Month: June 2023

  • Crime

    ”പ്രതികള്‍ എത്തിയത് ആരുമില്ല എന്ന തക്കം നോക്കി, കൂടുതല്‍ പരാക്രമം കാണിച്ചത് ജിജിന്‍; ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും തയ്യാറായില്ല”

    തിരുവനന്തപുരം: കല്യാണ തലേന്ന് അര്‍ദ്ധരാത്രിയില്‍ സത്കാരം കഴിഞ്ഞ് എല്ലാവരും പോയ തക്കത്തിനാണ് പ്രതികളായ നാലു യുവാക്കള്‍ വീട്ടില്‍ വന്നതെന്ന് കൊല്ലപ്പെട്ട രാജുവിന്റെ ബന്ധുക്കള്‍. വര്‍ക്കല കല്ലമ്പലം വടശേരിക്കോണം സ്വദേശി രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. അയല്‍വാസിയും ശ്രീലക്ഷ്മിയുടെ മുന്‍കാമുകനുമായ ജിഷ്ണു, ജിഷ്ണുവിന്റെ സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവര്‍ ചേര്‍ന്നാണ് രാജുവിനെ ആക്രമിച്ചത്. ജിജിനാണ് മണ്‍വെട്ടി കൊണ്ട് രാജുവിനെ തലയ്ക്കടിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. സത്കാരം കഴിഞ്ഞ് ആളുകള്‍ എല്ലാം പോയി വീട്ടില്‍ ബന്ധുക്കള്‍ മാത്രമുള്ള സമയത്താണ് യുവാക്കള്‍ വീട്ടിലേക്ക് എത്തിയത്. തര്‍ക്കത്തിന് ഒടുവില്‍ ആദ്യം ശ്രീലക്ഷ്മിയെയാണ് ഇവര്‍ ആക്രമിച്ചത്. ശ്രീലക്ഷ്മിയെ അടിച്ച് നിലത്തിട്ടു. ഇത് തടയാന്‍ ശ്രമിച്ച രാജുവിനെയും ആക്രമിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുവിനെ മണ്‍വെട്ടിയുടെ പിടി കൊണ്ട് അടിച്ചുവീഴ്ത്തി. തുടര്‍ന്ന് രാജുവിനെയും സമാനമായ നിലയില്‍ അടിച്ചുവീഴ്ത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ജിജിന്‍ ആണ് രാജുവിന്റെ ബന്ധുവിനെയും രാജുവിനെയും മണ്‍വെട്ടി കൊണ്ട് അടിച്ചത്.…

    Read More »
  • Movie

    തരംഗമായി ‘കിംഗ് ഓഫ് കൊത്ത’യും ദുല്‍ഖര്‍ സല്‍മാനും

    ദുല്‍ഖറിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്ഡേറ്റുകള്‍ ഓരോന്നായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്നു. ദുല്‍ഖറിന്റെ ഒരു ലുക്ക് കൂടി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയ ആളിക്കത്തി. മുഖത്ത് കര്‍ക്കശ ഭാവത്തോടെ കൊത്തയിലെ രാജാവിന്റെ ചങ്ങൂറ്റം പോസ്റ്ററില്‍ കാണാം. ട്വിറ്ററില്‍ ഇന്ത്യാ ട്രെന്‍ഡിങ് ലിസ്റ്റില്‍ കിംഗ് ഓഫ് കൊത്തയും ദുല്‍ഖര്‍ സല്‍മാനും ആദ്യ രണ്ടു സ്ഥാനങ്ങള്‍ കീഴടക്കി തരംഗമാകുകയാണ്. ഇന്ന് വൈകിട്ട് 6 മണിക്കാണ് കിംഗ് ഓഫ് കൊത്തയുടെ വെടിക്കെട്ട് ടീസര്‍ പ്രേക്ഷകരിലേക്കെത്തുന്നത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടീസര്‍ മലയാളത്തില്‍ മമ്മൂട്ടിയും തെലുഗില്‍ മഹേഷ്ബാബുവും കന്നഡയില്‍ രക്ഷിത് ഷെട്ടിയും തമിഴില്‍ സിലമ്പരശനും പുറത്തിറക്കും. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍…

    Read More »
  • Kerala

    പ്രിയാ വര്‍ഗീസിന് നിയമനം നല്‍കാം; കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് നിയമോപദേശം

    കണ്ണൂര്‍: ഡോ.പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി മുന്നോട്ടുപോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിയമോപദേശം നല്‍കി. പ്രിയാ വര്‍ഗീസിന് അനുകൂലമായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവോടെ, ഗവര്‍ണറുടെ സ്റ്റേ ഇല്ലാതായെന്നും നിയമോപദേശത്തില്‍ പറയുന്നു. പ്രിയാ വര്‍ഗീസിന്റെ നിയമന ഉത്തരവ് ഉടന്‍ സര്‍വകലാശാല പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമനക്കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രിയാ വര്‍ഗീസിന് അനുകൂലമായി ഉത്തരവിട്ടതോടെ, അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറുടെ ഉത്തരവിന്റെ നിയമസാധുത തേടിയാണ് സ്റ്റാന്‍ഡിങ് കൗണ്‍സലിനോട് കണ്ണൂര്‍ സര്‍വകലാശാല നിയമോപദേശം തേടിയത്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് മുന്നോട്ടുപോകാമെന്നാണ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിയമോപദേശം നല്‍കിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവോടെ, ഗവര്‍ണറുടെ സ്റ്റേ ഇല്ലാതായതായും നിയമോപദേശത്തില്‍ പറയുന്നു. കോടതി ഉത്തരവ് രേഖാമൂലം ഗവര്‍ണറെ അറിയിക്കണം. അതിന് ശേഷം നിയമന നടപടികളുമായി സര്‍വകലാശാലയ്ക്ക് മുന്നോട്ടു പോകാമെന്നാണ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കേസിലെ പരാതിക്കാരനായ…

    Read More »
  • Crime

    മുറിവ് ഡ്രസ് ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; നഴ്സിങ് അസിസ്റ്റന്റ് റിമാന്‍ഡില്‍

    കണ്ണൂര്‍: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റില്‍. കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തില്‍ ഡാനിയലാ (47) ണ് പിടിയിലായത്. മുറിവ് ഡ്രസ് ചെയ്യാനെത്തിയ 23 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഞായറാഴ്ച പകല്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു യുവതി. മുറിവ് കെട്ടുന്ന മുറിയില്‍ വെച്ചായിരുന്നു അതിക്രമം. യുവതിയോട് അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ലൈംഗീക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നുമാണ് പരാതി. ഇതേതുടര്‍ന്ന് മുറിയില്‍ നിന്ന് ഇറങ്ങിപ്പോയ യുവതി സഖി വണ്‍ സ്റ്റോപ് സെന്ററിന്റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന്, ആശുപത്രിയിലെ മുറിവ് വെച്ചു കെട്ടുന്ന മുറിയില്‍ വെച്ച് പീഡിപ്പിച്ചതിനെ തുടര്‍ന്ന് സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍നിന്നു പോലീസിനെ അറിയിച്ച് യുവതി കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനു പിന്നാലെ കൂത്തുപറമ്പ് പോലീസ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സാധാരണ പോലെ തിങ്കളാഴ്ച രാവിലെ ജോലിക്ക് എത്തിയ പ്രതിയെ ആശുപത്രിയില്‍ വച്ചാണ്…

    Read More »
  • Crime

    പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു; കൊലപ്പെട്ടത് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി

    ചെന്നൈ: തമിഴ്‌നാട് കടലൂരില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. പുതുച്ചേരി സ്വദേശി മതിയഴകനാണ് കൊല്ലപ്പെട്ടത്. ഭാര്യക്കെതിരേ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ത്രീയുടെ സഹോദരനെ കൊന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെയാണ് മതിയഴകന്‍ കൊല്ലപ്പെടുന്നത്. കടലൂര്‍ ജില്ലയിലെ തലഗുട പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ രണ്ടാമത്തെ കൊലപാതകമാണ് പ്രദേശത്തുണ്ടായത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശാന്തിയുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട മതിയഴകന്‍. കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ഞക്കുപ്പം ശിവക്ഷേത്രത്തില്‍ ഇയാള്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ക്ഷേത്രത്തിനു പുറത്തുവന്ന ഇയാളെ, അവിടെ കാത്തുനിന്ന ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇവരെ കണ്ടതോടെ മതിയഴകന്‍ ഓടി. പിന്നാലെ എത്തിയ അക്രമി സംഘം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മതിയഴകനെ വെട്ടിക്കൊല്ലുകയായിരുന്നു. തലഗുട പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മതിയളകന്റെ ഭാര്യ ശാന്തിയും മസ്ലാമണി എന്ന സ്ത്രീയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഏതാനും വോട്ടുകളുടെ വ്യത്യാസത്തില്‍ ശാന്തി വിജയിച്ചു. പിന്നാലെ ഇരുവിഭാഗവും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. കടക്കാട് ഗ്രാമത്തിലെ വീടും വള്ളങ്ങളും അഗ്‌നിക്കിരയാക്കി. ഇതിനിടെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട…

    Read More »
  • Kerala

    നിഖിലിന്റെ ഫോണ്‍ തോട്ടില്‍ കളഞ്ഞിട്ടില്ല, സഹായമെല്ലാം ചെയ്തത് ബാബുജാന്‍; പ്രസ്ഥാനം പൊറുക്കില്ലെന്ന് ചെമ്പട

    ആലപ്പുഴ: വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ വീണ്ടും ആരോപണവുമായി കായംകുളത്തെ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകരുടെ ഫെയ്സ്ബുക്ക് പേജായ ചെമ്പട. പ്രതി നിഖില്‍ തോമസിനെ സഹായിച്ചത് കെ.എച്ച് ബാബുജാന്‍ ആണെന്ന് കുറിപ്പില്‍ ചെമ്പട ആരോപിക്കുന്നു. പാര്‍ട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറിയായി നിഖിലിനെ നിയമിച്ചതും തുല്യത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി നല്‍കിയതിന് പിന്നിലും ബാബുജാന്‍ ആണ്. നിഖില്‍ തോമസ് ഫോണ്‍ എറിഞ്ഞുകളഞ്ഞുവെന്നത് കള്ളമാണെന്നും എല്ലാ അഴിമതി രേഖയും ഫോണിലുണ്ടെന്നും ചെമ്പട ആരോപിക്കുന്നു. ചെമ്പട കായംകുളം ഫെയ്സ്ബുക്ക് അക്കൗണ്ടിനെതിരേ സിപിഎം കായംകുളം ഏരിയ സെക്രട്ടറി പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റ്. സിന്‍ഡിക്കേറ്റ് അംഗവും സിപിഎം ജില്ലാ സെക്രേട്ടറിയറ്റും അംഗമായ ബാബുജാനെതിരെയാണ് കുറിപ്പില്‍ രൂക്ഷവിമര്‍ശനനം. കായംകുളത്തെ സിപിഎം വിഭാഗയീതയുമായി ബന്ധപ്പെട്ട് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ രണ്ട് ഫെയ്സ്ബുക്ക് പേജുകളാണ് കായംകുളും വിപ്ലവും ചെമ്പടയും. നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആരോപണം ആദ്യം ചര്‍ച്ച ചെയ്തത് ഈ സാമൂഹിക മാധ്യമ പേജുകളിലായിരുന്നു. നിഖിലിനെ എല്ലാതരത്തിലും സഹായിച്ചത് ബാബുജനാണെന്നാണ് ചെമ്പടയുടെ…

    Read More »
  • Crime

    രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പ്രകൃതിവിരുദ്ധ പീഡനം; വൈദികനെതിരേ കേസെടുത്തു

    തിരുവനന്തപുരം: രക്ഷിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികന്‍ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വിഴിഞ്ഞം പോലീസ് കേസെടുത്തു. ഒളിവില്‍ പോയ വൈദികനായി പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് ആറോടെ അടിമലത്തുറയിലാണ് സംഭവം. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയോട് വിവരം തിരക്കി. തുടര്‍ന്ന് മകനെ വൈദികന്‍ പീഡനത്തിന് ഇരയാക്കി എന്നുകാണിച്ച് രക്ഷിതാക്കള്‍ വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് വിഴിഞ്ഞം പോലീസ് പോക്സോ പ്രകാരം കേസെടുത്തത്.

    Read More »
  • Kerala

    രാവിലെ പിതാവിന്റെ ലോട്ടറിക്കടയില്‍ നിന്ന് ടിക്കറ്റ് എടുത്തു; വൈകിട്ട് മകള്‍ക്ക് ഒന്നാം സമ്മാനം

    ആലപ്പുഴ: പിതാവിന്റെ ലോട്ടറിക്കടയില്‍ നിന്ന് ടിക്കറ്റ് എടുത്ത മകള്‍ക്ക് ഒന്നാം സമ്മാനം. രാവിലെ എടുത്ത ടിക്കറ്റിന് വൈകിട്ട് സമ്മാനം ലഭിച്ചതിലെ ആഹ്ലാദത്തിലാണ് കുടുംബം. അരൂര്‍ നെട്ടേശേരില്‍ എന്‍.ജെ. അഗസ്റ്റിന്റെ മകള്‍ ആഷ്ലിയെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഇന്ന് നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ആഷ്ലിക്ക് അടിച്ചത്. SG 883030 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. SS സ്ത്രീ ശക്തി 371 ലോട്ടറി നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനം. പത്ത് വര്‍ഷമായി അരൂര്‍ ക്ഷേത്രം കവലയ്ക്ക് സമീപം ദേശീയപാതയോരത്ത് ലോട്ടറി വില്‍പന നടത്തുകയാണ് അഗസ്റ്റിന്‍. എല്ലാ ആഴ്ചകളിലെ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. 8000 രൂപയാണ് സമാശ്വാസ സമ്മാനം. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില.  

    Read More »
  • Kerala

    വൈദ്യുതി വേലിയില്‍നിന്ന് കാട്ടാനയ്ക്കു ഷോക്കേറ്റു; ഫ്യൂസ് ഊരി നാട്ടുകാര്‍ രക്ഷിച്ചു

    മലപ്പുറം:നിലമ്പൂരില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയ്ക്ക് വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു. വൈദ്യുതാഘാതമേറ്റ് മണിക്കൂറുകളോളം കിടന്ന കാട്ടാനയെ, നാട്ടുകാരെത്തി ഫ്യൂസ് ഊരിമാറ്റി രക്ഷപ്പെടുത്തി. കാട്ടാന പിന്നീട് കാട്ടിലേക്ക് തിരിച്ചുപോയി. കരിമ്പുഴയുടെ പുറംമ്പോക്ക് ഭാഗത്ത് സ്വകാര്യ വ്യക്തി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് കാട്ടാനക്ക് വൈദ്യുതി ആഘാതമേറ്റത്. കരിമ്പുഴ കുറുന്തോട്ടിമണ്ണ പ്രദേശത്ത് കൂടിയാണ് കാട്ടാന ജനവാസ മേഖലയിലേക്ക് എത്തിയത്. രക്ഷപ്പെട്ട ശേഷം സമീപത്തെ റോഡില്‍ നിലയുറപ്പിച്ച ആന അതു വഴി വന്ന കാറിന് നേരെ ചീറിയടുത്തു. കാര്‍ പിന്നോട്ട് എടുത്ത് കാര്‍ യാത്രക്കാര്‍ രക്ഷപ്പെടുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചതോടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് കരിമ്പുഴ പാലത്തിന് സമീപം കാട്ടാനയെ വനത്തിലേക്ക് കയറ്റി വിട്ടു.

    Read More »
  • Kerala

    മലപ്പുറത്ത് ലെസ്ബിയന്‍ ദമ്പതികളില്‍ പങ്കാളിയെ കുടുംബം തടഞ്ഞു വച്ചെന്നു പരാതി

    മലപ്പുറം: ലെസ്ബിയന്‍ പങ്കാളിയെ കുടുംബം ബലപ്രയോഗത്തിലൂടെ തടഞ്ഞു വച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കൊണ്ടോട്ടി സ്വദേശി ഹഫീഫയുടെ പങ്കാളി മലപ്പുറം സ്വദേശി സുമയ്യ ഷരീഫാണ് പരാതി നല്‍കിയത്. ഹഫീഫയെ കുടുംബം തടഞ്ഞു വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്‍ സ്റ്റോപ്പ് സെന്ററില്‍ നിന്നുളളവരും മറ്റു സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇവര്‍ക്കാപ്പം പങ്കാളിയെ കാണാനായി ഹഫീഫ കാറില്‍ കയറുന്നത് പിതാവും മാതാവും അടക്കമുളള കുടുംബം തടഞ്ഞുവെന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമുളള പരാതിയാണ് പോലീസിന് കൈമാറിയത്. കൊണ്ടോട്ടി പോലീസ് കേസെടുത്തതിനൊപ്പം ഹഫീഫയുടെ കുടുംബത്തോട് സ്റ്റേഷനില്‍ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹഫീഫയെ കുടുംബം തടഞ്ഞു വച്ചിരിക്കുകയാണന്ന് ആരോപിച്ച് സുമയ്യ ഷരീഫ് ഹേബിയര്‍ കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പിന്തുണയോടെയാണ് തടവില്‍ വച്ചതെന്നും പരാതിയിലുണ്ടായിരുന്നു. കഴിഞ്ഞ 19ന് കോടതിയില്‍ ഹാജരായ ഹഫീഫ കുടുംബത്തോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, കുടുംബത്തിന്റെ ഭീഷണിക്കു വഴങ്ങിയാണ് കോടതിയില്‍ മൊഴി മാറ്റി നല്‍കിയതെന്ന വാദമാണ് സുമയ്യ…

    Read More »
Back to top button
error: