നത് അളവുകോല്‍ അല്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് പറയുന്നത്. മുല്ലപ്പൂമാലയാണെങ്കിൽ സെന്റീമീറ്റർ, മീറ്റർ എന്നിവയിലും പൂക്കളാണെങ്കിൽ ഗ്രാം, കിലോ ഗ്രാമിലുമാണ് അളക്കേണ്ടത് എന്നാണ് മാനദണ്ഡം എന്നും അധികൃതർ അറിയിച്ചു.

മുലപ്പൂ മുഴം കണക്കിൽ വിൽപന നടത്തുമ്പോൾ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നു എന്നതാണ് നടപടിയെടുക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വരും ദിവസങ്ങളിൽ പരിശോധന തുടരാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Back to top button
error: