KeralaNEWS

പാലാ പോലീസ് സ്റ്റേഷനിലുള്ള നായക്കുട്ടി കൊച്ചിയിൽ നിന്നും മോഷ്ടിക്കപ്പെട്ടതെന്ന് സൂചന

കൊച്ചി: നഗരത്തില്‍ നിന്നും പട്ടാപകല്‍ കാല്‍ലക്ഷത്തിലേറെ വിലയുള്ള നായക്കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. തൃക്കാക്കര കെന്നഡിമുക്കില്‍ താമസിക്കുന്ന ആൻസി ആനന്ദിന്റെ മുന്ന് വയസ്സ് പ്രായമുളള ബീഗിള്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയെയാണ് നഷ്ടപ്പെട്ടത്.
 

റോഡിലേക്ക് ഇറങ്ങിയോടിയ നായക്കുട്ടിയെ രണ്ട് യുവാക്കള്‍ കാറിലെത്തി പിടിച്ചുകൊണ്ടുപോയെന്നാണ് വിവരം.

 

Signature-ad

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. വീടിന്‍റെ തുറന്ന് കിടന്ന ഗേറ്റിലൂടെ നായക്കുട്ടി പുറത്ത് ചാടുകയായിരുന്നു. ഇവിടെ നിന്ന് റോഡിലൂടെ കുറച്ച്‌ ദൂരം ഓടിയ നായക്കുട്ടിയെ കണ്ടതോടെ  വെളള കാറിലെത്തിയ രണ്ട് യുവാക്കള്‍ വാഹനം നിർത്തി കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്ന്  ദൃക്സാക്ഷികള്‍ പറയുന്നു.

അതേസമയം ഇന്നലെ പുലര്‍ച്ചെയോടെ രണ്ടു ചെറുപ്പക്കാര്‍ പാലാ പോലീസ് സ്റ്റേഷനിൽ ബീഗിള്‍ ഇനത്തിൽപ്പെട്ട ഒരു നായക്കുട്ടിയെ ഏൽപ്പിച്ചിരുന്നു.പാലാ പൊലീസ് ഇതുസംബന്ധിച്ച്‌ ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ അവനെ തേടി ഉടമ എത്തിയിട്ടില്ല.ബീഗിള്‍ ഇനത്തില്‍പ്പെട്ടതാണ് നായക്കുട്ടി.
വിപണിയില്‍ നല്ല വിലയുള്ള ബീഗിള്‍ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ് . രണ്ടു ദിവസത്തിനുള്ളില്‍ ഉടമസ്ഥൻ എത്തിയില്ലെങ്കില്‍ പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് ഇവനെ കൈമാറാനാണ് പോലീസിന്റെ തീരുമാനം. ഉടമസ്ഥര്‍ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാം. ഫോണ്‍: 0482 2212334#keralapolice

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: