KeralaNEWS

കെ. സുധാകരനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ബാബു ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് വീട്ടമ്മ

     കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരെ സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിച്ച് വിജിലന്‍സിന് പരാതി നല്‍കിയ പ്രശാന്ത് ബാബു തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് വീട്ടമ്മയുടെ പരാതി. കണ്ണോത്തുംചാല്‍ സ്വദേശിനി സത്യവതി എന്ന വീട്ടമ്മയാണ്
ആരോപണവുമായി രംഗത്തെത്തിയത്.

തന്റെ മകള്‍ക്ക് സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് പല തവണകളായാണ് 15 ലക്ഷം രൂപ നല്‍കിയെന്ന് സത്യവതി പറയുന്നു. എന്നാല്‍ തൊഴിലിന് വേണ്ടി വാങ്ങിയ പണമോ ജോലിയോ നല്‍കാതെ പ്രശാന്ത് ബാബു വഞ്ചിക്കുകയായിരുന്നു. പല തവണ കൊടുത്ത പണം തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഇപ്പോള്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും സത്യവതി ആരോപിച്ചു.

Signature-ad

‘മകള്‍ രമ്യക്കാണ് ജോലിവാഗ്ദാനം ചെയ്തത്. പ്രശാന്ത് ബാബുവിന്റെ ബന്ധു മുഖേനയായിരുന്നു താൻ അയാളെ പരിചയപ്പെട്ടത്. 2018ലാണ് സംഭവം നടന്നത്. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. രണ്ടുലക്ഷം രൂപ തവണകളായി പ്രശാന്ത് ബാബു നല്‍കാന്‍ സമ്മതിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ അതു തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ലഭിച്ചില്ല,’സത്യവതി വെളിപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: